AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ramesh Pisharody: രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞവർക്കെതിരെ കേസ് ; ബിജെപി അംഗം ഒന്നാംപ്രതി

Ramesh Pisharody Palakkad Blocked Controversy: നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിന്ധു അടക്കം മൂന്നുപേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു...

Ramesh Pisharody: രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞവർക്കെതിരെ കേസ് ; ബിജെപി അംഗം ഒന്നാംപ്രതി
Ramesh PisharadyImage Credit source: Instagram
Ashli C
Ashli C | Updated On: 03 Apr 2026 | 07:20 AM

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിന്ധു അടക്കം മൂന്നുപേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.

ഇത് തങ്ങളുടെ ഏരിയ ആണെന്നും ഇങ്ങോട്ട് കടക്കരുത് എന്നായിരുന്നു സിന്ധു അടക്കം കുറച്ച് ആളുകൾ രമേശ് പിഷാരടിയെ തടഞ്ഞു വച്ചുകൊണ്ട് പറഞ്ഞത്. തനിക്കിത് മാനസികമായി നല്ല വിഷമം ഉണ്ടാക്കി എന്നും അങ്ങനെ ചെയ്യുന്നത് തെറ്റല്ലേ എന്നും രമേശ് പിഷാരടി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇതിനിടെ പരസ്യപ്രചാരണം അവസാനിക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ.

ALSO READ:മോദി വീണ്ടും കേരളത്തിൽ, ഏപ്രിൽ നാലിന് കോട്ടയം വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ

വിവിധ മുന്നണികൾ തങ്ങളുടെ പ്രകടനപത്രികളിലെ വാഗ്ദാനങ്ങൾ കേന്ദ്രീകരിച്ച് ആയിരിക്കും ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അടക്കം പ്രചാരണങ്ങളിൽ സജീവമാകും.

Follow Us