AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wild Elephant Attack: ആടുകളെ മേയ്ക്കാൻ പോയതിനിടെ കാട്ടാനയുടെ ആക്രമണം, തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം

Wild Elephant Attack in Thrissur: സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് കയറി നോക്കിയപ്പോഴാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്.

Wild Elephant Attack: ആടുകളെ മേയ്ക്കാൻ പോയതിനിടെ കാട്ടാനയുടെ ആക്രമണം, തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം
ഷിജുImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 04 Feb 2026 | 07:10 AM

പീച്ചി: ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയ യുവാവിനെ കാട്ടാന കൊന്നു. മയിലാട്ടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. വനം വകുപ്പിന്റെ വാഹനവും നാട്ടുകാർ തടഞ്ഞു

ചൊവ്വാഴ്ച വൈകിട്ട് തൃശൂർ പീച്ചി മയിലാട്ടും പാറയിലാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് കയറി നോക്കിയപ്പോഴാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടിൽ നിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു. തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്.

ALSO READ: കാസർഗോഡ് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

 

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ശകാരവുമായി കോടതി

 

മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ കർശനമായ നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ ജഡ്ജിയുടെതാണ് ഉത്തരവ്. 2024 ഏപ്രിലാണ് കുറ്റപത്രം പ്രോസിക്യൂഷൻ അനുമതിക്ക് വേണ്ടി കേന്ദ്രത്തിന് അറിയിച്ചത്.

Follow Us