AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സോഷ്യല്‍ മീഡിയയിലെ വൈറല്‍ കല്യാണം! ആ വധൂ വരന്മാര്‍ ആര് ?

Viral Wedding : മോഡേണ്‍ ലുക്കിലുള്ള വധൂവരന്മാരുടെ വിവാഹവും അതിനോടനുബന്ധിച്ചുള്ള ഫോട്ടോസും വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി തുടരുന്നത്. സീരിയലുകളിലൂടെ സുപരിചിതയായ നടി സൗമ്യയുടെ വിവാഹ ദൃശ്യങ്ങളാണ് ട്രെന്‍ഡിങ് ആയി മാറിയത്. ആറു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് സീരിയല്‍ താരമായ വി.എസ് സൗമ്യയും ഗൗതവും തമ്മിലുള്ള വിവാഹം നടന്നത്.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ കല്യാണം! ആ വധൂ വരന്മാര്‍ ആര് ?
സൗമ്യ, ഗൗതംImage Credit source: Instagram / Soumya
Amal KV
Amal KV | Published: 07 Jul 2026 | 03:38 PM

ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയ ഒരു മലയാളി വിവാഹം ഉണ്ട്. മോഡേണ്‍ ലുക്കിലുള്ള വധൂവരന്മാരുടെ വിവാഹവും അതിനോടനുബന്ധിച്ചുള്ള ഫോട്ടോസും വീഡിയോകളും ആണ് വൈറലായി തുടരുന്നത്. സീരിയലുകളിലൂടെ സുപരിചിതയായ സൗമ്യയുടെ വിവാഹ ദൃശ്യങ്ങളാണ് ട്രെന്‍ഡിങ് ആയി മാറിയത്. ആറു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് സീരിയല്‍ താരമായ വി.എസ് സൗമ്യയും ഗൗതവും തമ്മിലുള്ള വിവാഹം നടന്നത്. ഫിറ്റ്‌നസ് ട്രെയിനര്‍ ആണ് വരനായ ഗൗതം. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഗുരുവായൂരില്‍ വച്ച് താലികെട്ടുന്ന ചടങ്ങും അതിനുശേഷം ഉള്ള ദൃശ്യങ്ങളും റീലുകളായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യൂട്ട് കപ്പിള്‍ എന്നാണ് പലരും റീലുകള്‍ക്ക് താഴെ കമന്റ് രേഖപ്പെടുത്തുന്നത്. കോളേജ് കാലത്താണ് താങ്കള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തില്‍ ആവുന്നത് എന്നും സൗമ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രണയത്തില്‍ ആയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയില്ല എന്നും നടി പറഞ്ഞു. ജിമ്മും വര്‍ക്ക് ഔട്ടും പശ്ചാത്തലം ആക്കി ഒരുക്കിയ ഇരുവരുടെ സേവ് ദ ഡേറ്റ് ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Also Read: ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒപ്പം കല്യാണിയും പ്രിയദര്‍ശനും

കോഴിക്കോട് ജില്ലയിലെ അനക്കാം പൊയില്‍ സ്വദേശിയായ സൗമ്യ സീരിയലിന് പുറമേ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. സ്‌കൂള്‍ കോളേജില്‍ കാലഘട്ടത്തില്‍ കായികരംഗത്തും സൗമ്യ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. പോള്‍ വോള്‍ട്ടിനത്തില്‍ ദേശീയതലത്തില്‍ മെഡല്‍ ഉള്‍പ്പെടെ ഈ യുവനടി നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വൈറല്‍ കണ്ടന്റുകള്‍ വഴിയാണ് സീരിയലിലേക്ക് ഉള്ള സൗമ്യയുടെ പ്രവേശനം. ലേഡീസ് റൂം എന്ന പരമ്പരയിലെ കല്ലു എന്ന റോളും ടീച്ചര്‍ അമ്മ എന്ന സീരിയലിലെ കനി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനും സൗമ്യ തയ്യാറെടുക്കുകയാണ്.

സൗമ്യയുടെ ഉറ്റ സുഹൃത്താണ് നടിയും സോഷ്യല്‍ മീഡിയ താരവുമായ അശ്വതി നായരും. മിക്ക വേദികളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറ്. അതുകൊണ്ട് പലരും ഇവരെ സ്വവര്‍ഗ അനുരാഗികള്‍ എന്നാണ് ആക്ഷേപിച്ചിരുന്നത്. ഈ ആക്ഷേപത്തിനുള്ള മറുപടി അശ്വതി നായര്‍ വിവാഹ വേദിയില്‍ വച്ച് തന്നെ നല്‍കി. പലരും ഞങ്ങളെ ലെസ്ബിയന്‍ കപ്പിള്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ അത് മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. പറയേണ്ടവര്‍ പറയട്ടെ. നമുക്കാരുടെയും വായടപ്പിക്കാന്‍ കഴിയില്ല. ഇനിയെങ്കിലും ‘ലെസ്ബിയന്‍’ എന്ന് വിളിക്കുന്ന പരിപാടി അങ്ങ് നിര്‍ത്തിക്കോണം. സൗമ്യ സന്തോഷത്തോടെ വിവാഹം ചെയ്തു പോയി. എനിക്കും നല്ലൊരു ജീവിതമുണ്ട്. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എന്നുവരെ ഞാനുണ്ടോ, അതുവരെ അവളെന്റെ ചങ്ക് ആയി കൂടെയുണ്ടാകുമെന്നും അശ്വതി പറഞ്ഞു.

English Summary

The wedding visuals along with the accompanying photos and videos of a bride and groom sporting a modern look have gone viral on social media. The wedding footage of actress Soumya, a familiar face from television serials, is currently trending. The marriage between serial actress V.S. Soumya and Gautham took place after a six-year-long relationship.

Follow Us