AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്

സംഭാവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.യുവാവ് പെൺകുട്ടിയുടെ മുറിയിൽ കടന്നത് അറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. സുഹൃത്ത് വീടിനുള്ളിൽ കുടുങ്ങിയത് അറിഞ്ഞതോടെ മറ്റു യുവാക്കൾ സംഘം ചേർന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു..സംഭവത്തിൽ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് പോലീസ് കേസെടുത്തു.........

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്
ArrestImage Credit source: Getty Images
Ashli C
Ashli C | Updated On: 29 Jul 2026 | 08:18 AM

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. തുടർന്ന് കൂട്ടുകാർ സംഘം ചേർന്ന് അതിക്രമിച്ച് എത്തി യുവാവിനെ മോചിപ്പിച്ചതായി പരാതി. സംഭാവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. അടിവാരം സ്വദേശിയായ മിഷബാഹുലിനെതിരെയാണ് കേസ്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം.

മിഷ്ബാഹുൽ ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു…

യുവാവ് പെൺകുട്ടിയുടെ മുറിയിൽ കടന്നത് അറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. സുഹൃത്ത് വീടിനുള്ളിൽ കുടുങ്ങിയത് അറിഞ്ഞതോടെ മറ്റു യുവാക്കൾ സംഘം ചേർന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ശേഷം ആക്രമണം നടത്തി ഇയാളെ മോചിപ്പിച്ചു. സംഭവത്തിൽ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് പോലീസ് കേസെടുത്തു.

ALSO READ:നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?

വീടും വീട്ടുകാരെയും ആക്രമിച്ചാണ് സുഹൃത്തുക്കൾ യുവാവുമായി മടങ്ങിപ്പോയത്. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പോക്സോ കേസ് പ്രകാരവും മറ്റാര് സുഹൃത്തുക്കൾക്കെതിരെ വീട് കയറി ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

നവജാത ശിശു വില്പന; രണ്ടുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗർഭിണികളെ കേരളത്തിൽ എത്തിച്ച അവർക്കുണ്ടാകുന്ന കുട്ടികളെ വില്പന നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മൂപ്പിലിരാജ, വാഗമൺ പുതുക്കാട് സ്വദേശിയായ കെ എസ് അർജുൻ എന്നിവെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. 27ഉം 21ഉം വയസ്സുള്ള യുവാക്കളെ കോടതിയിൽ ഹാജരാക്കിയ ശേഷം നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ ഹർഷിദ എന്ന സ്ത്രീയും പ്രതിയാണെന്നാണ് റിപ്പോർട്ട്. ആസാം സ്വദേശിനിയായ 22 കാരി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിൽ എത്തിച്ചു ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

അതേ സമയം ഈ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ അൽപ്പം ഉണ്ടാക്കാൻ യുവാവ് ശ്രമിച്ചിരുന്നതായി സൂചനകൾ ഉണ്ട്.. ഇരുവരും പരസ്പരം സംസാരിച്ചിരുന്നതായും പോലീസ് പറയുന്നു. കൂടാതെ ഇന്നലെയും ഇരുവരും തമ്മിൽ സംസാരിച്ചിരുന്നു പക്ഷേ രാത്രി വീട്ടിലേക്ക് എത്താൻ ഉണ്ടായ കാരണമാണ് വ്യക്തമാക്കാത്തത്. സംഭവിച്ചത് എന്താണെന്ന് അറിയുവാനായി പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

ENGLISH SUMMARY

A young man who broke into the house of a minor girl in Thamarassery was locked up by the family. It is alleged that a group of friends then broke in and freed the young man. The police have registered a case against the young man under the POCSO Act in connection with the incident.

Follow Us