AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Crime: കൊല്ലത്ത് യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Kollam Crime: അഴീക്കൽ പുതുവൽ സ്വദേശിനി ഷെെജമോളാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയിരുന്നു. പാലാ സ്വദേശി ഷിബു ചാക്കോ(47) ആണ് ജീവനൊടുക്കിയത്. ​ ഞായറാഴ്ച ഉച്ചയോടുകൂടിയാണ് ഷൈജാമോളുടെ മരണം സംഭവിച്ചത്.

Kollam Crime: കൊല്ലത്ത് യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
Sarika KP
Sarika KP | Published: 10 Nov 2024 | 04:23 PM

കൊല്ലം:കരുനാ​ഗപ്പള്ളി അഴിക്കലിൽ യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ പുതുവൽ സ്വദേശിനി ഷെെജമോളാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയിരുന്നു. പാലാ സ്വദേശി ഷിബു ചാക്കോ(47) ആണ് ജീവനൊടുക്കിയത്. ​ ഞായറാഴ്ച ഉച്ചയോടുകൂടിയാണ് ഷൈജാമോളുടെ മരണം സംഭവിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ അഴീക്കൽ സ്വദേശിനി ഷൈജാമോൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷൈജമോൾക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ശഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തിയ ഷിബു യുവതിയുമായി വാക്കുതർക്കത്തിൽ‌ ഏർപ്പെടുകയും വാഗ്വാദം മൂർച്ഛിച്ചതോടെ ഷൈജയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

Also Read-Kollam Crime: കൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുക്കാർ ചേർന്ന് അടുത്തുള്ള കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷിബു ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മരണത്തിന് കീഴടങ്ങി. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷൈജാമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം നാല് വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഷൈജ, ഷിബുവിന്റെ ഒന്നിച്ചായിരുന്നു താമസിച്ചത്. ഷിബുവിന്റെ പേരിൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു.ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ഇവിടെ നിന്ന് ശനിയാഴ്ച മടങ്ങിയെത്തുകയും ഷൈജയുമായി തർക്കമുണ്ടാകുകയും ചെയ്തത്.