കുടിച്ച ചായയുടെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് വയോധികന്റെ തട്ടുകട അടിച്ചു തകർത്ത യുവാവ് പിടിയിൽ

ബീഹ് തിരൂർ പറവണ്ണ സ്വദേശിയാണ് കൂടാതെ കാപ്പ കേസിലെ പ്രതികൂടിയാണ്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.തുടർന്ന് കടയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും ​ഗ്ലാസ്സുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചു തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഹ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അറിയപ്പെടുന്ന ഒരു ഗുണ്ടയാണെന്നാണ് പോലീസ് നൽകുന്ന പ്രതികരണം.

കുടിച്ച ചായയുടെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് വയോധികന്റെ തട്ടുകട അടിച്ചു തകർത്ത യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

07 Aug 2026 | 04:03 PM

മലപ്പുറം: തട്ടുകടയിൽ എത്തി ചായ കുടിച്ചതിനുശേഷം അതിന്റെ പണം ചോദിച്ചതിനുള്ള പകയിൽ വയോധികനെ ആക്രമിച്ചു. അദ്ദേഹം നടത്തുന്ന തട്ടു കടയിലാണ് യുവാവ് അതിക്രമിച്ചു കയറി കട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. പ്രതി റബീഹ് (27) നെ തിരൂര് പോലീസ് ആണ് പിടികൂടിയത്. റബീഹ് തിരൂർ പറവണ്ണ സ്വദേശിയാണ് കൂടാതെ കാപ്പ കേസിലെ പ്രതികൂടിയാണ്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.

പറവണ്ണ മസ്ജിദിന്റെ സമീപത്ത് 65 വയസ്സുള്ള വയോധികൻ ഉപജീവനമാർഗമായി നടത്തിവന്നിരുന്ന തട്ടുകടയിൽ ആയിരുന്നു റബീഹിന്റെ ആക്രമണം. ചായ കുടിച്ചതിനുശേഷം പണം ആവശ്യപ്പെട്ടതോടെ ദേഷ്യത്തിൽ ആയ റബീഹ് കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ALSO READ:തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി: 58 കാരൻ അറസ്റ്റിൽ

തുടർന്ന് കടയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും ​ഗ്ലാസ്സുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചു തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഹ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അറിയപ്പെടുന്ന ഒരു ഗുണ്ടയാണെന്നാണ് പോലീസ് നൽകുന്ന പ്രതികരണം.

അതേസമയം ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് സൂചന. കൂടാതെ വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ റിമൈൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ 58 കാരൻ പിടിയിൽ

തിരുവനന്തപുരം : കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ 58 കാരൻ പിടിയിൽ. മുതുകുളം സ്വദേശിയായ ധർമ്മരാജൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സ് നിയമപ്രകാരം കേസെടുത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 31ന് വൈകുന്നേരം ആണ് വിദ്യാർത്ഥിയെ വീടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് കേസെടുത്തിരുന്നത് എങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിനുള്ളിലാണ്.

പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ പരിശോധനക്കൊടുവിലാണ് ധർമ്മരാജനെതിരെയും അന്വേഷണം ഉയർന്നത് എന്ന് റിപ്പോർട്ട്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് കുട്ടിയെ പീഡിപ്പിച്ചതായി ഇയാൾ സമ്മതിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ENGLISH SUMMARY

An elderly man was attacked in a fit of rage after he asked for money for his tea after arriving at a thatch shop. The youth broke into the thatch shop he was running, vandalized the shop and threatened to kill him. The accused, Rabih (27), was arrested by the Tirur police. Rabih is a native of Paravanna, Tirur and is also an accused in the Kappa case. The incident took place last night.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result Today: ഭാഗ്യനക്ഷത്രം ഉദിച്ചത് നിങ്ങളുടെ വീട്ടിലോ? ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി ഫലം പരിശോധിക്കാം
Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു