Abin Varkey: ‘മുകേഷിനെതിരെ നടപടിയെടുക്കാത്ത പാർട്ടി’; എന്നിട്ടും മധുരം വിളമ്പാൻ ഡിവൈഎഫ്ഐക്ക് ഉളുപ്പില്ലേ എന്ന് അബിൻ വർക്കി

Abin Varkey Against Rahul Mamkootathil: ഡിവൈഎഫ്ഐക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. മധുരം വിളമ്പാൻ ഡിവൈഎഫ്ഐക്ക് ഉളുപ്പില്ലേ എന്നായിരുന്നു അബിൻ വർക്കിയുടെ ചോദ്യം.

Abin Varkey: മുകേഷിനെതിരെ നടപടിയെടുക്കാത്ത പാർട്ടി; എന്നിട്ടും മധുരം വിളമ്പാൻ ഡിവൈഎഫ്ഐക്ക് ഉളുപ്പില്ലേ എന്ന് അബിൻ വർക്കി

അബിൻ വർക്കി

Published: 

04 Dec 2025 | 07:44 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടികൾ ആഘോഷിക്കുന്ന ഡിഐഎഫ്ഐക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി എടുത്തെന്ന് അബിൻ വർക്കി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മുകേഷിനെതിരെ സിപിഎം നടപടിയെടുത്തില്ലെന്നും രാഹുലിനെതിരെ സ്വീകരിച്ച നടപടികളുടെ പേരിൽ മധുരം വിളമ്പാൻ ഡിവൈഎഫ്ഐയ്ക്ക് ഉളുപ്പില്ലേ എന്നും അബിൻ വർക്കി കുറിച്ചു.

Also Read: Rahul Mamkootathil: പിന്തുണച്ചത് സംഘടനാപ്രവർത്തനത്തെ മാത്രം, മറ്റ് രീതികളെയല്ല; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി ഷാഫി പറമ്പിൽ

അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ,
1. യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.
2. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി.
3. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുൽ മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ കൊടുത്തു. മുൻ‌കൂർ ജാമ്യപേക്ഷ കോടതി തള്ളി.
തള്ളിയ ഉത്തരവ് വന്നത് 2.25 pm.
പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.
ഇത്രയും കാര്യങ്ങൾ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ചോദിക്കുന്നു.
ഇനി മുകേഷിന്റെ കാര്യം എടുക്കുക.
ആരോപണം വന്നു.
നടപടിയില്ല.
പരാതി കൊടുത്തു.
നടപടിയില്ല.
പരാതിക്കാരി പരസ്യമായി പറഞ്ഞു.
നടപടിയില്ല.
കേസ് എടുത്തു.
നടപടിയില്ല.
മാസങ്ങൾ കഴിഞ്ഞു.
നടപടിയില്ല.
ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു.
ജനം വൃത്തിയായി തോൽപ്പിച്ചു.
ഇന്നും അയാൾ സി പി എം നേതാവായ എം.എൽ.എ.
എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..
ഉളുപ്പുണ്ടോ’

നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി ഷാഫി പറമ്പിൽ എംപി രംഗത്തുവന്നിരുന്നു. താൻ പിന്തുണച്ചത് രാഹുലിൻ്റെ സംഘടനാപ്രവർത്തനത്തെ മാത്രമാണ്. സൗഹൃദത്തിൻ്റെ പേരിലല്ല രാഹുലിനെ പാർട്ടിയിൽ കൊണ്ടുവന്നത്. രാഹുലിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതികൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ