AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

K B Ganesh Kumar: മന്ത്രി ഗണേഷ് കുമാർ രാജിവെക്കില്ല! മുഖ്യമന്ത്രിയെ നേരിൽ കണ്ടു

K B Ganesh Kumar Controversy: രാജിവെക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എന്തിനാണ് എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുചോദ്യം. കെഎസ്ആർടിസിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്...

K B Ganesh Kumar: മന്ത്രി ഗണേഷ് കുമാർ രാജിവെക്കില്ല! മുഖ്യമന്ത്രിയെ നേരിൽ കണ്ടു
കെബി ഗണേഷ് കുമാർImage Credit source: Facebook
Ashli C
Ashli C | Published: 10 Mar 2026 | 01:51 PM

ഗതാഗത മന്ത്രി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല എന്ന റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട ശേഷമാണ് തീരുമാനം അറിയിച്ചത്. രാജിവെക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എന്തിനാണ് എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുചോദ്യം. കെഎസ്ആർടിസിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. മാത്രമല്ല നിയമസഭയിലും ഗണേഷ് വിഷയം ചർച്ചയ്ക്ക് എടുത്തില്ല.

ഭാര്യ ബിന്ദു മേനോൻ ആയിട്ടുള്ള പ്രശ്നം ഗണേഷ് കുമാർ കഴിഞ്ഞദിവസം തന്നെ മാപ്പ് പറഞ്ഞു കോംപ്രമൈസ് ആക്കിയിരുന്നു. ഇന്നലെയാണ് ബിന്ദു മേനോനോട് മന്ത്രി മാപ്പ് പറഞ്ഞത്.രാജിക്കുവേണ്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം. ഭാര്യ ബിന്ദു മേനോൻ തന്നെയാണ് ഗണേഷ് കുമാർ മാപ്പ് പറഞ്ഞു എന്ന കാര്യം വ്യക്തമാക്കിയത്.

ALSO READ:ഓൾ കോംപ്രമൈസ്! ഭാര്യയോട് മാപ്പ് പറഞ്ഞു ഗണേഷ് കുമാർ

മാപ്പ് പറഞ്ഞതുകൊണ്ട് താൻ പരാതിക്കില്ലെന്നും ഗണേഷ് കുമാറിനെ തനിക്ക് വളരെ ഇഷ്ടമാണെന്നും ബിന്ദു മേനോൻ പറഞ്ഞു. ഭാര്യയുടെ സഹോദരിയുടെ ഫോണിലേക്കാണ് മന്ത്രി വിളിച്ചത്. ഗണേഷ് കുമാറിനെ 5000 പ്രണയമുണ്ടെന്ന് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചത് എന്നും അതിനാലാണ് വൈകാരികമായ പ്രതികരണം നടത്തിയതെന്നും ബിന്ദുവിന്റെ വിശദീകരണം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നായിരുന്നു ബിന്ദു മേനോന്റെ ആരോപണം.

Follow Us