AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിയും ചവിട്ടിയും കൊന്നു, അതിഥി തൊഴിലാളി അറസ്റ്റിൽ

കൊലപാതകം നടന്ന ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ വാക്കു തർക്കം ഉണ്ടാവുകയും കയ്യിൽ കരുതിയ കത്രിക വച്ച് സൈഫുദ്ദീൻ മനുവിനെ ആക്രമിക്കുകയും ആയിരുന്നു എന്നാണ് വിവരം. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ മനുവിനെ സൈഫുദ്ദീൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തു മുഖത്തും ഉണ്ടായ പരുക്കുകളാണ് മരണത്തിന് കാരണം.....

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിയും ചവിട്ടിയും കൊന്നു, അതിഥി തൊഴിലാളി അറസ്റ്റിൽ
Crime (1)Image Credit source: Tv9 Network
Ashli C
Ashli C | Published: 28 Mar 2026 | 07:05 AM

ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അതിഥിതൊഴിലാളി അറസ്റ്റിൽ. കോതമംഗലം സ്വദേശിയായ മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ പിടിയിൽ. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനായ മനുവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകം ആണെന്ന് സ്ഥിരീകരിച്ച പീരുമേട് പോലീസ് പിന്നീട് മനുവിന്റെ ഒപ്പം താമസിച്ചിരുന്ന സൈഫുദ്ദീനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ കൃത്യത്തിന് പിന്നാലെ നാടുവിടാൻ തുടങ്ങിയ സൈഫുദ്ദീനെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.

കൊലപാതകം നടന്ന ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ വാക്കു തർക്കം ഉണ്ടാവുകയും കയ്യിൽ കരുതിയ കത്രിക വച്ച് സൈഫുദ്ദീൻ മനുവിനെ ആക്രമിക്കുകയും ആയിരുന്നു എന്നാണ് വിവരം. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ മനുവിനെ സൈഫുദ്ദീൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തു മുഖത്തും ഉണ്ടായ പരുക്കുകളാണ് മരണത്തിന് കാരണം. സംഭവത്തിൽ പ്രതിയെ ലോഡ്ജ് മുറിയിൽ എത്തിച്ച പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയായ സൈഫുദ്ദീനും മനവും ഒന്നിച്ചാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് ശേഷം മനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Follow Us