5 മാസം പ്രായമുള്ള നാരായണ മൂർത്തിയുടെ ചെറു മകന് 4 കോടിയുടെ ഇൻഫോസിസ് ലാഭവിഹിതം ലഭിക്കും

കമ്പനിയുടെ നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കവെയാണ് ഇൻഫോസിസ്, ഒരു ഓഹരിക്ക് ആകെ 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്.

5 മാസം പ്രായമുള്ള നാരായണ മൂർത്തിയുടെ ചെറു മകന് 4 കോടിയുടെ ഇൻഫോസിസ് ലാഭവിഹിതം ലഭിക്കും
Updated On: 

20 Apr 2024 | 11:39 AM

ബം​ഗളുരു: ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിയുടെ കൊച്ചു മകൻ ഏകാഗ്ര റോഹൻ മൂർത്തിക്ക് ലഭിക്കുന്ന ലാഭവിഹിതം നാല് കോടി രൂപ എന്ന് കണക്കുകൾ. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ് നാല് കോടി രൂപയുടെ ലാഭവിഹിതം ലഭിക്കുന്നത്. കഴിഞ്ഞ മാസം നാരായണമൂർത്തി തന്റെ പേരക്കുട്ടിക്ക് 15 ലക്ഷം ഇൻഫോസിസ് ഓഹരികൾ സമ്മാനമായി നൽകിയിരുന്നു. ഈ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതമാണ് നാലുകോടിയോളം. നാരായണ മൂർത്തി- സുധാമൂർത്തി ദമ്പതിമാരുടെ മകനാണ് രോഹൻ മൂർത്തി. രോഹൻ മൂർത്തി – അപർണ ദമ്പതിമാരുടെ പുത്രനായി കഴിഞ്ഞ വർഷം നവംബർ 10ന് ബെംഗളൂരുവിലാണ് ഏകാഗ്രയുടെ ജനനം.

കമ്പനിയുടെ നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കവെയാണ് ഇൻഫോസിസ്, ഒരു ഓഹരിക്ക് ആകെ 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിൽ അന്തിമ ലാഭവിഹിതമായ 20 രൂപയും, പ്രത്യേക ലാഭവിഹിതമായ 8 രൂപയും ഉൾപ്പെടുന്നു. ഈ ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് ഡേറ്റായി നിശ്ചയിച്ചിരിക്കുന്നത് 2024 മെയ് 31ാം തിയ്യതിയാണ്. ജൂലൈ 1 മുതൽ പേയ്മെന്റുകൾ നൽകിത്തുടങ്ങും.
കഴിഞ്ഞ മാസം നാരായണ മൂർത്തി തന്റെ കൊച്ചു മകന് 15 ലക്ഷം ഇൻഫോസിസ് ഓഹരികൾ നൽകിയത് വാർത്തയായിരുന്നു. ഇത് കമ്പനിയിലെ 0.4% ഓഹരി പങ്കാളിത്തമാണ്. നിലവിലെ കമ്പനിയുടെ ഓഹരിവില ഏകദേശം 1400 രൂപയാണ്. ഇത്തരത്തിൽ സമ്മാനമായി നൽകിയ ഓഹരികളുടെ മൂല്യം ഇപ്പോൾ 210 കോടി രൂപയാണ്. ഇത് കൂടാതെയാണ് ലാഭവിഹിതം. അടുത്തൊന്നും കുഞ്ഞ് ഈ ഓഹരികൾ വില്പന നടത്തുകയില്ലെന്നത് കണക്കിലെടുക്കുമ്പോൾ ഏകദേശം 4.2 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിക്കുന്നത്. അടുത്തിടെയാണ് സുധാമൂർത്തിക്ക് രാജ്യസഭാ എംപിയായി നാമനിർദേശം ലഭിച്ചത്. മൂന്ന് പേരക്കുട്ടികളാണ് നാരായണ മൂർത്തി-സുധാമൂർത്തി ദമ്പതിമാർക്കുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെയും, നാരായണ മൂർത്തിയുടെ മകളായ അക്ഷതാ മൂർത്തിയുടെയും മക്കളായ കൃഷ്ണ, അനൗഷ്ക എന്നിവരാണ് മറ്റു രണ്ട് പേർ. 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇൻഫോസിസിൽ അക്ഷതാ മൂർത്തിക്ക് 1.05%, രോഹൻ മൂർത്തിക്ക് 1.64%, സുധാമൂർത്തിക്ക് 0.93% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.

Follow Us
Related Stories
ഒടുവിൽ യുദ്ധം അവസാനിക്കുന്നു ? സമാധാന കരാറിൽ ഇറാൻ ഒപ്പിട്ടുവെന്ന് ട്രംപ്, ഹോർമൂസ് വെള്ളിയാഴ്ച തുറക്കും
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ
“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ