AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: പരിശീലനത്തില്‍ പങ്കെടുത്തില്ല, സഞ്ജു സാംസണ്‍ എവിടെ? ഇന്ന് കളിക്കില്ലേ?

Sanju Samson likely to retain opener spot against West Indies: പരിശീലന സെഷനില്‍ സഞ്ജു സാംസണ്‍ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കില്ലേയെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.

Sanju Samson: പരിശീലനത്തില്‍ പങ്കെടുത്തില്ല, സഞ്ജു സാംസണ്‍ എവിടെ? ഇന്ന് കളിക്കില്ലേ?
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 01 Mar 2026 | 02:13 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക പോരിന് മുമ്പ് ഇന്ത്യന്‍ ടീം നടത്തിയ പരിശീലന സെഷനില്‍ സഞ്ജു സാംസണ്‍ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കില്ലേയെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇന്നലെ നടന്ന പരിശീലന സെഷന്‍ ‘ഓപ്ഷണല്‍’ ആയിരുന്നു. ഇതായിരിക്കാം, സഞ്ജു വിട്ടുനിന്നതിന് കാരണമെന്നാണ് അനുമാനം. സഞ്ജുവിന് പുറമെ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും പരിശീലന സെഷനില്‍ പങ്കെടുത്തില്ലെന്നാണ് അഭ്യൂഹം. മൂവരുടെയും അസാന്നിധ്യത്തിന്റെ കാരണം വ്യക്തമല്ല.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ പരിശീലിച്ചു. പരിശീലന ദൃശ്യങ്ങള്‍ ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിലൊന്നും സഞ്ജുവിന്റെ ഫോട്ടോ ഇല്ലായിരുന്നു.

Also Read: Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ തുടക്കമായിരുന്നു പ്രധാനം; പ്രശംസിച്ച് ഗൗതം ഗംഭീര്‍

ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും, ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 15 പന്തില്‍ 24 റണ്‍സാണ് ഓപ്പണറായി കളിച്ച സഞ്ജു നേടിയത്. സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്‌ന അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ടീമിന്റെ ബാറ്റിങ് ഓര്‍ഡറില്‍ ആവശ്യമായ ഇടത്-വലത് ബാലന്‍സിങിന് സഞ്ജു നിര്‍ണായക ഘടകമാണ്. മികച്ച തുടക്കം നല്‍കാനും താരത്തിന് സാധിക്കും. അതുകൊണ്ട് തന്നെ ഇന്ന് സഞ്ജുവിനെ തഴയാന്‍ സാധ്യത കുറവാണ്.

അകീല്‍ ഹുസൈന്‍, ഗുദാകേഷ് മോട്ടി, റോസ്റ്റണ്‍ ചേസ് എന്നീ സ്പിന്നര്‍മാര്‍ അണിനിരക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെ നേരിടുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ കാര്യമായ പരീക്ഷണം നടത്താന്‍ ഇനി ടീം മാനേജ്‌മെന്റ് മുതിരില്ല.

Follow Us