AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram NH Toll Collection: മലപ്പുറം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈ മാസം 30 മുതൽ ദേശീയപാതയിൽ ടോൾപിരിവ് തുടങ്ങുന്നു, ടോൾ നിരക്ക് ഇതാ

Malappuram Vettichira NH66 toll starts January 30: ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത ദൂരപരിധിക്കുള്ളിലുള്ളവർക്ക് മാസം ഏകദേശം 340 രൂപയ്ക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന പാസ് ലഭിക്കും.

Malappuram NH Toll Collection: മലപ്പുറം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈ മാസം 30 മുതൽ ദേശീയപാതയിൽ ടോൾപിരിവ് തുടങ്ങുന്നു, ടോൾ നിരക്ക് ഇതാ
TollImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 25 Jan 2026 | 07:17 AM

മലപ്പുറം: പുതുതായി നിർമ്മിച്ച ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ടോൾ പിരിവ് ഈ മാസം 30 മുതൽ ആരംഭിക്കും. ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിലാണ് പിരിവ് നടക്കുക. ടോൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.

മൂന്ന് ദിവസത്തിനുള്ളിൽ ടോൾ നിരക്കുകൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയായ കെ.എൻ.ആർ.സി സാങ്കേതിക വിഭാഗം വൈസ് പ്രസിഡന്റ് സി. മുരളീധർ റെഡ്ഡി വ്യക്തമാക്കി. കൂടാതെ, കൂരിയാട്ട് തകർന്ന ഭാഗത്തിന്റെ പുനർനിർമ്മാണം ഫെബ്രുവരി പകുതിയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

പ്രതീക്ഷിക്കുന്ന ടോൾ നിരക്കുകൾ

 

  • കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ -130, 190, 4275
  • ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾ, മിനി ബസ് -205, 310, 6910
  • രണ്ട് ആക്സിലുള്ള വാഹനങ്ങൾ, ബസുകൾ -435, 650, 14,475
  • മൂന്ന് ആക്സിലുള്ളവ, ട്രക്കുകൾ -475, 710, 15,790
  • എച്ച്സിഎം, ഇഎംഇ നാലുമുതൽ ആറുവരെ ആക്സിലുള്ളവ -680, 1020, 22,700
  • ഏഴും അതിനുമുകളിലും ആക്സിലുള്ളവ -830, 1245, 27,635

 

Also read – ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും, അതിക്രമങ്ങളുടെ സാക്ഷികൾക്കും വിവരം പങ്കുവെയ്ക്കാൻ ഇതാ ഒരു ആപ്പ

 

പ്രാദേശിക വാസികൾക്ക് ഇളവ്

 

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത ദൂരപരിധിക്കുള്ളിലുള്ളവർക്ക് മാസം ഏകദേശം 340 രൂപയ്ക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന പാസ് ലഭിക്കും. ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് ലഭിക്കും.

24 മണിക്കൂറിനുള്ളിൽ മടങ്ങി വരുന്നവർക്ക് രണ്ടാം യാത്രയ്ക്ക് ടോൾ തുകയുടെ പകുതി നൽകിയാൽ മതിയാകും. അന്തിമമായ നിരക്കുകൾ ജനുവരി 30-ന് മുമ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്.