AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Singer Amrutha Rajan: എ ആർ റഹ്മാനിൽ നിന്നും ആ സന്തോഷവാർത്തയും അമൃത രാജനെ തേടിയെത്തി! പൊട്ടിക്കരഞ്ഞ് വീഡിയോയുമായി യുവ ഗായിക

AR Rahman Follos Singer Amrutha Rajan:സംഗീതത്തിന്റെ ചിറകിലേറി അമൃത നടന്നു കയറിയത് രാജ്യത്ത് ഒട്ടാകെയുള്ള സംഗീത ആസ്വാദകരുടെ മനസ്സിൽ മാത്രമല്ല സംഗീതത്തിന്റെ ഇതിഹാസങ്ങളായ എ ആർ റഹ്മാന്റെയും ശ്രേയ ഘോഷാലിന്റെയും ഫേവറിറ്റ് സിംഗർ ലിസ്റ്റിൽ കൂടിയാണ്...

Singer Amrutha Rajan: എ ആർ റഹ്മാനിൽ നിന്നും ആ സന്തോഷവാർത്തയും അമൃത രാജനെ തേടിയെത്തി! പൊട്ടിക്കരഞ്ഞ് വീഡിയോയുമായി യുവ ഗായിക
Amrutha Rajan (1)Image Credit source: INSTAGRAM
Ashli C
Ashli C | Published: 19 Jan 2026 | 11:22 AM

മാന്ത്രികമായ സ്വരമാധുര്യത്താൽ ഒരുപറ്റം ആരാധകരെ സൃഷ്ടിച്ച മലയാളി ഗായി​കയാണ് അമൃത രാജൻ. ഏത് രാഗവും താളവും അനായാസമാണ് ഈ പെൺകുട്ടിക്ക്. കേരളത്തിന്റെ മണ്ണിൽ നിന്നും സംഗീതത്തിന്റെ ചിറകിലേറി അമൃത നടന്നു കയറിയത് രാജ്യത്ത് ഒട്ടാകെയുള്ള സംഗീത ആസ്വാദകരുടെ മനസ്സിൽ മാത്രമല്ല സംഗീതത്തിന്റെ ഇതിഹാസങ്ങളായ എ ആർ റഹ്മാന്റെയും ശ്രേയ ഘോഷാലിന്റെയും ഫേവറിറ്റ് സിംഗർ ലിസ്റ്റിൽ കൂടിയാണ്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഒരു നിമിഷത്തെക്കുറിച്ച് അതിവൈകാരികമായി ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ് അമൃത രാജൻ.

സംഗീത ഇതിഹാസമായ എആർ റഹ്മാനിൽ നിന്നും തനിക്ക് ലഭിച്ച ഒരു നേട്ടത്തെയാണ് അമൃത ആരാധകരുമായി പങ്കുവെച്ചത്. ആ സന്തോഷം വിതുമ്പി കരഞ്ഞുകൊണ്ട് അമൃത വീഡിയോയിലൂടെ ആവർത്തിച്ച് ആവർത്തിച്ച് പറയുകയാണ്. മറ്റൊന്നുമല്ല എ ആർ റഹ്മാൻ തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുവാൻ ആരംഭിച്ചു എന്നാണ് അമൃത രാജൻ വെളിപ്പെടുത്തിയത്.. അടക്കാനാവാത്ത ആവേശവും സന്തോഷവും കാരണം പൊട്ടിക്കരയുകയാണ് അമൃത വീഡിയോയിലൂടെ.

 

ഈ നിമിഷത്തിൽ ദൈവത്തിനും ഇന്ത്യൻ ഐഡലിനും സോണി ടിവിക്കും നന്ദിയും പറയുന്നുണ്ട് അമൃത. തന്റെ സ്വപ്നങ്ങൾക്ക് അപ്പുറമുള്ള ഒരു നേട്ടവും അനുഗ്രഹവുമായയാണ് അമൃത രാജൻ എ ആർ റഹ്മാന്റെ ഈ പിന്തുണയെ വിശേഷിപ്പിച്ചത്. ഇത് അമൃത രാജനെ സംബന്ധിച്ച് അവരുടെ സംഗീത യാത്രയിലെ അഭിമാനകരവും മറക്കാനാകാത്തതുമായ ഒരു നാഴികക്കലായി മാറുകയാണ്. ഒരു ഗായിക എന്ന നിലയിൽ താൻ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ തനിക്ക് ഇത്രയും പിന്തുണയും സ്നേഹവും നൽകുന്നതിന് നന്ദി.

ALSO READ:എ.ആർ റഹ്മാനേയും ശ്രേയ ഘോഷാലിനേയും അമ്പരിപ്പിച്ച മലയാളി ​ഗായിക; ദേശീയതലത്തിൽ ആകർഷണമായി അമൃത രാജൻ

എന്തും സാധ്യമാണെന്ന വിശ്വസവും ആത്മവിശ്വാസവും ലഭിക്കുന്നു എന്നും അമൃത രാജൻ കുറിച്ചു. സോണി ടിവിയിലെ ഇന്ത്യൻ ഐഡോൾ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത രാജൻ എല്ലാവർക്കും സുപരിചിതയായി മാറുന്നത്. ഹരിഹരനും സ്വർണലതയും പാടി തകർത്ത ഹേ രാമാ യേ ക്യാഹുവാ എന്ന ഐക്കണിക് ബോളിവുഡ് ഗാനം യാതൊരു വിധത്തിലുള്ള പരിഭ്രമമോ സംശയമോ ഇല്ലാതെ പാടിയാണ് അമൃത ​ഗായികയെന്ന നിലയിൽ തന്റെ ചുവചുറപ്പിച്ചത്.