Happy Akshaya Tritiya 2025: സമ്പത്തും ഐശ്വര്യവും നല്‍കുന്ന ശുഭദിനം; നേരാം പ്രിയപ്പെട്ടവർക്ക് അക്ഷയതൃതീയ ആശംസകൾ

Akshaya Tritiya 2025 Wishes: ഈ അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കൾക്കും നേരിട്ടോ അല്ലാതെയോ നല്‍കാവുന്ന ആശംസകളും സന്ദേശങ്ങളും നോക്കാം.

Happy Akshaya Tritiya 2025: സമ്പത്തും ഐശ്വര്യവും നല്‍കുന്ന ശുഭദിനം; നേരാം പ്രിയപ്പെട്ടവർക്ക് അക്ഷയതൃതീയ ആശംസകൾ

Akshaya Tritiya

Published: 

29 Apr 2025 | 05:32 PM

നാളെയാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ക്കും ജൈനമതവിശ്വാസികള്‍ക്കും ഈ ദിവസം വളരെ സവിശേഷകരമാണ്. ഇന്നേ ദിവസം വിജയവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തവണത്തെ അക്ഷയതൃതീയ, മലയാള മാസം മേടം 17-നാണ് വരുന്നത്. അതായത് 2025 ഏപ്രില്‍ 30 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്.

അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും നശിക്കില്ലെന്നാണ് വിശ്വാസം. ഈ ദിവസം ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് അതീവപുണ്യകരമാണെന്നാണ് പറയുന്നത്. ഇന്നേ ദിവസം ചെയ്യുന്നതെന്തും ശാശ്വതമായി നിലനില്‍ക്കുന്നു. അതിനാല്‍, ഈ ദിവസം മംഗളകരമായ കാര്യങ്ങള്‍ തുടങ്ങിയാല്‍ നല്ലതാണെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസം മിക്കവരും സ്വർണം വാങ്ങിക്കാൻ തിരഞ്ഞെടുക്കുന്നു.

Also Read: അക്ഷയ തൃതിയ ഇങ്ങെത്തി; സ്വർണം വാങ്ങാൻ അനുകൂല സമയം അറിയാം

ഈ അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കൾക്കും നേരിട്ടോ അല്ലാതെയോ നല്‍കാവുന്ന ആശംസകളും സന്ദേശങ്ങളും നോക്കാം.

  • എല്ലാ പ്രിയപ്പെട്ടവർക്കും അക്ഷയതൃതീയ ആശംസകള്‍..
  • ഏവര്‍ക്കും അക്ഷയതൃതീയയുടെ സമൃദ്ധി ആശംസിക്കുന്നു..
  • ഈ ശുഭ ദിനത്തില്‍ നിങ്ങളും സമ്പത്തും സമൃദ്ധിയും വർധിക്കട്ടെ. അക്ഷയതൃതീയ ആശംസകള്‍
  • വിഷ്ണു ഭ​ഗവാൻ നിങ്ങൾക്ക് സമ്പത്തും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ
  • ഭാഗ്യവും വിജയവും നിറഞ്ഞ ഒരു അക്ഷയതൃതീയ ആകട്ടെ. അക്ഷയതൃതീയ ആശംസകള്‍.
  • അക്ഷയതൃതീയയില്‍ സമ്പത്തും സമൃദ്ധിയും നല്‍കി ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.ആശംസകള്‍
  • സമൃദ്ധിയുടെയും വിജയത്തിന്റെയും പരിപൂര്‍ണ്ണമായ സന്തോഷത്തിന്റെയും ഒരു പുതിയ തുടക്കമാകട്ടെ ആ അക്ഷയ തൃതീയ.
  • നിങ്ങള്‍ക്ക് ശാശ്വതമായ ഭാഗ്യവും സമൃദ്ധിയും നേരുന്നു. അക്ഷയതൃതീയ ആശംസകള്‍!
  • ഈ അക്ഷയതൃതീയയിൽ നിങ്ങളുടെ ആരോഗ്യവും സമ്പത്തും വർധിക്കട്ടെ..
  • അക്ഷയ തൃതീയയുടെ ഈ ശുഭദിനത്തിൽ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..
  • വലിയ ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരു
  • ദിനമാകട്ടെ ഇത്. അക്ഷയതൃതീയ ആശംസകൾ.
  • ഈ അക്ഷയതൃതീയയിൽ സമ്പത്തും ഐശ്വര്യവും നിങ്ങളിലേക്ക് ഒഴുക്കട്ടെ.. ആശംസകൾ\
  • ഈ അക്ഷയതൃതീയ നിങ്ങൾക്ക് പ്രകാശം നിറഞ്ഞ ജീവിതം സമ്മാനിക്കട്ടെ..
  • അക്ഷയതൃതീയയിലെ ഭാഗ്യം അനുഭവിച്ച് പുഞ്ചിരി നിറഞ്ഞ ഭാവി പ്രദാനമാകട്ടെ എന്ന് ആശംസിക്കുന്നു.
Follow Us
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
അടുക്കള ജനാലയിൽ പുതിനത്തോട്ടം; തഴച്ചു വളരാൻ ചെയ്യേണ്ടത്
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി