AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ഇന്ത്യൻ ഭാര്യയ്‌ക്കൊപ്പം കേരളത്തിലെ ഗ്രാമജീവിതം ആസ്വദിച്ച് ബ്രിട്ടീഷ് യുവാവ്; ജനഹൃദയങ്ങൾ കീഴടക്കി വീഡിയോ

British Indian Couples Heartwarming Videos: വ്യത്യസ്തമായ അഭിരുചികൾ, സംസ്കാരം, ഭക്ഷണ രീതി തുടങ്ങിയവ ഒന്നായി കൊണ്ടുപോകാൻ ശ്രമിക്കുന്ന ഈ ദമ്പതികളുടെ വീഡിയോകൾ ഏറെ പുതുമ നിറഞ്ഞതാണെന്ന് സമൂഹ മാധ്യമങ്ങളിൽ ആളുകൾ അഭിപ്രായപ്പെടുന്നു.

Viral Video: ഇന്ത്യൻ ഭാര്യയ്‌ക്കൊപ്പം കേരളത്തിലെ ഗ്രാമജീവിതം ആസ്വദിച്ച് ബ്രിട്ടീഷ് യുവാവ്; ജനഹൃദയങ്ങൾ കീഴടക്കി വീഡിയോ
ഒലിവർ, റിഷ്‌നിImage Credit source: Social Media
Nandha Das
Nandha Das | Updated On: 07 Mar 2025 | 12:29 PM

കേരളത്തിലെ ലളിതമായ ജീവിതത്തിന്റെ ഭംഗി പകർത്തിയ ബ്രിട്ടീഷ് – ഇന്ത്യൻ ദമ്പതികളുടെ ഹൃദയസ്പര്‍ശിയായ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലളിതവും എന്നാൽ സംതൃപ്തവുമായ ജീവിത രീതിയും ഒരു ചെറിയ പട്ടണത്തിന്റെ മനോഹാരിതയുമാണ് വീഡിയോകളിലൂടെ ഈ ദമ്പതികൾ തുറന്നുകാട്ടുന്നത്. കേരളത്തിൽ നിന്നുള്ള റിഷ്‌നിയും യുകെയിൽ നിന്നുള്ള ഒലിവറും തങ്ങളുടെ വീഡിയോകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.

വ്യത്യസ്തമായ അഭിരുചികൾ, സംസ്കാരം, ഭക്ഷണ രീതി തുടങ്ങിയവ ഒന്നായി കൊണ്ടുപോകാൻ ശ്രമിക്കുന്ന ഈ ദമ്പതികളുടെ വീഡിയോകൾ ഏറെ പുതുമ നിറഞ്ഞതാണെന്ന് സമൂഹ മാധ്യമങ്ങളിൽ ആളുകൾ അഭിപ്രായപ്പെടുന്നു. ഒലിവര്‍ പരമ്പരാഗത ഭക്ഷണരീതികളെയും ഇന്ത്യന്‍ സംസ്‌കാരത്തെയും കുറിച്ച് പഠിക്കുന്നതും വീഡിയോകളിൽ കാണാൻ കഴിയും. ഇവർ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ‘സ്ലോ ലൈഫ് ഇന്‍ കേരള’ എന്ന പരമ്പരയിൽ ദമ്പതികള്‍ റിഷ്‌നിയുടെ മുത്തശ്ശിയോടൊപ്പം രണ്ട് മാസത്തോളം കേരളത്തിൽ താമസിച്ചപ്പോൾ ഉണ്ടായ മനോഹരമായ നിമിഷങ്ങൾ പകർത്തിയിട്ടുണ്ട്.

ഒലിവർ-റിഷ്‌നി ദമ്പതികളുടെ വൈറലാകുന്ന വീഡിയോ:

 

View this post on Instagram

 

A post shared by Rish & Ollie (@risholflavour)

ALSO READ: കായൽ ഭംഗി ആസ്വദിച്ചൊരു കിടിലൻ യാത്ര പോകാം; അതും ഓൾ ഇന്ത്യയായി

ഒലിവര്‍ മുത്തശ്ശിയുടെ തോട്ടത്തിൽ നിന്ന് വാഴയില മുറിക്കുന്നതിന്റെ വീഡിയോ ആണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വീഡിയോ. ‘സദ്യയ്ക്ക് പ്ലേറ്റിന് പകരം ഉപയോഗിക്കാൻ വാഴയില എങ്ങനെ മുറിക്കാമെന്ന് മുത്തശ്ശി ഒല്ലിയെ കാണിച്ചുകൊടുക്കുകയാണ്” എന്ന അടികുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഴയില കൃത്യമായി മുറിച്ച് കഴുകിയ ശേഷം ഭക്ഷണം കഴിക്കാനായി ഒലിവർ തയ്യാറെടുക്കുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ മുത്തശ്ശിയോടൊപ്പം പ്രഭാതഭക്ഷണത്തിന് പൂരികള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് ഒലിവർ പഠിക്കുന്നു. കേരളത്തിലും ഇവരുടെ വീഡിയോകൾ ഇപ്പോൾ ട്രെൻഡിങ് ആണ്.

Follow Us