Summer Health Tips: പ്രമേഹം വില്ലനാവില്ല… ചക്കയും മാങ്ങയും കഴിക്കാം ധൈര്യമായി; കഴിക്കേണ്ടത് ഇങ്ങനെ
Summer Fruit Eating: ചക്കയാണേലും മാങ്ങയാണേലും കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തന്നെയാണ് പ്രമേഹ രോഗികളെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപിനം. പക്ഷേ ശരിയായ രീതിയിൽ കഴിച്ചാൽ മറ്റെല്ലാവരെയും പോലെ തന്നെ പ്രമേഹ രോഗികൾക്കും മധുരമുള്ള പഴങ്ങൾ കഴിക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ പഴങ്ങൾ എങ്ങനെ കഴിക്കണമെന്ന് നമുക്ക് നോക്കാം.

പ്രതീകാത്മക ചിത്രം
വേനലായതിനാൽ ഭക്ഷണത്തേക്കാൾ കൂടുതൽ നമ്മൾ കഴിക്കുന്നത് പഴങ്ങളാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. സമ്മർ സീസണിൽ സാധാരണയായി ചക്കയും, മാങ്ങയും, തണ്ണിമത്തനും പോലുള്ള പഴങ്ങളാണ് ധാരാളമായി കാണപ്പെടുന്നത്. പ്രകൃതിദത്തമായി ഇവയിൽ മധുരം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികളെ സംബന്ധിച്ച് അവർ ഇതെല്ലാം കഴിക്കാൻ മടിക്കാറുണ്ട്.
ചക്കയാണേലും മാങ്ങയാണേലും കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തന്നെയാണ് പ്രമേഹ രോഗികളെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപിനം. പക്ഷേ ശരിയായ രീതിയിൽ കഴിച്ചാൽ മറ്റെല്ലാവരെയും പോലെ തന്നെ പ്രമേഹ രോഗികൾക്കും മധുരമുള്ള പഴങ്ങൾ കഴിക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ പഴങ്ങൾ എങ്ങനെ കഴിക്കണമെന്ന് നമുക്ക് നോക്കാം.
ALSO READ: തൈരോ യോഗർട്ടോ?; വേനൽക്കാലത്ത് മുടി തഴച്ചു വളരാൻ ഏതാണ് മികച്ചത്
പ്രമേഹ രോഗികൾ മധുരമുള്ള പഴങ്ങൾ ഒഴിവാക്കണോ?
മധുരമുള്ള പഴങ്ങളെ പൂർണമായും ഒഴിവാക്കേണ്ടതില്ല. കാരണം ഇതിലടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത പഞ്ചസാരയാണ്. നേരെ മറിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതൽ ഭയക്കേണ്ടത്, ശീതളപാനീയങ്ങൾ, ബിസ്ക്കറ്റുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയവയാണ്. കാരണം ഇതിലെല്ലാം കൃതൃമ പഞ്ചസാരയാണ് ചേർക്കുന്നത്. ഇത് ശരീരത്തിലെത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നു.
പഴങ്ങൾ എങ്ങനെ കഴിക്കാം?
മധുരമുള്ള പഴങ്ങൾ കഴിക്കുന്നതുകൊണ്ട് തെറ്റില്ല. എന്നാൽ ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ എപ്പോഴും അവയുടെ തൊലി കളയാതെ കഴിക്കാൻ ശ്രമിക്കണം. നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റും അത് തന്നെയാണ്. മിക്ക പഴങ്ങളും നമ്മൾ തൊലി കളഞ്ഞാണ് കഴിക്കുന്നത്. കാരണം നാരുകൾ ധാരാളമായി ശരീരത്തിലെത്തുന്നത് രക്തത്തിൽ പഞ്ചസാരയുടെ ആളവ് വർദ്ധിക്കുന്നത് തടയാൻ സഹായിക്കും.
അതുപോലെ തന്നെ പഴങ്ങൾ എപ്പോഴും ജ്യൂസാക്കാതെ കഴിക്കുന്നതാണ് നല്ലത്. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അതിലെ നാരുകളുടെ അളവ് കുറയുകയും പ്രമേഹ രോഗികളെ സംബന്ധിച്ച് അത് പ്രശ്നമാകുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുകയും ചെയ്യും. അതിനാൽ തൊലി കളയാതെ പഴങ്ങൾ ചവച്ച് അരച്ച് കഴിക്കാൻ ശ്രമിക്കണം. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികൾ എപ്പോഴും മിതത്വം പാലിക്കേണ്ടതാണ്.
ഒരു ദിവസം എത്ര കഴിക്കാം
പ്രമേഹ രോഗികളെ സംബന്ധിച്ച് ഒരു ദിവസം ഏകദേശം 100 മുതൽ 150 ഗ്രാം വരെ കഴിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ല. അതുപോലെ തന്നെ പഴുത്ത ചക്കയാണെങ്കിൽ രണ്ട് അല്ലെങ്കിൽ മൂന്ന് അല്ലിയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കാൻ മാമ്പഴത്തിനൊപ്പം കുറച്ച് ബദാമോ വാൽനട്ടോ കഴിക്കുന്നത് വളരെ നല്ലതാണ്.
ഭക്ഷണം കഴിച്ച ഉടനെ ജ്യൂസായോ സാലഡ് ആയോ പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ ലെവൽ കുത്തനെ കൂട്ടാൻ കാരണമാകും. പകരം, രാവിലെ 11 മണിയോടെയോ വൈകുന്നേരമോ ഒരു ലഘുഭക്ഷണം എന്ന രീതിക്ക് പഴങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനാൽ പഴങ്ങൾ കഴിക്കുന്ന സമയവും വളരെയധികം ശ്രദ്ധിക്കണം.
(നിരാകരണം: പൊതുവായ വിവരങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല. പ്രമേഹമോ മറ്റ് അസുഖങ്ങളോ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഭക്ഷണത്തിൽ മാറ്റം വരുത്തുക.)