Indian Snakeroot: വീട്ടിൽ സർപ്പഗന്ധി ചെടിയുണ്ടെങ്കിൽ പാമ്പ് വരില്ലേ, ഇനിയുമുണ്ട് ഗുണങ്ങൾ
Indian Snakeroot Benefits: വേനൽക്കാലമെത്തിയതോടെ പാമ്പ് ശല്യം രൂക്ഷമാകുന്നുണ്ട്, ഇതിനിടെ പല വിശ്വാസങ്ങളും ഉയർന്ന് വരുന്നുണ്ട്. പണ്ടുമുതലേ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് വീടിന് ചുറ്റും സർപ്പഗന്ധി ചെടി വളർത്തിയാൽ പാമ്പുകൾ അടുക്കില്ല എന്നത്. ഈ വിശ്വാസം കാരണം പലരും വീടിന്റെ അതിരുകളിലും മുറ്റത്തും സർപ്പഗന്ധി നട്ടുപിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് സത്യമാണോ, അതോ വെറുമൊരു വിശ്വാസം മാത്രമാണോ?
വേനൽക്കാലമെത്തിയതോടെ പാമ്പ് ശല്യം രൂക്ഷമാകുന്നുണ്ട്. തണുപ്പ് തേടി വീടിനുള്ളിലും പരിസരത്തും ഇവ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനിടെ പല വിശ്വാസങ്ങളും ഉയർന്ന് വരുന്നുണ്ട്. പണ്ടുമുതൽക്കേ നമ്മൾ കേട്ടിട്ടുള്ള ഒരു വിശ്വാസമാണ് വീട്ടിൽ സർപ്പഗന്ധി ചെടിയുണ്ടെങ്കിൽ പാമ്പ് വരില്ല എന്നുള്ളത്. ഇതിനെതുടർന്ന് പലരുടെയും വീട്ടിൽ സർപ്പഗന്ധി ചെടി നടാറുമുണ്ട്. എന്നാൽ ഇത് സത്യമാണോ? ശാസ്ത്രീയമായി ഇതിന് തെളിവുണ്ടോ? പരിശോധിക്കാം….
സർപ്പഗന്ധിയുടെ വേരുകൾക്ക് ഒരു പ്രത്യേക മണമാണുള്ളത്. ഈ ഗന്ധം പാമ്പുകളെ അകറ്റാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതിന് ശാസ്ത്രീയമായി തെളിവുകളൊന്നുമില്ല. ഒരു ചെടി നട്ടതുകൊണ്ട് മാത്രം, പാമ്പ് വരാതിരിക്കില്ല. എന്നാൽ സർപ്പഗന്ധി ചെടിയുടെ വേരുകളിൽ ചില രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാമ്പുകൾക്ക് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാലാകാം ഇത്തരമൊരു വിശ്വാസം ഉടലെടുത്തത്.
ALSO READ : Snake: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?
സർപ്പഗന്ധിയുടെ ഔഷധഗുണങ്ങൾ
സർപ്പഗന്ധി ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ഇതിനാലാണ് സർപ്പഗന്ധിയെ പാമ്പുമായി ബന്ധിപ്പിക്കുന്നത്. പണ്ട് കാലങ്ങളിൽ പാമ്പ് കടിയേറ്റൽ വിഷം കുറയ്ക്കാൻ ആയുർവേദ ചികിത്സയിൽ സർപ്പഗന്ധിയുടെ വേരുകൾ ഉപയോഗിച്ചിരുന്നു. അതിനാലാണ് സർപ്പഗന്ധി എന്ന് പേരുവന്നതെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. അതുപോലെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാനുള്ള ചില മരുന്നുകളിലും സർപ്പഗന്ധി ഉപയോഗിക്കുന്നുണ്ട്.
മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും സർപ്പഗന്ധിയുടെ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അതായത്, പാമ്പുകളെ അകറ്റുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും നല്ലൊരു ഔഷധ ഗുണങ്ങളുള്ള ചെടി എന്ന നിലയിൽ സർപ്പഗന്ധി നിങ്ങളുടെ വീടുകളിൽ വളർത്താവുന്നതാണ്.
ഇന്ത്യൻ സ്നേക്ക് പ്ലാൻ്റ് ഇതാണ്
The easiest way to propagate sanseveria (snake plant). pic.twitter.com/hfUC0VGkpR
— Fit_Fusion (@FitFusion__) April 25, 2026