Health: കിടക്കുമ്പോൾ അടുത്ത് വെള്ളം വയ്ക്കുന്ന ശീലം ഉണ്ടോ? വൻ അപകടം!
Keeping water at night health risks: വെള്ളത്തിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വായിലെ സൂക്ഷ്മാണുക്കളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകർക്കുകയും ദന്തപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
രാത്രിയിൽ ദാഹിക്കുമ്പോഴോ മരുന്ന് കഴിക്കുമ്പോഴോ പെട്ടെന്ന് എടുക്കാൻ വേണ്ടി, പലരും ഒരു ഗ്ലാസ് വെള്ളം കിടക്കയുടെ അടുത്തുള്ള മേശപ്പുറത്ത് വെക്കാറുണ്ട്. എന്നാൽ ഇത് നല്ല ശീലമാണോ? നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും, വെള്ളം രാത്രി മുഴുവൻ തുറന്നു വെക്കുന്നത് അതിൻ്റെ ഗുണനിലവാരത്തെയും നിങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വെള്ളം തുറന്നുവച്ചാൽ സംഭവിക്കുന്നത് എന്ത്?
കിടക്കയ്ക്കരികിൽ വെള്ളം മൂടാതെ വയ്ക്കുമ്പോൾ, അതിൽ അന്തരീക്ഷത്തിലുള്ള പൊടി, അഴുക്ക്, മറ്റ് സൂക്ഷ്മകണികകൾ, പൊടിപടലങ്ങൾ എന്നിവയെല്ലാം അടിയുന്നു. ഇത് വെള്ളത്തിൻ്റെ രുചിയെയും ഗുണനിലവാരത്തെയും ബാധിക്കാം. കൂടാതെ, വെള്ളത്തിൽ ബാക്ടീരിയകൾക്കും മറ്റ് സൂക്ഷ്മാണുക്കൾക്കും വളരാനും സാധ്യതയുണ്ട്.
മുറിയിലെ ചൂട്, കിടക്കയുടെ അരികിലുള്ള വിളക്കിൽ നിന്നുള്ള ചൂട് പോലുള്ളവ വെള്ളത്തിലെ രാസപ്രവർത്തനങ്ങളെ ബാധിക്കാനും അതുവഴി വെള്ളത്തിൻ്റെ ഘടനയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
ALSO READ: ഗ്രീൻ ടീ കുടിക്കുന്നത് ശരീയായ സമയത്താണോ? അല്ലെങ്കിൽ സംഭവിക്കുന്നത്
കൂടാതെ മണിക്കൂറുകളോളം തുറന്നുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വായിലെ സൂക്ഷ്മാണുക്കളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകർക്കുകയും ദന്തപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
പരിഹാരമെന്ത്?
രാത്രിയിൽ ദാഹം കുറയ്ക്കുന്നതിനും കിടക്കയ്ക്കരികിൽ വെള്ളം വെക്കേണ്ടതിൻ്റെ ആവശ്യം കുറയ്ക്കുന്നതിനും പകൽ സമയത്ത് കൃത്യമായി വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
പൊടിയും മറ്റ് കണികകളും വെള്ളത്തിൽ അടിയുന്നത് തടയാൻ, അടപ്പുള്ള ഗ്ലാസുകളോ അല്ലെങ്കിൽ എയർടൈറ്റ് കണ്ടെയ്‌നറുകളോ, കുപ്പികളോ ഉപയോഗിക്കാം.