AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: 1.2 ലക്ഷം നിക്ഷേപിച്ചിട്ട് തിരികെ ലഭിച്ചത് 10,000! എസ്‌ഐപിയില്‍ ഇങ്ങനെ സംഭവിക്കുമോ?

SIP Investment Loss: ഭൂരിഭാഗം ആളുകളും എസ്‌ഐപി പ്രകടനത്തെ തെറ്റായാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം പറയുന്നു. സ്ഥിര നിക്ഷേപങ്ങളോടാണ് പലരും എസ്‌ഐപിയെ താരതമ്യം ചെയ്യുന്നത്. തന്റെ ഒരു ക്ലയന്റുമായി സംസാരിച്ചതിന്റെ അനുഭവത്തിലാണ് മുന്ദ്ര സംസാരിക്കുന്നത്.

SIP: 1.2 ലക്ഷം നിക്ഷേപിച്ചിട്ട് തിരികെ ലഭിച്ചത് 10,000! എസ്‌ഐപിയില്‍ ഇങ്ങനെ സംഭവിക്കുമോ?
പ്രതീകാത്മക ചിത്രം Image Credit source: PM ImagesDigitalVision/Getty Images
shiji-mk
Shiji M K | Published: 06 Dec 2025 11:22 AM

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) മോശം പ്രകടനം കാഴ്ചവെക്കുമ്പോള്‍ പല നിക്ഷേപകരും പരിഭ്രാന്തരാകുന്നു. എന്നാല്‍ അത് എസ്‌ഐപി മോശം പ്രകടനം കാഴ്ചവെക്കുന്നതല്ല, മറ്റ് നിക്ഷേപകര്‍ നോക്കുന്ന സംഖ്യയിലെ തെറ്റുകൊണ്ടാണെന്ന് പറയുകയാണ് പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനും എസ് ആന്‍ഡ് പി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹസ്ഥാപകനുമായ ഗൗരവ് മുന്ദ്ര.

ഭൂരിഭാഗം ആളുകളും എസ്‌ഐപി പ്രകടനത്തെ തെറ്റായാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം പറയുന്നു. സ്ഥിര നിക്ഷേപങ്ങളോടാണ് പലരും എസ്‌ഐപിയെ താരതമ്യം ചെയ്യുന്നത്. തന്റെ ഒരു ക്ലയന്റുമായി സംസാരിച്ചതിന്റെ അനുഭവത്തിലാണ് മുന്ദ്ര സംസാരിക്കുന്നത്. താന്‍ 1,20,000 നിക്ഷേപിച്ചുവെന്നും പക്ഷെ ലാഭം 10,000 മാത്രമേ ലഭിച്ചുള്ളൂ, അതിനാല്‍ എസ്‌ഐപി നിര്‍ത്തുകയാണെന്ന് അയാള്‍ പറഞ്ഞതായി മുന്ദ്ര വ്യക്തമാക്കി. 8 ശതമാനം ലാഭമാണ് നല്‍കിയത്, എഫ്ഡി പോലും ഇതിനേക്കാള്‍ നേട്ടം നല്‍കുന്നു എന്നാണ് എസ്‌ഐപി നിര്‍ത്തുന്നതിന് അയാള്‍ കാരണമായി പറഞ്ഞത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ പരാതി ന്യായമാണെന്ന് തോന്നാമെങ്കിലും എന്നാല്‍ യാഥാര്‍ഥ്യവുമായി അതിന് യാതൊരുവിധ ബന്ധവുമില്ലെന്ന് മുന്ദ്ര പറയുന്നു.

ഒറ്റത്തവണയായി 1,20,000 രൂപ നിക്ഷേപിച്ചോ എന്ന മുന്ദ്രയുടെ ചോദ്യത്തിന് എല്ലാ മാസവും 10,000 രൂപ വീതം നിക്ഷേപിച്ചുവെന്നാണ് ക്ലയന്റ് മറുപടി നല്‍കുന്നത്. ആദ്യത്തെ 10,000 രൂപ 12 മാസത്തേക്ക് നിക്ഷേപിച്ചിരിക്കും, രണ്ടാമത്തെ നിക്ഷേപം 11 മാസത്തേക്ക് തുടരും, മൂന്നാമത്തേക്ക് 10 മാസത്തേക്ക് തുടരും, അവസാനത്തെ നിക്ഷേപം 10 ദിവസം മുമ്പാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിക്ഷേപിച്ചുവെന്ന് തോന്നിയെങ്കിലും മുഴുവന്‍ തുകയും 12 മാസം വിപണിയില്‍ ഉണ്ടായിരുന്നില്ല. ശരാശരി പണം ഏകദേശം 6 മാസം മാത്രമേ നിക്ഷേപത്തില്‍ തുടര്‍ന്നുള്ളൂവെന്ന് മുന്ദ്ര അയാള്‍ക്ക് മറുപടി നല്‍കി.

യഥാര്‍ഥ നിക്ഷേപ കാലയളവ് പരിഗണിക്കുമ്പോള്‍ വരുമാനം വ്യത്യാസമുള്ളതായി തോന്നാം. എന്നാല്‍ ഏകദേശം ആറ് മാസത്തിനുള്ളില്‍ ലഭിക്കുന്ന 8 ശതമാനം വരുമാനത്തെ വാര്‍ഷികാടിസ്ഥാനത്തിലേക്ക് മാറ്റിയാല്‍, അപ്പോള്‍ 16 ശതമാനമാണ് പ്രതിവര്‍ഷ വരുമാനം. പതിനാറ് ശതമാനത്തില്‍ നിങ്ങളുടെ വരുമാനം ഗണ്യമായി വളരുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: SIP: 25ല്‍ എസ്‌ഐപി ആരംഭിച്ചാല്‍ 5 കോടി എത്ര വര്‍ഷത്തിനുള്ളില്‍ നേടാം?

പല നിക്ഷേപകരും ഇതേ തെറ്റ് വരുത്തുന്നുവെന്ന് മുന്ദ്ര പറയുന്നുണ്ട്. അവര്‍ നിക്ഷേപം ആരംഭിച്ച ആദ്യ ദിനം മുതല്‍ വരുമാനം എണ്ണാന്‍ തുടങ്ങും. എന്നാല്‍ ഓരോ ഗഡുവും വ്യത്യസ്ത മാസങ്ങളിലേക്കാണ് പോകുന്നത്. അതുകൊണ്ടാണ് ആദ്യ വര്‍ഷത്തിലെ മൊത്തത്തിലുള്ള വരുമാനം പലപ്പോഴും കുറവായി കാണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.