AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: പാദസരം കിലുങ്ങാൻ ലക്ഷങ്ങൾ; റെക്കോർഡിഡ് വെള്ളി; അടുത്ത ആഴ്ച വില എങ്ങോട്ട്?

Silver Price Forecast: റെക്കോർഡുകൾ തകർത്താണ് വെള്ളിയുടെ സഞ്ചാരം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വെള്ളിയിലുള്ള താൽപ്പര്യം വർദ്ധിച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണം. വരുംദിവസങ്ങളിൽ വില എത്രയാകുമെന്ന് അറിഞ്ഞാലോ...

nithya
Nithya Vinu | Published: 06 Dec 2025 12:06 PM
മലയാളികൾക്കേ ഏറെ പ്രിയപ്പെട്ട രണ്ട് ലോഹങ്ങളാണ് സ്വർണവും വെള്ളിയും. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിലെ വില വർദ്ധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. റെക്കോർഡുകൾ തകർത്താണ് വെള്ളിയുടെ സഞ്ചാരം. വരുംദിവസങ്ങളിൽ വില എത്രയാകുമെന്ന് അറിഞ്ഞാലോ...(Image credit: Social Media)

1 / 5
ആഗോള വിപണിയിൽ റെക്കോർഡിഡ് വെള്ളി വില.  കഴിഞ്ഞ ദിവസങ്ങളിലായി 59 ഡോളറിന് മുകളിലേക്ക് കുതിച്ച വെള്ളി വില, ആഭ്യന്തര കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലും കിലോയ്ക്ക് 1.8 ലക്ഷം രൂപയുടെ അടുത്തെത്തിയിരിക്കുകയാണ്. (Image credit: Getty Images)

2 / 5
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വെള്ളിയിലുള്ള താൽപ്പര്യം വർദ്ധിച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണം. സൗരോർജ്ജം, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ഗ്രീൻ എനർജി മേഖലകളിൽ നിന്നുള്ള ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്. (Image credit:Getty Images)

3 / 5
വെള്ളിയുടെ മൊത്തം ഉപയോഗത്തിൽ 50 ശതമാനത്തിലധികം ഇപ്പോൾ വ്യാവസായിക ആവശ്യങ്ങൾക്കാണ്. സോളാർ പാനലുകളുടെ വളർച്ച വെള്ളിക്ക് വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നുണ്ട്. വിതരണത്തിലെ കുറവ് വെള്ളി വിലയെ ബാധിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചാം വർഷവും വെള്ളി ഉൽപ്പാദനം ആഗോള ഡിമാൻഡിനനുരിച്ച് ഉയരുന്നില്ല. (Image credit:Getty Images)

4 / 5
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും വെള്ളി വിലയെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ വരും ​ദിവസങ്ങളിലും വെള്ളി വില ഉയരുമെന്നാണ് പ്രവചനം. അടുത്തവർഷത്തിൽ വെള്ളി വില കിലോയ്ക്ക് രണ്ട് ലക്ഷം കടക്കുമെന്നും വിദ​ഗ്ധർ പറയുന്നു. (Image credit:Getty Images)

5 / 5