AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Eating: കാപ്സിക്കം എങ്ങനെ സുരക്ഷിതമായി കഴിക്കാം; പച്ചയോ വേവിച്ചതോ ആരോഗ്യകരം

How To Eat Capsicum Healthy: കാപ്സിക്കത്തിലെ വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ആരോ​ഗ്യത്തിന് അത്യാവശ്യമുള്ളവയാണ്. എരിവുള്ളവയിൽ കാപ്‌സൈസിൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. വീക്കം ചെറുക്കുന്നതിനും നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്.

Healthy Eating: കാപ്സിക്കം എങ്ങനെ സുരക്ഷിതമായി കഴിക്കാം; പച്ചയോ വേവിച്ചതോ ആരോഗ്യകരം
Capsicum Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 27 Dec 2025 | 12:24 PM

കാപ്സിക്കം വളരെ ആരോ​ഗ്യകരമായ ഒരു ഭക്ഷണമാണ്. കലോറി കുറവും പോഷകങ്ങൾ ധാരാളവുമുള്ള ഇവയിൽ പല ആരോ​ഗ്യ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ്. എന്നാൽ എങ്ങനെയാണ് ശരിക്കും കാപ്സിക്കം കഴിക്കേണ്ടത്. പച്ചയ്ക്കോ അതോ വേവിച്ചോ. എപ്പോഴും നമ്മുടെ ആരോ​ഗ്യത്തിന് പ്രാധാന്യം നൽകി വേണം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ.

കാപ്സിക്കത്തിലെ വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ആരോ​ഗ്യത്തിന് അത്യാവശ്യമുള്ളവയാണ്. എരിവുള്ളവയിൽ കാപ്‌സൈസിൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. വീക്കം ചെറുക്കുന്നതിനും നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്.

പച്ച കാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളമായിട്ടുണ്ട്. ഓറഞ്ചിനേക്കാൾ വളരെ കൂടുതലാണിത്. രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുന്നതിനും, ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനും, ചർമ്മം ചെറുപ്പമായി നിലനിർത്തുന്നതിനും വിറ്റാമിൻ സി പ്രധാനമാണ്. കാപ്സിക്കം പച്ചയ്ക്ക് കഴിക്കുമ്പോൾ വൈറ്റമിൻ സി പൂർണമായി ശരീരത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടുന്നു. എന്നാൽ ചിലർക്ക് ഇത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കുന്നു.

ALSO READ: ഉരുളക്കിഴങ്ങ് വേവിച്ചതോ വറുത്തതോ നല്ലത്…; പ്രമേഹം നിയന്ത്രിക്കാൻ ഇങ്ങനെ കഴിക്കണം

മറ്റ് പച്ചക്കറികളിലെ പോലെ, കാപ്സിക്കത്തിലും കീടനാശിനികളുണ്ടാകാം. അതുകൊണ്ട് തന്നെ കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകിയെടുക്കണം. പാകം ചെയ്ത കാപ്സിക്കം രുചികരമായ ഒന്നാണ്. പാചകം ചെയ്യുന്നതിലൂടെ ബീറ്റാ കരോട്ടിൻ (ഇത് വിറ്റാമിൻ എ ആയി മാറുന്നു) പോലുള്ള ചില പോഷകങ്ങൾ നിങ്ങളുടെ ശരീരത്തിന് ആഗിരണം ചെയ്യാൻ എളുപ്പമാക്കുന്നു. കൂടാതെ, പെട്ടെന്ന് ദഹിക്കാനും സഹായിക്കും.

ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പ് ചേർത്ത് ഇവ പാകം ചെയ്യുമ്പോൾ, കൂടുതൽ ആരോ​ഗ്യകരമായി മാറുന്നു. എന്നാൽ അമിതമായി പാചകം ചെയ്യരുത്. കാരണം അങ്ങനെ ചെയ്താൽ കൂടുതൽ പോഷകങ്ങൾ നഷ്ടപ്പെടും. പ്രത്യേകിച്ച് വിറ്റാമിൻ സി. നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യകതയ്ക്ക് അനുസരിച്ച് കാപ്സിക്കം എങ്ങനെ കഴിക്കാമെന്ന് തീരുമാനിക്കാം. വൈറ്റമിൻ സി കൂടുതൽ വേണമെങ്കിൽ പച്ചയ്ക്കും കുറച്ച് മതിയെങ്കിൽ വേവിച്ചും കഴിക്കാവുന്നതാണ്.