Liver Health Foods: ഫാറ്റി ലിവറിന് ഗുഡ്‌ബൈ! കരളിൻ്റെ പ്രവർത്തനം ഇരട്ടിയാക്കാൻ ഇവ കഴിക്കണം

Liver Health Improve Root Vegetables: തെറ്റായ ഭക്ഷണരീതിയും ക്രമം തെറ്റിയ ജീവിതശൈലിയും കാരണം ഇന്ന് ഭൂരിഭാഗം പേരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും ദിവസേനയുള്ള ഭക്ഷണത്തിൽ ചില കിഴങ്ങുവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കരളിന്റെ പ്രകൃതിദത്ത ഡീറ്റോക്സിഫിക്കേഷന് സഹായിക്കുന്ന കിഴങ്ങുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

Liver Health Foods: ഫാറ്റി ലിവറിന് ഗുഡ്‌ബൈ! കരളിൻ്റെ പ്രവർത്തനം ഇരട്ടിയാക്കാൻ ഇവ കഴിക്കണം

പ്രതീകാത്മക ചിത്രം

Published: 

02 Oct 2026 | 04:31 PM

ശരീരത്തിലെ പ്രധാന അവയവവും അതുപോലെ ഫിൽട്ടറുമാണ് കരൾ. ഭക്ഷണത്തിലൂടെയും അന്തരീക്ഷത്തിലൂടെയും ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ തടസ്സമില്ലാതെ നടക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ തെറ്റായ ഭക്ഷണരീതിയും ക്രമം തെറ്റിയ ജീവിതശൈലിയും കാരണം ഇന്ന് ഭൂരിഭാഗം പേരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും ദിവസേനയുള്ള ഭക്ഷണത്തിൽ ചില കിഴങ്ങുവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കരളിന്റെ പ്രകൃതിദത്ത ഡീറ്റോക്സിഫിക്കേഷന് സഹായിക്കുന്ന കിഴങ്ങുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: വെള്ള വസ്ത്രങ്ങളുടെ നിറം മങ്ങില്ല? മഞ്ഞക്കറകൾ മാറ്റി വെളുപ്പിച്ചെടുക്കാൻ ഈ ഹാക്കുകൾ മതി!

കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കിഴങ്ങുവർഗ്ഗങ്ങൾ

ബീറ്റ്‌റൂട്ട്: ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബിറ്റെയ്ൻ എന്ന സംയുക്തം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും കരൾ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലെ നൈട്രേറ്റുകളും പെക്റ്റിൻ നാരുഘടകങ്ങളും രക്തയോട്ടം വർദ്ധിപ്പിച്ച് കരളിലെ വിഷാംശങ്ങൾ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കും.

മധുരക്കിഴങ്ങ്: ശരീരത്തിലെ വീക്കം കുറയ്ക്കുന്ന കാര്യത്തിനൽ മുൻപന്തിയിലാണ് മധുരക്കിഴങ്ങ്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും വിറ്റാമിൻ സിയുമെല്ലാ കരളിന്റെ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും ഫാറ്റി ലിവർ തടയാനും സഹായിക്കുന്നു. അതിനാൽ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.

വെളുത്തുള്ളി: കിഴങ്ങുവർഗ്ഗങ്ങളിൽ പെടുന്ന വെളുത്തുള്ളി കരളിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുന്ന ഒന്നാണ്. വെളുത്തുള്ളിയിലുള്ള അല്ലിസിൻ, സെലിനിയം എന്നിവ കരളിനെ ശുദ്ധീകരിക്കുന്ന എൻസൈമുകളെ കൂടുതൽ കാര്യക്ഷമമാക്കുന്നു.

കാരറ്റ്: കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു കിഴങ്ങാണ് കാരറ്റ്. വിറ്റാമിൻ എ, ഫ്ലേവനോയിഡുകൾ എന്നിവയാൽ സമ്പന്നമായ കാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ്.

റാഡിഷ്: റാഡിഷിൽ ധാരാളം ജലാംശവും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ആരോഗ്യകരമായ ദഹനത്തെയും കുടലിന്റെ പ്രവർത്തനത്തെയും സഹായിക്കുന്നു. ഇതിലെ പോഷകങ്ങൾ കരളിന്റെ സാധാരണ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

കരൾ സംരക്ഷിക്കാൻ അറിയേണ്ടത്

എണ്ണയും മധുരവും കുറയ്ക്കുക: പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, അധിക എണ്ണമയം എന്നിവ ഫാറ്റി ലിവർ കൂട്ടുന്നതിനാൽ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെയും കരളിലെയും വിഷാംശം പുറന്തള്ളാൻ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

വ്യായാമം ശീലമാക്കുക: ദിവസേന 30 മിനിറ്റ് നടക്കുന്നതും മിതമായ വ്യായാമങ്ങൾ ചെയ്യുന്നതും കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

English Summary:

Discover the top root vegetables to improve liver health and prevent fatty liver. Sweet potato, radish,carrot, beetroot and ginger contain fibre, antioxidants, vitamins and minerals that can contribute to overall health and liver function.

Loading...
Unable to load recommendations.
Follow Us
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ