White Cloth Washing Tips: വെള്ള വസ്ത്രങ്ങളുടെ നിറം മങ്ങില്ല? മഞ്ഞക്കറകൾ മാറ്റി വെളുപ്പിച്ചെടുക്കാൻ ഈ ഹാക്കുകൾ മതി!
White Clothes Brightning Hacks: ഏവർക്കും പ്രിയപ്പെട്ടതാണ് വെളുത്ത വസ്ത്രങ്ങൾ കുറച്ചു ഉപയോഗം കഴിയുമ്പോഴേക്കും അവയുടെ തിളക്കം മങ്ങുന്നതും മഞ്ഞനിറമായി മാറുന്നതും കറകൾ വീഴുന്നതും പതിവാണ്. ഇത് മാറ്റുന്നതിന് പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ നിറഞ്ഞ കെമിക്കൽ ബ്ലീച്ചുകളാണ്. എന്നാൽ ഇവകൊണ്ട് യാതൊരു ഗുണവും ഉണ്ടാവുകയില്ല. പകരം തുണികളുടെ ആയുസ്സ് കുറയ്ക്കുകയും വസ്ത്രങ്ങൾ പെട്ടെന്ന് കീറിപ്പോകാൻ ഇടയാക്കുകയും ചെയ്യും.
വെളുത്ത വസ്ത്രങ്ങൾ ധരിക്കാൻ താല്പര്യമുള്ളവർ പോലും അതിൽ അഴുക്ക് പറ്റുമെന്ന് പേടിച്ച് പലപ്പോഴും അലമാരയിൽ നിന്ന് എടുക്കാതെ മാറ്റിവയ്ക്കാറുണ്ട്. ഏവർക്കും പ്രിയപ്പെട്ടതാണ് വെളുത്ത വസ്ത്രങ്ങൾ കുറച്ചു ഉപയോഗം കഴിയുമ്പോഴേക്കും അവയുടെ തിളക്കം മങ്ങുന്നതും മഞ്ഞനിറമായി മാറുന്നതും കറകൾ വീഴുന്നതും പതിവാണ്. ഇത് മാറ്റുന്നതിന് പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ നിറഞ്ഞ കെമിക്കൽ ബ്ലീച്ചുകളാണ്.
എന്നാൽ ഇവകൊണ്ട് യാതൊരു ഗുണവും ഉണ്ടാവുകയില്ല. പകരം തുണികളുടെ ആയുസ്സ് കുറയ്ക്കുകയും വസ്ത്രങ്ങൾ പെട്ടെന്ന് കീറിപ്പോകാൻ ഇടയാക്കുകയും ചെയ്യും. വെള്ള വസ്ത്രങ്ങളുടെ നിറം പുതിയതു പോലെയാക്കാൻ നമ്മുടെ അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിക്കാനാകും. അത്തരം ചില എളുപ്പവഴികൾ പരിചയപ്പെടാം.
ALSO READ: ഹോട്ടലുകളിൽ വെള്ള ബെഡ്‌ഷീറ്റുകൾ മാത്രം ഉപയോഗിക്കുന്നത് കാരണം?
വെള്ള വസ്ത്രങ്ങളുടെ തിളക്കം ചെയ്യേണ്ടത്
ബേക്കിംഗ് സോഡ: വെള്ളം വസ്ത്രം അലക്കാനെടുക്കുന്ന വെള്ളത്തിൽ അര കപ്പ് ബേക്കിംഗ് സോഡ ചേർക്കുന്നത് വസ്ത്രങ്ങളിലെ ദുർഗന്ധം മാറ്റാനും മഞ്ഞനിറം അകറ്റാനും സഹായിക്കും. ഡിറ്റർജന്റിനൊപ്പം ബേക്കിംഗ് സോഡ ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങളിലെ അഴുക്കുകൾ എളുപ്പത്തിൽ ഇളകിപ്പോരുകയും പഴയ തിളക്കം തിരിച്ചുകിട്ടുകയും ചെയ്യും.
നാരങ്ങാനീര്: പ്രകൃതിദത്തമായ ഒരു ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. ഒരു വലിയ പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിലേക്ക് 1-2 നാരങ്ങയുടെ നീര് ചേർക്കുക. വെളുത്ത വസ്ത്രങ്ങൾ ഈ വെള്ളത്തിൽ കുറഞ്ഞത് ഒരു മണിക്കൂർ മുക്കിവെച്ച ശേഷം സാധാരണ രീതിയിൽ അലക്കിയെടുത്താൽ വസ്ത്രങ്ങൾ പുതിയതു പോലെ തിളങ്ങികിട്ടും.
വിനാഗിരി: അലക്കുന്ന വെള്ളത്തിലോ വാഷിംഗ് മെഷീനിലോ അര കപ്പ് വൈറ്റ് വിനാഗിരി ചേർക്കുക. വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സോപ്പ് അവശിഷ്ടങ്ങളെ നീക്കം ചെയ്യാനും തുണികൾക്ക് മൃദുത്വം നൽകാനും വിനാഗിരി സഹായിക്കും.
ഡിഷ് വാഷ് ലിക്വിഡ്: വെള്ള ഷർട്ടുകളുടെ കോളറിലും കൈമുട്ടുകളിലും അടിഞ്ഞുകൂടുന്ന എണ്ണമയവും വേർപ്പുകറകളും മാറ്റാൻ അല്പം ഡിഷ് വാഷ് ലിക്വിഡ് കറയുള്ള ഭാഗത്ത് പുരട്ടി 15 മിനിറ്റിന് ശേഷം സൗമ്യമായി ഉരച്ച് കഴുകുക. തുണിയിൽ കട്ടിയുള്ള യാതൊരു വസ്തുവും ഉപയോഗിച്ച് ഉരയ്ക്കരുത്. ഇത് തുണിയുടെ നൂലുകൾക്ക് കേടുപാടുകൾ വരുത്തും.
ഉണക്കിയെടുക്കുക: വെള്ള വസ്ത്രങ്ങൾ എപ്പോഴും നല്ല വെയിലത്തിട്ട് തന്നെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കണം. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ സ്വാഭാവികമായി വസ്ത്രങ്ങളെ വെളുപ്പിക്കാനും അണുക്കളെ നശിപ്പിക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
പ്രത്യേകം അലക്കുക: വെള്ള വസ്ത്രങ്ങൾ മറ്റ് നിറമുള്ള വസ്ത്രങ്ങളുമായി ചേർത്ത് ഒരിക്കലും അലക്കരുത്. മറ്റ് തുണികളിലെ നിറം വെള്ള വസ്ത്രങ്ങളിലേക്ക് പടരാൻ സാധ്യതയേറെയാണ്. അവ പിന്നീട് കളയാൻ വലിയ പ്രയാസമാകും.
ചൂടുവെള്ളത്തിന്റെ ഉപയോഗം: കോട്ടൺ വസ്ത്രങ്ങളിലെ അഴുക്ക് മാറ്റി തിളക്കം കൂട്ടാൻ ചെറുചൂടുവെള്ളത്തിൽ മുക്കിവെക്കുന്നത് വളരെ ഫലപ്രദമാണ്.
അമിതമായി ഡിറ്റർജന്റ് ഉപയോഗിക്കരുത്: കൂടുതൽ ഡിറ്റർജന്റ് ഉപയോഗിച്ചാൽ വസ്ത്രങ്ങൾ കൂടുതൽ വെളുക്കില്ല. മറിച്ച്, സോപ്പിന്റെ അവശിഷ്ടങ്ങൾ തുണിയിൽ തങ്ങിനിന്ന് മഞ്ഞനിറം വർദ്ധിക്കാൻ ഇത് കാരണമാകും.
English Summary:
Easy Home Remedies using baking soda and lemon to remove yellow stains and whiten white clothes naturally in Malayalam. Learn simple laundry tips.