Skincare: കുട്ടികളുടെ ദേഹത്ത് ദിവസവും വെളിച്ചെണ്ണ തേക്കുന്നത് നല്ലതോ?
Children Skincare Routine: കുഞ്ഞിന്റെ ചർമ്മം മിനുസമുള്ളതാക്കാനും വലിപ്പം വെക്കാനും വെളിച്ചെണ്ണ മികച്ചതാണെന്നാണ് പണ്ടുമുതൽക്കെ കരുതപ്പെടുന്നത്. ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് കുട്ടികളുടെ ശരീരത്തി പുരട്ടി മസാജ് ചെയ്താണ് കുളിപ്പിക്കുന്നത്. എന്നാൽ എല്ലാ കുട്ടികളുടെയും ചർമ്മത്തിന് ദിവസേന വെളിച്ചെണ്ണ തേച്ചുള്ള ഇത്തരം കുളി അനുയോജ്യമാണോ? ഡോക്ടർമാരും ചർമ്മരോഗ വിദഗ്ദ്ധരും പോലും ഇക്കാര്യത്തെ ചില സാഹചര്യങ്ങളിൽ എതിർക്കാറുണ്ട്.
ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ നമ്മൾ മിക്ക വീടുകളിലും കണ്ടുവരുന്ന പ്രധാന ശീലങ്ങളിലൊന്നാണ് വെളിച്ചെണ്ണ തേച്ചുള്ള കുളി. കുഞ്ഞിന്റെ ചർമ്മം മിനുസമുള്ളതാക്കാനും വലിപ്പം വെക്കാനും വെളിച്ചെണ്ണ മികച്ചതാണെന്നാണ് പണ്ടുമുതൽക്കെ കരുതപ്പെടുന്നത്. ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് കുട്ടികളുടെ ശരീരത്തി പുരട്ടി മസാജ് ചെയ്താണ് കുളിപ്പിക്കുന്നത്. എന്നാൽ എല്ലാ കുട്ടികളുടെയും ചർമ്മത്തിന് ദിവസേന വെളിച്ചെണ്ണ തേച്ചുള്ള ഇത്തരം കുളി അനുയോജ്യമാണോ? ഡോക്ടർമാരും ചർമ്മരോഗ വിദഗ്ദ്ധരും പോലും ഇക്കാര്യത്തെ ചില സാഹചര്യങ്ങളിൽ എതിർക്കാറുണ്ട്.
ALSO READ: വെളിച്ചെണ്ണയോ അതോ ഉരുക്ക് വെളിച്ചെണ്ണയോ ചർമ്മത്തിന് നല്ലത്?: ഗുണങ്ങളും വ്യത്യാസങ്ങളും
വെളിച്ചെണ്ണയുടെ പ്രധാന ഗുണങ്ങൾ
മോയിസ്ചറൈസർ: വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുഞ്ഞുങ്ങളുടെ വരണ്ട ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകുന്നു. ഇത് എപ്പോഴും ചർമ്മം വരണ്ടതാക്കാതെ സൂക്ഷിക്കും.
ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ: വെളിച്ചെണ്ണയിലെ ലോറിക് ആസിഡ് ചർമ്മത്തിലെ അണുബാധകളെയും ബാക്ടീരിയകളെയും ചെറുക്കാൻ സഹായിക്കും. അതിനാൽ ചർമ്മരോഗങ്ങൾ വരാതെ ഏത് കാലാവസ്ഥയിലും കുട്ടികളെ സംരക്ഷിക്കുന്നു.
ഡയപ്പർ റാഷ് തടയുന്നു: ഡയപ്പർ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന തിണർപ്പും ചുവപ്പും കുറയ്ക്കാൻ ശുദ്ധമായ വെളിച്ചെണ്ണ ഫലപ്രദമാണ്.
ദിവസവും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാം: വെളിച്ചെണ്ണ കട്ടിയുള്ളതായതുകൊണ്ട് ദിവസവും അമിതമായി തേച്ചുപിടിപ്പിക്കുന്നത് ചർമ്മത്തിലെ ദ്വാരങ്ങൾ അടയാൻ കാരണമാകും. ഇത് കുഞ്ഞുങ്ങളിൽ കുരുക്കൾ വരാൻ ഇടയാക്കും.
എക്സിമ, അലർജി സാധ്യത: അറ്റോപ്പിക് ഡെർമറ്റൈറ്റിസ് (Atopic Dermatitis) അല്ലെങ്കിൽ എക്സിമ ഉള്ള കുട്ടികളിൽ വെളിച്ചെണ്ണ തേക്കുന്നത് ചർമ്മത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം. ഇത്തരകാർക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക.
എണ്ണ വറ്റിക്കാതെ കുളിപ്പിക്കുന്നത്: തേച്ചുവെച്ച എണ്ണ പൂർണ്ണമായി കഴുകിക്കളയാതിരുന്നാൽ അന്തരീക്ഷത്തിലെ പൊടിയും അഴുക്കും ചർമ്മത്തിൽ പറ്റിപ്പിടിച്ച് അണുബാധ ഉണ്ടാകാം. അതിനാൽ പൂർണമായും അവ കഴുകി കളയണം.
ശുദ്ധമായ വെളിച്ചെണ്ണ മാത്രം: രാസവസ്തുക്കളോ സുഗന്ധദ്രവ്യങ്ങളോ ചേർത്ത വിപണികളിൽ ലഭ്യമാകുന്ന എണ്ണകൾക്ക് പകരം ശുദ്ധമായ വെളിച്ചെണ്ണയോ ഉരുക്ക് വെളിച്ചെണ്ണയോ ഉപയോഗിക്കുക. കടകളിൽ നിന്ന് വാങ്ങുന്ന സുഗന്ധമുള്ളവ ഒഴിവാക്കുക.
പാച്ച് ടെസ്റ്റ് : ആദ്യമായി ഉപയോഗിക്കുമ്പോൾ കുഞ്ഞിന്റെ കൈയിലോ കാലിലോ അല്പം പുരട്ടി അലർജിയോ ചുവപ്പോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. ചില കുട്ടികൾക്ക് അലർജിയുണ്ടാകാനുള്ള സാധ്യതയുണ്ട്.
അധികം നേരം വെച്ചിരിക്കരുത്: കുളിപ്പിക്കുന്നതിന് 10-15 മിനിറ്റ് മുൻപ് മാത്രം എണ്ണ തേച്ച് മസാജ് ചെയ്യുക. കൂടുതൽ നേരം എണ്ണ തേച്ച് കിടത്തരുത്.
കുളിപ്പിക്കുമ്പോൾ: ചെറുചൂടുവെള്ളത്തിൽ വീര്യമില്ലാത്ത ബേബി സോപ്പ് ഉപയോഗിച്ച് എണ്ണമയം പൂർണ്ണമായും കഴുകിക്കളയാൻ ശ്രദ്ധിക്കണം.
English Summary:
Coconut oil is an edible oil that’s extracted from the fleshy white meat of coconuts and it’s being used in foods, medicines and in industry. Discover Is it good or bad to children’s bodies daily.