AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lower Blood Sugar Levels: ഈയൊരു ഒറ്റ ശീലം മതി പ്രമേഹ സാധ്യത കുറയ്ക്കാൻ; എന്താണെന്ന് അറയണ്ടേ

How To Lower Blood Sugar Levels: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക്, ജീവിതത്തിലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ അവസ്ഥ. ഭക്ഷണക്രമവും ഒപ്പം തന്നെ ജീവിതശൈലിയും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

Lower Blood Sugar Levels: ഈയൊരു ഒറ്റ ശീലം മതി പ്രമേഹ സാധ്യത കുറയ്ക്കാൻ; എന്താണെന്ന് അറയണ്ടേ
How To Lower Blood Sugar LevelsImage Credit source: Sorrasak Jar Tinyo/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 16 Jan 2026 | 11:23 AM

നമ്മുടെ പല ശീലങ്ങളുമാണ് യഥാർത്ഥത്തിൽ അനാരോ​ഗ്യകരമായ അവസ്ഥയ്ക്ക് പിന്നിൽ. അങ്ങനെ ശരീരത്തെ അധിക ലക്ഷണമൊന്നുമില്ലാതെ കുഴപ്പത്തിലാക്കുന്ന ഒന്നാണ് രക്തത്തിലെ ഉയർന്ന പഞ്ചസാര. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക്, ജീവിതത്തിലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ അവസ്ഥ. ഭക്ഷണക്രമവും ഒപ്പം തന്നെ ജീവിതശൈലിയും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

എന്നാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിഞ്ഞാലോ? ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് സൗരഭ് സേഥിയുടെ അഭിപ്രായത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വളരെ ലളിതമായ ഒരു ജീവിതശൈലി മാറ്റമുണ്ട്. അതിലൂടെ ഗ്ലൂക്കോസ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നു.

ALSO READ: ചിക്കൻ കഴിക്കേണ്ടത് തൊലി കളഞ്ഞോ കളയാതെയോ? ഏതാണ് ആരോഗ്യകരം

മറ്റൊന്നുമല്ല ഭക്ഷണ ശേഷം ഒരു 10 മിനിറ്റ് നടക്കുക. ഈ രീതിയിൽ നിങ്ങൾ നടക്കുമ്പോൾ, പേശികൾ രക്തത്തിൽ നിന്നുള്ള ഊർജ്ജത്തെ വലിച്ചെടുക്കുന്നു, അങ്ങനെ ഭക്ഷണം കഴിച്ചതിനുശേഷമുള്ള രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പതിവായി ഇത് ശീലമാക്കുന്നത്, കോശങ്ങളെ ഇൻസുലിനോട് കൂടുതൽ പ്രതികരിക്കുകയും, കാലക്രമേണ ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കാരണമാകും.

ഇത് എങ്ങനെ ശീലമാക്കാം?

നിങ്ങൾ ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം 10 മിനിറ്റ് നടക്കാൻ ശ്രമിക്കുക.

ഭക്ഷണ ശേഷം വളരെ പതുക്കെ മാത്രം നടക്കുക.

തീവ്രമായ വ്യായാമത്തിൽ ഏർപ്പെടുന്നതിനുപകരം ഇത് ​വളരെയധികം ഗുണം ചെയ്യും.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം പോലുള്ള ഒരു ചെറിയ വ്യായാമം കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമാി നിലനിർത്താൻ സഹായിക്കുന്നു.

ഭക്ഷണം ദഹിപ്പിക്കാനും, വയറുവീർക്കൽ ഇല്ലാതാക്കാനും ഈ നടത്തം വളരെ നല്ലതാണ്.