AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhajan Clubbing: ക്ലബ്ബുകളിൽ ഡിജെ അല്ല, ഇനി ഭക്തി; ജെൻസിയുടെ ‘ഭജൻ ക്ലബ്ബിംഗ്’ തരംഗം!

Gen Z's Bhajan Clubbing: ഡിജിറ്റൽ ലോകത്തെ ബഹളങ്ങൾക്കിടയിൽ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കൂട്ടായ പ്രാർത്ഥനയും മന്ത്രോച്ചാരണങ്ങളും വലിയൊരു ആശ്വാസം നൽകുന്നുണ്ട്. ഇതൊരു 'സെൽഫ് കെയർ' ആയിട്ടാണ് പലരും കാണുന്നത്.

Bhajan Clubbing: ക്ലബ്ബുകളിൽ ഡിജെ അല്ല, ഇനി ഭക്തി; ജെൻസിയുടെ ‘ഭജൻ ക്ലബ്ബിംഗ്’ തരംഗം!
Bhajan Clubbing Image Credit source: Instagram
Nithya Vinu
Nithya Vinu | Updated On: 15 Jan 2026 | 11:10 PM

എപ്പോൾ എന്ത് ചിന്തിക്കും എന്ത് ട്രെൻഡാകും എന്ന് പ്രവചിക്കാൻ കഴിയാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യയിലെ ഡാൻസ് ഫ്ലോറുകളിൽ ഡിജെ പാർട്ടികൾക്ക് പകരം മുഴങ്ങുന്നത് ഭജനകളും കീർത്തനങ്ങളുമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഡിജെ മ്യൂസിക്കിന്റെ അകമ്പടിയോടെ ക്ലബ്ബുകളിലും വലിയ ഹാളുകളിലും നൂറുകണക്കിന് യുവാക്കൾ ഒത്തുചേർന്ന് ഭജനകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ‘ഭജൻ ക്ലബ്ബിംഗ് ‘ ആണ് ഇപ്പോൾ ട്രെൻഡ്.

ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ഇത്തരം പരിപാടികളുടെ വീഡിയോകൾ വൈറലാകുന്നത് കൂടുതൽ പേരിലേക്ക് ഭജൻ ക്ലബ്ബിംഗ് എത്താൻ കാരണമായി. ‘ബാക്ക്സ്റ്റേജ് സിബ്ലിംഗ്സ്’ (Backstage Siblings) പോലുള്ള കലാകാരന്മാർ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രാചി, രാഘവ് എന്നി രണ്ട് സഹോദരങ്ങളാണ് ബാക്ക്സ്റ്റേജ് സിബ്ലിംഗ്സിന് പിന്നിൽ.

എന്താണ് ഭജൻ ക്ലബ്ബിംഗ്?

 

ഭക്തിഗാനങ്ങളെയും മന്ത്രങ്ങളെയും ഹൈ-എനർജി സംഗീതമാക്കി മാറ്റി ഒരു ക്ലബ്ബ് അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന രീതിയാണിത്. ഇലക്ട്രോണിക് ബീറ്റുകളുടെ അകമ്പടിയോടെ ശിവ താണ്ഡവ സ്തോത്രമോ മറ്റ് മന്ത്രങ്ങളോ ഡിജെ പ്ലേ ചെയ്യുമ്പോൾ ആവേശത്തോടെ ചുവടുവെക്കുന്ന യുവാക്കളെ ഇവിടെ കാണാം.

ALSO READ: ലബുബു സൈഡായി, ഇനി ‘മിറുമി’യുടെ വരവ്; ആള് വെറുമൊരു പാവ അല്ല!

ഡിജിറ്റൽ ലോകത്തെ ബഹളങ്ങൾക്കിടയിൽ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് ഇത്തരം പ്രാർത്ഥനയും മന്ത്രോച്ചാരണങ്ങളും വലിയൊരു ആശ്വാസം നൽകുന്നുണ്ട്. ഇതൊരു ‘സെൽഫ് കെയർ’ ആയിട്ടാണ് പലരും കാണുന്നത്. വസ്ത്രധാരണത്തിലോ രീതികളിലോ സമൂഹത്തിന്റെ നിയമങ്ങളില്ലാതെ തന്നെ ആത്മീയതയുമായി ബന്ധപ്പെടാൻ ഇവിടെ യുവ തലമുറയ്ക്ക് കഴിയുന്നു.

 

ആത്മീയതയെ അതിന്റെ പഴയ രീതികളിൽ നിന്ന് മാറ്റി പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ പുനർനിർമ്മിക്കുകയാണ് യുവാക്കൾ ചെയ്യുന്നത്. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഈ രീതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മദ്യമോ മയക്കുമരുന്നോ ഇല്ലാത്ത, ശുദ്ധമായ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലഹരി ആസ്വദിക്കുകയാണ് ജെൻ സികൾ.