AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Storage Tips: ചിരകിയ തേങ്ങ ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

Grated Coconut Storage Tips: തിരക്കേറിയ ദിവസങ്ങളിൽ ഓട്ടപ്പാച്ചിൽ കുറയ്ക്കാൻ തേങ്ങ നേരത്തെ തന്നെ ചിരകി വയ്ക്കുന്നവർ ധാരാളമാണ്. പക്ഷേ ഒന്ന് രണ്ട് ദിവസത്തിൽ കൂടുതൽ ഇത്തരത്തിൽ ചിരകിയ തേങ്ങ സൂക്ഷിക്കാനാകില്ല എന്നുള്ളത് വിഷമിപ്പിക്കുന്ന കാര്യമാണ്.

Coconut Storage Tips: ചിരകിയ തേങ്ങ ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം
Coconut Storage TipsImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Jan 2026 | 10:18 AM

കേരം തിങ്ങും കേരള നാട്ടിൽ ഇപ്പോൾ തേങ്ങയ്ക്ക് പൊള്ളുന്ന വിലയാണ്. എന്നാൽ തേങ്ങയ്ക്ക് എത്ര വിലയാണെങ്കിലും മലയാളികൾക്ക് തേങ്ങ അരച്ചുള്ള കറികളില്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്. വറുത്തരച്ചും, പീരവച്ചും, തേങ്ങാപാൽ ഒഴിച്ചും എന്നിങ്ങനെ വ്യത്യസ്തമായ രീതികളിൽ തേങ്ങ ഉപയോ​ഗിക്കാറുണ്ട്. പക്ഷേ പല വീട്ടമ്മമാരും നേരിടുന്ന വലിയ വെല്ലുവിളിയാണ് മുറിച്ച തേങ്ങ എങ്ങനെ സൂക്ഷിക്കും എന്നുള്ളത്.

തിരക്കേറിയ ദിവസങ്ങളിൽ ഓട്ടപ്പാച്ചിൽ കുറയ്ക്കാൻ തേങ്ങ നേരത്തെ തന്നെ ചിരകി വയ്ക്കുന്നവർ ധാരാളമാണ്. പക്ഷേ ഒന്ന് രണ്ട് ദിവസത്തിൽ കൂടുതൽ ഇത്തരത്തിൽ ചിരകിയ തേങ്ങ സൂക്ഷിക്കാനാകില്ല എന്നുള്ളത് വിഷമിപ്പിക്കുന്ന കാര്യമാണ്. വില കാരണം കളയാനും കഴിയില്ല, ചീത്തയായ കാരണം ഉപയോ​ഗിക്കാനും കഴിയില്ല എന്നുള്ള നിസ്സാഹ അവസ്ഥയിൽ പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ കാരണമാകുന്നു.

പൊള്ളുന്ന വില കൊടുത്ത് വാങ്ങിയ തേങ്ങ കളയാൻ അല്പം വിഷമമാണ്. ചിരകിയ തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും നിറം മാറാനും മണത്തിൽ മാറ്റം വരാനും തുടങ്ങും. കളയുക അല്ലാതെ മറ്റെന്താണ് വഴി… വേണ്ട ഇനി മുതൽ ചിരകിയ തേങ്ങ കളയാൻ വിഷമിക്കേണ്ട. കാരണം ചിരകിയ തേങ്ങ ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാനാകും.

Also Read: ഭക്ഷണക്രമത്തിൽ തേനും കൂടെ ചേർക്കൂ; ഈ ആരോ​ഗ്യ പ്രശ്നങ്ങൾ മറന്നേക്കാം

എങ്ങനെ സൂക്ഷിക്കാം?

ചിരകിയ തേങ്ങയായാലും പൊട്ടിച്ച തേങ്ങയുടെ ആണെങ്കിലും ഫ്രഷ്നസ് നഷ്ടപ്പെടാതെ കൂടുതൽ നാൾ സൂക്ഷിക്കാനുള്ള ചില ട്രിക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ചിരകി എടുത്ത തേങ്ങ എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഉറപ്പായും ഒരാഴ്ച വരെ കേടാകാതിരിക്കും.

ചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കാം. കട്ടിയായ ശേഷം അടർത്തിയെടുത്ത് സിപ് ലോക് കവറുകളിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി ഫ്രീസറിൽ തന്നെ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ കേടുവരാതെ ഇരിക്കും.

തേങ്ങ അരച്ചെടുത്ത് ഒരു പരന്ന പാത്രത്തിൽ വയ്ക്കുക. ശേഷം ഒരു പാൻചൂടാക്കി അതിന് മുകളിൽ ഈ പാത്രം വച്ച്, തേങ്ങ പൂണമായും ഉണങ്ങിയ ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രത്തിലേയ്ക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

പൊട്ടിച്ച തേങ്ങ ഉപയോഗിച്ചതിന് ശേഷം ബാക്കിയുണ്ടെങ്കിലും അല്പം ഉപ്പ് തേച്ച് ഫ്രിഡ്ജിൽ വയ്ക്കുന്നത് പെട്ടെന്നു കേടാകാതിരിക്കാൻ സഹായിക്കും.

തേങ്ങ പൊട്ടിച്ച ശേഷം ഒരുപാട് സമയം പുറത്തു വയ്ക്കരുത്. പുറത്തെ താപനിലയുമായി നേരിട്ട് ഇടപെടുമ്പോൾ പെട്ടെന്ന് അവ കേടാകും.