രാത്രി വൈകി ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ? കാലങ്ങളായി നാം വിശ്വസിച്ചുപോന്ന ഡയറ്റ് രീതികൾ പൊളിച്ചടുക്കി പുതിയ പഠനം!

Stop Believing These Weight Loss Myths: What New Diet Research Actually Says: കുറഞ്ഞ അളവിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണ. ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കില്ലെന്ന് പഠനം പറയുന്നു

രാത്രി വൈകി ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ? കാലങ്ങളായി നാം വിശ്വസിച്ചുപോന്ന ഡയറ്റ് രീതികൾ പൊളിച്ചടുക്കി പുതിയ പഠനം!

പ്രതീകാത്മക ചിത്രം

Updated On: 

29 Oct 2026 | 05:12 PM

ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ആഗ്രഹിക്കുന്നവർക്കിടയിൽ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം ഡയറ്റ് രീതികളെ ശാസ്ത്രീയമായി തിരുത്തുകയാണ് ജേണൽ ഓഫ് ദി ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച 2026-ലെ പുതിയ പഠന റിപ്പോർട്ട്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വ്യാപകമായി പ്രചരിക്കുന്ന പല രീതികൾക്കും യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നു.

കുറഞ്ഞ അളവിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണ. ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കില്ലെന്ന് പഠനം പറയുന്നു. ശരീരത്തിൽ എത്തുന്ന ആകെ കലോറിയുടെ അളവ് കുറയ്ക്കുക എന്നതാണ് ഇവിടെ പ്രധാനം. അതുപോലെ തന്നെ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുമെന്ന ധാരണയും ശരിയല്ല. ഒരു ദിവസം ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ കലോറി ഉള്ളിലെത്തിയാൽ മാത്രമേ ശരീരഭാരം വർഷിക്കു. കലോറി നിയന്ത്രിച്ച് ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നിടത്തോളം കാലം, അത് ഏത് സമയത്ത് കഴിക്കുന്നു എന്നതിന് വലിയ പ്രാധാന്യമില്ല.

Also Read: Hair Loss in Men: പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയും; കാരണങ്ങളും പരിഹാര മാർഗങ്ങളും വിശദമായി അറിയാം

വിപണിയിൽ വലിയ രീതിയിൽ പ്രചാരം നേടിയ ‘സൂപ്പർ ഫുഡുകൾ’ എന്നത് വെറുമൊരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായി സൂപ്പർ ഫുഡുകൾ എന്നൊരു വിഭാഗം തന്നെ നിലവിലില്ല. ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണത്തിന് മാത്രമായി ശരീരത്തിൽ അത്ഭുതങ്ങൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരൊറ്റ ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം, എല്ലാവിധ പോഷകങ്ങളും അടങ്ങിയ മികച്ച ഡയറ്റ് സ്ഥിരമായി പിന്തുടരുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

കുറഞ്ഞ കാർബോഹൈഡ്രേറ്റും കൂടുതൽ കൊഴുപ്പും അടങ്ങിയ ഡയറ്റാണോ, അതോ കൂടുതൽ കാർബോഹൈഡ്രേറ്റും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഡയറ്റാണോ കൂടുതൽ നല്ലത് എന്നതിലും ആളുകൾക്കിടയിൽ വലിയ സംശയമുണ്ട്. ആവശ്യത്തിന് പ്രോട്ടീനും കൃത്യമായ കലോറിയും നിലനിർത്തിയാൽ ഈ രണ്ട് രീതിയിലുള്ള ഡയറ്റുകളും ശരീരത്തിന് ഒരേപോലെ ഫലം നൽകുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കൊഴുപ്പ് വർധിപ്പിക്കുമെന്ന ധാരണയും തെറ്റാണ്. ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിനും ഒരു ദിവസം കഴിക്കുന്ന ആകെ കലോറിക്കുമാണ് നാം മുൻഗണന നൽകേണ്ടത് എന്ന് പഠനം വ്യക്തമാക്കുന്നു.

English Summary

A 2026 Sports Nutrition Journal study debunks common diet myths, proving that late-night eating and frequent small meals don’t inherently cause weight gain. It also reveals “superfoods” are just marketing.

Loading...
Unable to load recommendations.
Follow Us
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്