Health Tips: കാറിൽ വച്ച പഴകിയ വെള്ളം കുടിക്കാറുണ്ടോ? അപകടമാണ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Don't Drink That Water You Left In The Car: കാറിൽ വച്ച് പഴകിയ വെള്ളം നിങ്ങൾ പിന്നീട് കാറിൽ കയറുമ്പോൾ കുടിക്കാറുണ്ടോ? ചിലരെങ്കിലും ഈ രീതിയിൽ ചെയ്യാറുണ്ട്. എന്നാൽ അത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്നത് വലിയ അപകടമാണെന്ന് എത്ര പേർക്കറിയാം. 24 മണിക്കൂറുകൾ കഴിഞ്ഞ വെള്ളമാണെങ്കിൽ പോലും അത് വലിയ അപകടമാണ്. പ്രത്യോകിച്ച് ചൂടുള്ള സമയങ്ങളിൽ.
വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ. നമ്മടെ പല ആരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തന്നെയാണ്. യാത്ര ചെയ്യുമ്പോഴോ മറ്റ് തിരക്കുകൾക്കിടയിലോ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ അത് അത്ര നല്ല ശീലമല്ല. യാത്രപോകുമ്പോൾ നമ്മൾ എപ്പോഴും കുപ്പിവെള്ളമാണ് ആശ്രയിക്കുന്നത്. കാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ബാക്കി വന്ന വെള്ളം അതിൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ കാറിൽ വച്ച് പഴകിയ വെള്ളം നിങ്ങൾ പിന്നീട് കാറിൽ കയറുമ്പോൾ കുടിക്കാറുണ്ടോ? ചിലരെങ്കിലും ഈ രീതിയിൽ ചെയ്യാറുണ്ട്. എന്നാൽ അത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്നത് വലിയ അപകടമാണെന്ന് എത്ര പേർക്കറിയാം. 24 മണിക്കൂറുകൾ കഴിഞ്ഞ വെള്ളമാണെങ്കിൽ പോലും അത് വലിയ അപകടമാണ്. പ്രത്യോകിച്ച് ചൂടുള്ള സമയങ്ങളിൽ.
കാറിനുള്ളിലെ ഉയർന്ന താപനില പ്ലാസ്റ്റിക് കുപ്പിയിലെ രാസവസ്തുക്കൾ വെള്ളത്തിലേക്ക് ഇറങ്ങിവരാൻ കാരണമാകുന്നു. ഈ രാസവസ്തുക്കളാൽ മലിനമായ വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്രത്യോകിച്ച് പറയേണ്ടതില്ലലോ. പ്രത്യേകിച്ച് പഴയ പ്ലാസ്റ്റിക് കുപ്പികൾ, ഉയർന്ന താപനിലയിൽ ഫ്താലേറ്റുകൾ, ബിസ്ഫെനോൾ-എ (ബിപിഎ) തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്.
പ്ലാസ്റ്റിക് കുപ്പികളിൽ, പുതുതായി നിർമ്മിക്കുന്നവയിൽ പോലും, ദീർഘനേരം വെള്ളം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ രാസവസ്തുക്കൾ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഫ്ലോറിഡ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ സയൻസസ് (UF/IFAS) നടത്തിയ ഒരു പഠനത്തിൽ, പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ചൂടുള്ള സാഹചര്യങ്ങളിൽ വയ്ക്കുന്നത് ആന്റിമണി, ബിസ്ഫെനോൾ എ (BPA) തുടങ്ങിയ രാസവസ്തുക്കൾ വെള്ളത്തിലേക്ക് ഒഴുകാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
158°F (70°C) താപനിലയിൽ നാല് ആഴ്ച സൂക്ഷിച്ചിരുന്ന 16 ബ്രാൻഡുകളുടെ കുപ്പിവെള്ളമാണ് ഈ പഠനത്തിനായി അവർ ഉപയോഗിച്ചത്. ഇതിൽ ആന്റിമണി, ബിപിഎ എന്നിവയ്ക്കുള്ള ഇപിഎ മാനദണ്ഡം മറികടന്നത് ഒരു ബ്രാൻഡ് മാത്രമാണ്. എന്നാൽ ഒരു പരിധിക്കപ്പുറം കുപ്പി ചൂടാകുമ്പോൾ ഈ രാസവസ്തുക്കളുടെ അളവ് വർദ്ധിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
ചൂടുള്ള സമയങ്ങളിൽ കാറിൽ ഒന്നോ രണ്ടോ ദിവസം സൂക്ഷിച്ച കുപ്പിവെള്ളം കുടിക്കുന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ടെക്സസ് സർവകലാശാലയിലെ ടൈലറിൽ നടത്തിയ മറ്റൊരു പഠനവും സ്ഥിരീകരിച്ചു. അപകടസാധ്യതകൾ ഒഴിവാക്കാൻ ചൂടുള്ള അന്തരീക്ഷത്തിൽ കുപ്പിവെള്ളം കൂടുതൽ നേരം സൂക്ഷിക്കാതിരിക്കുക എന്നതാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദഹന പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ, വൈകല്യങ്ങൾ, കാൻസർ സാധ്യത എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഈ ശീലം കാരണമായേക്കാം.