AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Phone Switch Off: സ്മാർട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറില്ലേ? പ്രശ്നം ഗുരുതരമാണേ…

Benefits of switching off smartphone: സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുന്നത് മറ്റ് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് സാങ്കേതിക വിദ​ഗ്ധർ പറയുന്നു. ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞാലോ...

Phone Switch Off: സ്മാർട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറില്ലേ? പ്രശ്നം ഗുരുതരമാണേ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 14 Dec 2025 22:03 PM

ഇടയ്ക്കിടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറുണ്ടോ? സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുന്നത് മറ്റ് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് സാങ്കേതിക വിദ​ഗ്ധർ പറയുന്നു. ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞാലോ…

 

സ്വിച്ച് ഓഫ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

 

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ​ഗുണം നിങ്ങളപടെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നു എന്നതാണ്. ഉപകരണം ഓഫാക്കുമ്പോള്‍ ബാറ്ററി തണുക്കുകയും ഇതിലൂടെ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കും.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നത് നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഒന്നിലധികം ഉപകരണങ്ങള്‍ കണക്ട് ചെയ്യുന്നത് നെറ്റ്‌വര്‍ക്കിനെ ബാധിക്കാനും ഡൗണ്‍ലോഡിംഗിനെയും മറ്റ് സർ‍വീസുകളുടെ സ്പീഡ് കുറയ്ക്കാനും സാധ്യതയുണ്ട്.

അതുപോലെ സ്മാർട്ട് ഫോൺ ഓഫാക്കുന്നത് സ്ക്രീൻ ടൈമിൽ നിന്ന് ഇടവേളയെടുക്കാൻ നിങ്ങളെ സഹായിക്കും. ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യാനും റീബൂട്ട് ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും മതിയായ സമയം നല്‍കാനും ഇത് സഹായിക്കുന്നതാണ്.

ഇടയ്ക്കിടയ്ക്ക് ഓഫാക്കുന്നത് ഫോണിന്റെ കാര്യക്ഷമതയും പ്രകടനവും വർധിപ്പിക്കുകയും റിസോഴ്‌സ് റീലൊക്കേഷന്‍, മെമ്മറിഒപ്റ്റിമൈസേഷന്‍, മെച്ചപ്പെട്ട ബാറ്ററിലൈഫ് എന്നിവയെ സഹായിക്കുന്നു.