Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Namma Metro Train Waiting Time: ഡിസംബര്‍ 22 മുതല്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ വമ്പന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. മറ്റൊരു ട്രെയിന്‍ സര്‍വീസ് കൂടി ഡിസംബര്‍ 22 ന് ആരംഭിക്കുന്നതാണ് കാത്തിരിപ്പ് സമയം കുറയുന്നതിന് അവസരമൊരുക്കുന്നത്.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തകളുടെ ചാകരയാണിപ്പോള്‍. ബെംഗളൂരുവില്‍ നമ്മ മെട്രോ സര്‍വീസ് വളരെ ഫലപ്രദമാണെങ്കിലും ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ ആ കാത്തിരിപ്പിനും വിരാമമിടുകയാണ്. ഇനി മുതല്‍ ട്രെയിനിനായി കൂടുതല്‍ സമയം കാത്തിരുന്ന് നിങ്ങള്‍ക്ക് വിഷമിക്കേണ്ടി വരില്ല.
ഡിസംബര്‍ 22 മുതല്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ വമ്പന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. മറ്റൊരു ട്രെയിന്‍ സര്‍വീസ് കൂടി ഡിസംബര്‍ 22 ന് ആരംഭിക്കുന്നതാണ് കാത്തിരിപ്പ് സമയം കുറയുന്നതിന് അവസരമൊരുക്കുന്നത്. നവംബര്‍ അവസാനമെത്തിയ ആറ് കോച്ചുകള്‍ ചേര്‍ത്തുവെച്ചുള്ള ട്രെയിന്‍ നിര്‍മ്മാണം പൂര്‍ത്തിയായതായാണ് വിവരം. ഇതിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 22 ന് ആരംഭിക്കുമെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെംഗളൂരുവിലേക്ക് 36 ട്രെയിന്‍ സെറ്റുകള്‍ വിതരണം ചെയ്യുന്നതിന് ചൈനീസ് കമ്പനിയായ സിആര്‍ആര്‍സി നാന്‍ജിങ് പുഷെനാണ് കരാര്‍ നല്‍കിയത്. ഇതുപ്രകാരം കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് 1,578 കോടി രൂപയ്ക്ക് കോച്ചുകള്‍ നിര്‍മ്മിച്ച് നല്‍കി.




Also Read: Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് മുമ്പ്, മെയിന്‍ലൈനില്‍ 750 കിലോമീറ്റര്‍ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കുകയും സിഗ്നലിങ് സംവിധാനവുമായുള്ള സംയോജനം ഉറപ്പാക്കുന്ന പരിശോധനകള്‍ക്ക് വിധേയമാകുകയും വേണം. തിരക്കേറിയ ലൈനായ യെല്ലോയില്‍ ഡിസംബര്‍ 22ന് ക്രിസ്മസിന് മുമ്പായി ട്രെയിന്‍ സര്‍വീസ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎംആര്‍സിഎല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ 12 മിനിറ്റിലേക്കാണ് കാത്തിരിപ്പ് സമയം കുറയുന്നത്.