Gardening Tips: നീരെടുത്ത ശേഷം നാരങ്ങ തൊലി കളയല്ലേ; അടുക്കളത്തോട്ടത്തിൽ ചെലവ് കുറയ്ക്കാം

How to use lemon peels in Garden: അടുക്കളത്തോട്ടവും ഗാർഡനും ഒരുക്കുന്നത് ചെലവേറിയ കാര്യമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ പലപ്പോഴും നാം വേസ്റ്റ് എന്ന് കരുതി കളയുന്ന പലതും നമ്മുടെ തോട്ടത്തിൽ ഉപകാരിയാണ്. നാരങ്ങ വെള്ളം കുടിക്കാനായി എടുക്കുന്ന നാരങ്ങയും അടുക്കളത്തോടത്തിൽ പലരീതിയിൽ ഉപയോഗിക്കാം. 

Gardening Tips: നീരെടുത്ത ശേഷം നാരങ്ങ തൊലി കളയല്ലേ; അടുക്കളത്തോട്ടത്തിൽ ചെലവ് കുറയ്ക്കാം

പ്രതീകാത്മക ചിത്രം

Updated On: 

05 Oct 2026 | 02:58 PM

ഇന്ന് ഒട്ടുമിക്ക പേരുടെയും വീട്ടിൽ അടുക്കള തോട്ടം ഒരുക്കിയിട്ടുണ്ട്. സ്ഥലമില്ലെങ്കിൽ ബാൽക്കണിയിലെങ്കിലും പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നവർ ധാരാളമാണ്. പച്ചക്കറി തോട്ടം പോലെ തന്നെ പൂന്തോട്ടമൊരുക്കാനും ആഗ്രഹമുള്ളവരുണ്ട്. അതേസമയം, അടുക്കളത്തോട്ടവും ഗാർഡനും ഒരുക്കുന്നത് ചെലവേറിയ കാര്യമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ പലപ്പോഴും നാം വേസ്റ്റ് എന്ന് കരുതി കളയുന്ന പലതും നമ്മുടെ തോട്ടത്തിൽ ഉപകാരിയാണ്. നാരങ്ങ വെള്ളം കുടിക്കാനായി എടുക്കുന്ന നാരങ്ങയും അടുക്കളത്തോടത്തിൽ പലരീതിയിൽ ഉപയോഗിക്കാം.

നാരങ്ങ തൊലിയുടെ ഉപയോഗങ്ങൾ

വിത്ത് മുളപ്പിക്കാനുള്ള ചെറിയ പോട്ടുകൾ

നാരങ്ങ നീരെടുത്ത ശേഷം ബാക്കിവരുന്ന പകുതി തൊലി കളയാതെ വയ്ക്കുക. ഇതിന്റെ അടിഭാഗത്ത് ചെറിയൊരു ദ്വാരം ഇട്ടശേഷം അതിൽ അല്പം മണ്ണ് നിറച്ച് വിത്തുകൾ പാകാം. വിത്ത് മുളച്ചു വരുമ്പോൾ തൊലിയോടെ തന്നെ തോട്ടത്തിലെ മണ്ണിലേക്ക് നേരിട്ട് നട്ടുകൊടുക്കാം; തൊലി മണ്ണിൽ ജീർണിച്ച് വളമായി മാറിക്കൊള്ളും.

കീടങ്ങളെ അകറ്റാൻ

ഗാർഡനിലെ ഉറുമ്പ്, ഈച്ച, കൊതുക്, മറ്റ് ചെറുപ്രാണികളെ അകറ്റാൻ ഈ നാരങ്ങ തൊലി സഹായിക്കും. നാരങ്ങാത്തൊലി ചെറിയ കഷ്ണങ്ങളാക്കി ചെടികളുടെ ചുവട്ടിലോ ചെടിച്ചട്ടികളുടെ വശങ്ങളിലോ ഇട്ടുകൊടുക്കുക. അതിലെ ‘ഡി-ലിമോണീൻ’ എന്ന ഘടകത്തിന്റെ ശക്തമായ ഗന്ധം ഉറുമ്പുകൾ, പുഴുക്കൾ, വണ്ടുകൾ എന്നിവയെ ചെടികളിൽ നിന്ന് അകറ്റി നിർത്തും.

ALSO READ: വീട്ടിലെ പൂന്തോട്ടം മനോഹരമാക്കാൻ ചെടികൾ വെട്ടിയൊതുക്കാറുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കാം

സ്പ്രേ നിർമ്മാണം

നാരങ്ങാത്തൊലി വെള്ളത്തിലിട്ട് 10-15 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കുക. ഈ വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കി ഇലകളിൽ തളിച്ചുകൊടുത്താൽ അഫിഡ്സ് (Afids) അടക്കമുള്ളവയെ തടയാം.

പൂച്ചകളെയും മറ്റ് ജീവികളെയും തടയാൻ

പൂച്ചകൾ ചെടിച്ചട്ടികളിൽ മണ്ണ് തുരക്കുന്നതും മൂത്രം ഒഴിക്കുന്നതും തടയാൻ നാരങ്ങാത്തൊലിയും കാപ്പിപ്പൊടിയും കൂട്ടി കലർത്തി ചെടികളുടെ ചുറ്റും വിതറുക. നാരങ്ങയുടെയും കാപ്പിയുടെയും ഗന്ധം പൂച്ചകൾക്ക് തീരെ ഇഷ്ടമല്ലെന്ന് പറയപ്പെടുന്നു.

പിഎച്ച് കൂട്ടാൻ

തൈര്, പീലി ലില്ലി, റോസ്, പപ്പായ, അസാലിയ തുടങ്ങിയ ചില ചെടികൾക്ക് ചെറിയ തോതിൽ അമ്ലത്വമുള്ള മണ്ണാണ് വളർച്ചയ്ക്ക് നല്ലത്. നാരങ്ങാത്തൊലി ഉണക്കിപ്പൊടിച്ച് ഇത്തരം ചെടികളുടെ ചുവട്ടിലെ മണ്ണിൽ ചെറിയ അളവിൽ ചേർത്തുകൊടുത്താൽ മണ്ണിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കാം.

കോമ്പോസ്റ്റ്

നാരങ്ങാത്തൊലി ചെറിയ കഷ്ണങ്ങളാക്കി വെട്ടി കോമ്പോസ്റ്റ് ബിന്നിൽ ഇടാം. ഇത് കോമ്പോസ്റ്റിലെ ജീർണ്ണിക്കൽ പ്രക്രിയ വേഗത്തിലാക്കുകയും ചീഞ്ഞ ഗന്ധം വരുന്നത് തടഞ്ഞ് നല്ല സുഗന്ധം നൽകുകയും ചെയ്യും. അമിതമായ അളവിൽ നാരങ്ങാത്തൊലി കോമ്പോസ്റ്റിൽ ഇട്ടാൽ അത് മണ്ണിരകൾക്കും കോമ്പോസ്റ്റിലെ നല്ല ബാക്ടീരിയകൾക്കും ദോഷം ചെയ്യും. അതിനാൽ ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക.

English Summary:

Many people assume that maintaining a kitchen or flower garden can be expensive, but several everyday household waste items can be reused to support plant growth and gardening. Even leftover lemon peels can be use in the garden in different ways.

Loading...
Unable to load recommendations.
Follow Us
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
സവാള ദുര്‍ഗന്ധമില്ലാതെ ഫ്രഷായി സൂക്ഷിക്കാം; എളുപ്പവഴികളിതാ
വെളുത്തുള്ളി തൊലി വേഗത്തിൽ കളയാൻ 5 എളുപ്പവഴികൾ
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്