AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സെൽഫി കലക്കും! 50MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറയുമായി ഓപ്പോ F35 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Oppo F35 5G launched in India: എഫ്35 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് രണ്ട് സ്മാർട്ട്ഫോണുകൾ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഓപ്പോ എഫ്35 5ജി, ഓപ്പോ എഫ്35 പ്രോ എന്നിവയാണ് അ‌വ. ഓപ്പോ F35 5ജിയുടെ 6GB + 128GB വേരിയന്റിന് 38,999 രൂപയും 8GB + 128GB വേരിയന്റിന് 42,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അ‌ടക്കമുള്ള ഓഫറുകൾ ലഭ്യമാണ്.

സെൽഫി കലക്കും! 50MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറയുമായി ഓപ്പോ F35 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Oppo F35 5g Launched In IndiaImage Credit source: Oppo
Prasanth Kumar
Prasanth Kumar | Published: 05 Oct 2026 | 02:31 PM

ഓപ്പോ F35 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. തങ്ങളുടെ എഫ് 33 സീരീസിന്റെ പിൻഗാമിയായി പുതിയ എഫ്35 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് രണ്ട് സ്മാർട്ട്ഫോണുകളാണ് ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. എഫ്35ന് പുറമേ ഓപ്പോ എഫ്35 പ്രോ ആണ് ഈ സീരീസിൽ എത്തിയ രണ്ടാമത്തെ മോഡൽ. ഡിസ്പ്ലേ വലിപ്പം, റിയർ ക്യാമറ, പ്രോസസർ എന്നീ ഫീച്ചറുകളിൽ ഈ രണ്ട് ഫോണുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ രണ്ട് മോഡലുകളിലും 8000mAh ബാറ്ററിയും 50MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറയും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. രണ്ട് മോഡലുകളിലും ഈ ഫീച്ചർ ഉൾപ്പെട്ടത് ശരിക്കും ഗുണം ചെയ്യുക എഫ്35 മോഡൽ വാങ്ങുന്നവർക്ക് തന്നെ. കാരണം കുറഞ്ഞ വിലയിൽ കൂടിയ ഫീച്ചറുകൾ ലഭ്യമാകും.

ഓപ്പോ F35 5ജിയുടെ പ്രധാന ഫീച്ചറുകൾ

6.57 ഇഞ്ച് (2372 x 1080 പിക്സൽ) FHD+ 120Hz AMOLED സ്ക്രീൻ, 1400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളർ ഗാമറ്റ്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

Also Raed: ഇതിലും മികച്ച ഡിസ്കൗണ്ട് വേറെ കണ്ടാരുന്നോ; സാംസങ് ഗാലക്സി S25 അ‌ൾട്ര ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീൽ

ഒക്ടാ-കോർ മീഡിയടെക് ​ഡൈമൻസിറ്റി 6360 മാക്സ് 6nm പ്രോസസർ (2x Cortex-A76 @ 2.4GHz, 6x Cortex-A55 @ 2GHz) ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. ഒപ്പം ആം മാലി G57 MC2 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, ​മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (f/1.9 അപ്പേർച്ചർ), 2MP സെക്കൻഡറി മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 2.5K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണ (OTA അപ്‌ഡേറ്റ് വഴി) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 0MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ (100° FoV, f/2.1 അപ്പേർച്ചർ) ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16.0-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 + IP69K റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Hi-Res ഓഡിയോ എന്നിവയും ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / microSD), 5G SA/NSA, ഡ്യുവൽ 4G VoLTE, USB Type-C 2.0. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 8000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. വേവ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, മിസ്റ്റ് പിങ്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. 159.1 × 75.81 × 8.8mm വലിപ്പവും 205 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും

ഓപ്പോ F35 5ജിയുടെ 6GB + 128GB വേരിയന്റിന് 38,999 രൂപയും 8GB + 128GB വേരിയന്റിന് 42,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അ‌ടക്കമുള്ള ഓഫറുകൾ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഒക്ടോബർ 11 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും.

English Summary

The Oppo F35 5G has been launched in India. The 6GB + 128GB variant is priced at Rs. 38,999, while the 8GB + 128GB variant costs Rs. 42,999. Launch offers include a 10% instant cashback. Sales will begin on October 11 via Amazon, Flipkart, the Oppo India e-store, and offline retail outlets.

Follow Us