AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇതാണോ ക്ലറിക്കല്‍ മിസ്‌റ്റേക്ക്? പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി; അന്വേഷണം തടയാനാകില്ല

Kerala high court backs crime branch probe against PSC: ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടില്‍ പിഎസ്‌സിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തടയണമെന്ന കമ്മീഷന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. പിഎസ്‌സിക്ക് എതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്നും കോടതി ആഞ്ഞടിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഇതാണോ ക്ലറിക്കല്‍ മിസ്‌റ്റേക്ക്? പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി; അന്വേഷണം തടയാനാകില്ല
Kerala High Court Slams PscImage Credit source: Kerala Public Service Commission/ Facebook
Jayadevan AM
Jayadevan AM | Published: 05 Oct 2026 | 02:38 PM

കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷനെ (പിഎസ്‌സി) രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തടയണമെന്ന കമ്മീഷന്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. പിഎസ്‌സിക്ക് എതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്നും കോടതി ആഞ്ഞടിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പിഎസ്‌സി യുവാക്കളുടെ പ്രതീക്ഷയാണ്. കമ്മീഷന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും, അതിനെ തകര്‍ക്കുന്ന നടപടികള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പരീക്ഷയില്‍ 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തത് അഴിമതിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേയെന്നും കോടതി ചോദിച്ചു. ക്ലറിക്കല്‍ മിസ്‌റ്റേക്കായി ന്യായീകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തു.

ക്ലറിക്കല്‍ പിഴവെന്ന് ന്യായീകരണം

ക്ലറിക്കല്‍ പിഴവാണെന്നായിരുന്നു പിഎസ്‌സിയുടെ ന്യായീകരണം. എന്നാല്‍ ഇത് എങ്ങനെയാണ് ക്ലറിക്കല്‍ പിഴവാകുന്നതെന്നും, ആസൂത്രിതമായി നടത്തിയ തട്ടിപ്പാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു. ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്ന് പറയാനാകില്ലെന്ന് കോടതിയും നിരീക്ഷിച്ചു.

പിഎസ്‌സി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. നോട്ടീസ് നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യമുണ്ട്. 180-ലേറെ പരാതികള്‍ പിഎസ്‌സിക്കെതിരെ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

നടപടി വേണം

നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തവര്‍ക്കെതിരെ എന്തുകൊണ്ടാണ് കര്‍ശന നടപടി സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. കമ്മീഷന്‍ അന്വേഷണവുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. നോട്ടീസ് നല്‍കിയിട്ടും സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Also Read: PSC University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍സ് പരീക്ഷയെത്തി; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ട്. നോട്ടീസ് നല്‍കിയിട്ട് ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകണം. അന്വേഷണം തടയണമെന്ന കമ്മീഷന്റെ ഹര്‍ജി നിലനില്‍ക്കില്ല. ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും.

മൂല്യനിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നതാണ് പ്രധാന ചോദ്യം. വലിയ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയുടെ വിഷയമാണ്. അവരുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനത്തിലാണ് ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് ഈ ആരോപണം.

English Summary

The Kerala High Court sharply criticized the Kerala Public Service Commission (PSC) over exam irregularities in the State Planning Board recruitment. The court rejected the PSC’s petition seeking to stop the Crime Branch investigation into the matter. The court urged strict legal action against officials who refuse to cooperate with the ongoing probe.

Follow Us