Thirivananthapuram Metro: ആക്കുളം മുതൽ കോവളം വരെ! തിരുവനന്തപുരത്ത് വാട്ടർ മെട്രോ സാധ്യമോ?
Thiruvananthapuram Water Metro: ഏകദേശം 77.7 ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോ സേവനം ഉപയോഗപ്പെടുത്തിയത്. എയർകണ്ടീഷൻ ചെയ്ത, പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. പുതിയ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. കൊച്ചി പോലെ തന്നെ തിരുവനന്തപുരത്തും വാട്ടർ മെട്രോ സാധ്യമാണോ? പരിശോധിക്കാം.....
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) കീഴിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോ കൊച്ചി നിവാസികൾക്ക് ഏറെ ആശ്വാസകരമാണ്. എയർകണ്ടീഷൻ ചെയ്ത, പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഏകദേശം 77.7 ലക്ഷത്തിലധികം യാത്രക്കാരാണ് വാട്ടർ മെട്രോ സേവനം ഉപയോഗപ്പെടുത്തിയത്. പുതിയ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. കൊച്ചി പോലെ തന്നെ തിരുവനന്തപുരത്തും വാട്ടർ മെട്രോ സാധ്യമാണോ? പരിശോധിക്കാം…..
തിരുവനന്തപുരം വാട്ടർ മെട്രോ
കൊച്ചിയിൽ വിജയകരമായി മുന്നേറുന്ന വാട്ടർ മെട്രോ മാതൃക തിരുവനന്തപുരത്തും സാധ്യമാകുമോ എന്ന സംശയം പലർക്കുമുണ്ട്. തലസ്ഥാന നഗരിയുടെ ഭൂപ്രകൃതിയും തടാക ശൃംഖലകളും പരിശോധിക്കുമ്പോൾ തിരുവനന്തപുരത്തും വാട്ടർ മെട്രോ സാധ്യത പൂർണമായും തള്ളിക്കളയാനാകില്ല. തിരുവനന്തപുരം നഗരത്തിലൂടെ കടന്നുപോകുന്ന പാർവ്വതി പുത്തനാർ ആഴംകൂട്ടി ശുചീകരിച്ച് പ്രധാന ജലഗതാഗത പാതയാക്കി മാറ്റാൻ സാധിക്കും. കോവളം മുതൽ ആക്കുളം വഴി വെളി വരെയുള്ള റൂട്ടിൽ ബോട്ട് സർവീസുകൾ ആരംഭിക്കാവുന്നതാണ്.
ടൂറിസം കേന്ദ്രങ്ങളായ ആക്കുളത്തെയും വേളിയെയും ബന്ധിപ്പിച്ച് വാട്ടർ മെട്രോ റൂട്ടുകൾ സ്ഥാപിക്കുന്നത് വിനോദസഞ്ചാരികൾക്കും പ്രാദേശിക യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും. കോവളം-വർക്കല-കൊല്ലം റൂട്ടിൽ വാട്ടർ മെട്രോ സർവീസുകളും ഉപകാരപ്പെടും.
ALSO READ: പിങ്ക് ലൈൻ അതിവേഗത്തിൽ; തിരുവനന്തപുരം മെട്രോ, ശ്രീകാര്യം ഫ്ലൈഓവർ എവിടെ?
അതേസമയം, പാർവ്വതി പുത്തനാറിലെ കൈയേറ്റങ്ങളും ചെളിയും വീതിക്കുറവും കാരണം ആധുനിക ബോട്ടുകൾക്ക് സുഗമമായി സഞ്ചരിക്കാൻ ആഴ കൂട്ടൽ അനിവാര്യമാണ്. റോഡുകളെ ബന്ധിപ്പിക്കുന്ന പല ചെറിയ പാലങ്ങളുടെയും ഉയരം കുറവായതിനാൽ ബോട്ട് യാത്രയ്ക്ക് തടസ്സമുണ്ടായേക്കാം.
തിരുവനന്തപുരം മെട്രോ
തിരുവനന്തപുരം മെട്രോ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഡിപിആർ സമർപ്പിച്ചെങ്കിലും ചില മാറ്റങ്ങൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്.
31 കിലോമീറ്റർ റൂട്ടിലാണ് മെട്രോ വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.
English Summary:
The success of the Kochi Water Metro has raised questions about whether a similar system could be introduced in Thiruvananthapuram. Considering the capital city’s geographical features and network of lakes and waterways, the possibility of a Water Metro cannot be completely ruled out.