AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Recipe: ഉഴുന്നും വേണ്ട പരിപ്പും വേണ്ട! തേങ്ങയുണ്ടോ? മൊരിഞ്ഞ വട മിനിറ്റുകൾക്കുള്ളിൽ റെഡി

Easy Coconut Vada Recipe: ഒഡീഷയിൽ 'നാദിയ ബാര' എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭവത്തെ തേങ്ങ കട്ട്‌ലെറ്റ്, തേങ്ങ ഡംപ്ലിങ്സ്, തേങ്ങ വട എന്നിങ്ങനെ വിവിധ പേരുകളിലും പറയാറുണ്ട്.  കാഴ്ച്ചയിൽ നമ്മൾ സ്ഥിരം കഴിക്കുന്ന വടയോട് സാദൃശ്യമുള്ളതാണെങ്കിലും രുചിയിൽ ഇതൊന്ന് വേറെ തന്നെയാണ്. ഈ വെറൈറ്റി വടയുടെ റെസിപ്പി അറിഞ്ഞാലോ...

Recipe: ഉഴുന്നും വേണ്ട പരിപ്പും വേണ്ട! തേങ്ങയുണ്ടോ? മൊരിഞ്ഞ വട മിനിറ്റുകൾക്കുള്ളിൽ റെഡി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 06 Oct 2026 | 03:55 PM

വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ വടയെന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിൽ എത്തുന്നത് ഉഴുന്നുവടയോ പരിപ്പുവടയോ ആണ്. എന്നാൽ ഇനി വടയുണ്ടാക്കാൻ പരിപ്പോ ഉഴുന്നോ കുതിർത്തു വെക്കാൻ മറന്നുപോയാലും വിഷമിക്കേണ്ടതില്ല. നമ്മുടെ അടുക്കളയിലുള്ള തേങ്ങയും അല്പം അരിപ്പൊടിയും ഉപയോഗിച്ച് വളരെ പെട്ടെന്ന് രുചികരമായ വട തയ്യാറാക്കിയെടുക്കാം.

ഒഡീഷയിൽ ‘നാദിയ ബാര’ (Nadiya Bara) എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭവത്തെ തേങ്ങ കട്ട്‌ലെറ്റ്, തേങ്ങ ഡംപ്ലിങ്സ്, തേങ്ങ വട എന്നിങ്ങനെ വിവിധ പേരുകളിലും പറയാറുണ്ട്.  കാഴ്ച്ചയിൽ നമ്മൾ സ്ഥിരം കഴിക്കുന്ന വടയോട് സാദൃശ്യമുള്ളതാണെങ്കിലും രുചിയിൽ ഇതൊന്ന് വേറെ തന്നെയാണ്. ഈ വെറൈറ്റി വടയുടെ റെസിപ്പി അറിഞ്ഞാലോ…

ALSO READ: ബീഫും ചക്കക്കുരുവും ചേർന്നാൽ ചോറിന് വേറെ കറി വേണ്ട! എളുപ്പത്തിൽ തയാറാക്കാം

ആവശ്യമായ ചേരുവകൾ

  • ചിരകിയ തേങ്ങ – ആവശ്യത്തിന്
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ചമുളക് – എരിവിനനുസരിച്ച്
  • കറിവേപ്പില – കുറച്ച്
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ
  • ജീരകം – അര ടീസ്പൂൺ
  • അരിപ്പൊടി – പാകത്തിന് (മാവിന് ഉറപ്പ് കിട്ടാൻ)
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം- ആവശ്യത്തിന്
  • എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  1. ചിരകിയ തേങ്ങയിലേക്ക് എരിവിനനുസരിച്ച് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, കുരുമുളകുപൊടി, ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
  2. അരച്ചുവെച്ച തേങ്ങയുടെ കൂട്ടിലേക്ക് അല്പം അരിപ്പൊടിയും പാകത്തിന് വെള്ളവും ചേർത്ത് വട പരത്താൻ പരുവത്തിൽ നന്നായി ഇളക്കി മാവ് തയ്യാറാക്കുക.
  3. തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ വീതം കൈയിലെടുത്ത് വടയുടെ ആകൃതിയിൽ പരത്തിയെടുക്കുക
  4. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യമായ എണ്ണയൊഴിച്ച് ചൂടാക്കുക.
  5. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന വടകൾ ഓരോന്നായി എണ്ണയിലിട്ട് ഇരുവശവും നല്ല പൊൻനിറമാകുന്നതുവരെ വറുത്തെടുക്കുക.
  6. ഈ തേങ്ങ വട വെറുതെ ചായക്കൊപ്പം കഴിക്കാൻ മാത്രമല്ല, നമ്മൾ സാധാരണ ഉണ്ടാക്കുന്ന ‘രസ വട’ പോലെ രസത്തിലിട്ടും ഉപയോഗിക്കാവുന്നതാണ്.

സോഷ്യൽ മീഡിയ പോസ്റ്റ്

 

 

View this post on Instagram

 

A post shared by Shivangi Dubey (@cookwithshivangi_)

English Summary:

Simple and tasty coconut vada inspired by the Odia snack known as Nadia Bara. Unlike traditional urad dal or dal vadas, this version uses grated coconut and rice flour along with ginger, green chilli, curry leaves, cumin, black pepper and salt.

Follow Us