AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Health Tips: മൺസൂൺ വരവായി, കണ്ണിനെ പൊന്നുപോലെ ഈ സമയം സംരക്ഷിക്കാൻ വഴികളിതാ…

Essential Eye Care Tips to Prevent Infections : മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ്, കൺകുരു, ബ്ലെഫറൈറ്റിസ്, തുടങ്ങിയവ കണ്ണിന് ചുവപ്പ് നിറം, ചൊറിച്ചിൽ, കണ്ണീരൊഴുക്ക്, അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ ഇവ ഗുരുതരമായ കാഴ്ചപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ മഴക്കാലത്ത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

Monsoon Health Tips: മൺസൂൺ വരവായി, കണ്ണിനെ പൊന്നുപോലെ ഈ സമയം സംരക്ഷിക്കാൻ വഴികളിതാ…
Monsoon Eye ProtectionImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 16 May 2026 | 12:37 PM

വേനൽച്ചൂടിൽ നിന്ന് വലിയൊരു ആശ്വാസമായാണ് മഴക്കാലം എത്തുന്നതെങ്കിലും, ഒപ്പം നിരവധി ആരോഗ്യപ്രശ്നങ്ങളും ഇത് കാത്തുസെക്കന്നുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും പൊടിപടലങ്ങളും മലിനജലവുമെല്ലാം ബാക്ടീരിയ, വൈറസ് എന്നിവ മൂലമുണ്ടാകുന്ന കണ്ണ് രോഗങ്ങൾക്ക് കാരണമാകാറുണ്ട്.

മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ്, കൺകുരു, ബ്ലെഫറൈറ്റിസ്, തുടങ്ങിയവ കണ്ണിന് ചുവപ്പ് നിറം, ചൊറിച്ചിൽ, കണ്ണീരൊഴുക്ക്, അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ ഇവ ഗുരുതരമായ കാഴ്ചപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ മഴക്കാലത്ത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണ് രോഗങ്ങളെ പ്രതിരോധിക്കാൻ സുപ്രധാന വഴികൾ

  • എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. പ്രത്യേകിച്ച് കണ്ണുകളിൽ തൊടുന്നതിന് മുൻപ്. കൈകളിൽ നിന്നുള്ള അണുക്കൾ കണ്ണിലേക്ക് പടരാതിരിക്കാൻ കണ്ണ് തിരുമ്മുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.
  • അന്തരീക്ഷത്തിലെ മലിനവസ്തുക്കൾ കലർന്നതാകാം മഴവെള്ളം. അഥവാ മഴവെള്ളം കണ്ണിൽ വീണാൽ ഉടൻ തന്നെ വൃത്തിയുള്ള ശുദ്ധജലം ഉപയോഗിച്ച് കണ്ണ് കഴുകുക.
  • മുഖവും കണ്ണും തുടയ്ക്കാൻ വൃത്തിയുള്ളതും ഉണങ്ങിയതുമായ ടവ്വലുകളോ ഹാൻഡ്‌കർച്ചീഫോ മാത്രം ഉപയോഗിക്കുക. ഇവ മറ്റുള്ളവരുമായി പങ്കുവെക്കരുത്.
  • പുറത്തുപോകുമ്പോൾ സൺഗ്ലാസുകളോ മറ്റ് പ്രൊട്ടക്റ്റീവ് ഗ്ലാസുകളോ ധരിക്കുന്നത് പൊടി, കാറ്റ്, അൾട്രാവയലറ്റ് രശ്മികൾ, മഴവെള്ളം എന്നിവയിൽ നിന്ന് കണ്ണുകൾക്ക് സംരക്ഷണം നൽകും.
  • മഴക്കാലത്ത് കോൺടാക്റ്റ് ലെൻസുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ലെൻസുകൾക്ക് പകരം കണ്ണടകൾ ഉപയോഗിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. ലെൻസ് ഉപയോഗിക്കുകയാണെങ്കിൽ അവ കൃത്യമായി വൃത്തിയാക്കി മാത്രം വെക്കുക.
  • പൊടിയും മറ്റ് അലർജി ഉണ്ടാക്കുന്ന വസ്തുക്കളും വീട്ടിൽ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ഈർപ്പവും പൂപ്പലും പിടിക്കാൻ സാധ്യതയുള്ള ഇടങ്ങൾ കൃത്യമായി വൃത്തിയാക്കുന്നത് വഴി ദോഷകരമായ സൂക്ഷ്മാണുക്കൾ വളരുന്നത് തടയാം.

ALSO READ: പെരുമഴയിലും പച്ചക്കറികൾ ഉഷാറാകട്ടെ; മഴക്കാല കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശരീരവും കണ്ണുകളും എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. ഇത് കണ്ണിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്താനും വരൾച്ച, തളർച്ച എന്നിവ മാറി കണ്ണിന് വ്യക്തത നൽകാനും സഹായിക്കും.
  • കൺമഷി, ഐ മേക്കപ്പ് സാധനങ്ങൾ, ലെൻസ് കേസുകൾ, ഐ ഡ്രോപ്സ് എന്നിവ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഇത് ചെങ്കണ്ണ് പോലുള്ള രോഗങ്ങൾ പടരാൻ പ്രധാന കാരണമാകും.
  • കണ്ണിൽ നേരിയ അസ്വസ്ഥതയോ വീക്കമോ അനുഭവപ്പെട്ടാൽ വൃത്തിയുള്ള തുണി ചെറുചൂടുവെള്ളത്തിൽ മുക്കി കൺപോളകൾക്ക് മുകളിൽ 5-10 മിനിറ്റ് വെക്കുന്നത് ആശ്വാസം നൽകും. ദിവസത്തിൽ പലതവണ ഇത് ചെയ്യാവുന്നതാണ്.
  • മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ ഇറങ്ങി കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കുക. എപ്പോഴും ഫിൽട്ടർ ചെയ്ത വൃത്തിയുള്ള വെള്ളം മാത്രം മുഖം കഴുകാൻ ഉപയോഗിക്കുക.

കണ്ണ് രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. കൃത്യമായ ഇടവേളകളിലുള്ള കണ്ണ് പരിശോധനകൾ ഈ മഴക്കാലം സുരക്ഷിതമായി ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും.

Follow Us