AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: വൈകുന്നേരം 4 മണിക്ക് ശേഷം കാപ്പി കുടിയ്ക്കുന്നത് ശീലമാക്കിയാൽ സംഭവിക്കുന്നത് ഇതാ…

Hidden Risks of Your Daily Coffee Habit: സാധാരണ ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം 400 mg വരെ കഫീൻ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് ഏകദേശം 3 മുതൽ 4 കപ്പ് വരെ ചായയോ കാപ്പിയോ കുടിക്കാം. എന്നാൽ ഗർഭിണികൾ, രക്താതിമർദ്ദമുള്ളവർ, ഉത്കണ്ഠാ പ്രശ്നങ്ങളുള്ളവർ എന്നിവർ ഇതിന്റെ അളവ് ഗണ്യമായി കുറയ്ക്കണം.

Health Tips: വൈകുന്നേരം 4 മണിക്ക് ശേഷം കാപ്പി കുടിയ്ക്കുന്നത് ശീലമാക്കിയാൽ സംഭവിക്കുന്നത് ഇതാ…
CoffeeImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 15 May 2026 | 11:14 AM

വൈകീട്ട് ഒരു കാപ്പി കുടി ശീലമാക്കാത്ത മലയാളികൾ ഉണ്ടാകില്ല. കാപ്പി ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരും ഉണ്ട്. എന്നാൽ നാലുമണിയ്ക്ക് ശേഷം കാപ്പി കുടിച്ചാൽ ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് നമ്മളിൽ എത്രപേർക്ക് അറിയാം. ക്ഷീണം മാറ്റാനും ഉന്മേഷം വീണ്ടെടുക്കാനും പലരും ആശ്രയിക്കുന്നത് ഒരു കപ്പ് കടുപ്പത്തിലുള്ള ചായയേയോ കാപ്പിയെയോ ആണ്. എന്നാൽ ഈ ഉന്മേഷത്തിന് പിന്നിലെ വില്ലൻ കഫീൻ അമിതമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് എന്നിവയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഘടകമാണ് കഫീൻ. ഇത് നമ്മുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും താൽക്കാലികമായി ജാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിന്റെ അമിത ഉപയോഗം ശരീരത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ ഉണ്ടാക്കാം.

തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിൻ എന്ന രാസവസ്തുവിനെ കഫീൻ തടയുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഇൻസോമ്നിയ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. കഫീൻ ഹൃദയമിടിപ്പ് താൽക്കാലികമായി വർദ്ധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും ഹൃദയസംബന്ധമായ അസുഖമുള്ളവർക്കും ഇത് അപകടകരമാണ്. അമിതമായ കഫീൻ ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയൽ, പെട്ടെന്നുള്ള ദേഷ്യം എന്നിവയ്ക്ക് കാരണമാകാം. വയറിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നത് വഴി അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

എത്ര അളവ് വരെ സുരക്ഷിതം?

സാധാരണ ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം 400 mg വരെ കഫീൻ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് ഏകദേശം 3 മുതൽ 4 കപ്പ് വരെ ചായയോ കാപ്പിയോ കുടിക്കാം. എന്നാൽ ഗർഭിണികൾ, രക്താതിമർദ്ദമുള്ളവർ, ഉത്കണ്ഠാ പ്രശ്നങ്ങളുള്ളവർ എന്നിവർ ഇതിന്റെ അളവ് ഗണ്യമായി കുറയ്ക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വൈകുന്നേരം 4 മണിക്ക് ശേഷം കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
  • എനർജി ഡ്രിങ്കുകൾ പതിവാക്കാതിരിക്കുക.
  • ചായക്കും കാപ്പിക്കും പകരം ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
  • തലവേദനയോ ഉറക്കപ്രശ്നങ്ങളോ ഉണ്ടെങ്കിൽ കഫീൻ ഉപഭോഗം കുറയ്ക്കുക.

എങ്ങനെ കുടിക്കുന്നതാണ് കൂടുതൽ ഗുണകരം?

  • കാപ്പിയുടെ യഥാർത്ഥ ഗുണം ലഭിക്കാൻ പഞ്ചസാരയും ക്രീമും പരമാവധി ഒഴിവാക്കി ബ്ലാക്ക് കോഫി കുടിക്കാൻ ശ്രമിക്കുക.
  • വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് ശേഷം മാത്രം കുടിക്കുക.
  • ഒരു ദിവസം 2-3 കപ്പ് കാപ്പി എന്നത് സുരക്ഷിതമായ അളവാണ്.

English Summary

Excessive consumption of caffeine through tea, coffee, and energy drinks can lead to significant health issues including insomnia, increased heart rate, and digestive problems. While a moderate intake of up to 400mg is considered safe for healthy adults, experts warn that over-reliance on caffeine can lead to anxiety and high blood pressure.

Follow Us