നടി അപര്‍ണ ദാസിന്റെ കൊതിയൂറുന്ന മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം
Aparna Das Mango Pulissery Recipe: ഇപ്പോഴിതാ താരത്തിന്റെ പുതിയ പാചക വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. കൊതിയൂറുന്ന മാമ്പഴ പുളിശ്ശേരിയുടെ റെസിപ്പിയുമായാണ് ഇത്തവണ താരം എത്തിയത്.

Aparna Das
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപർണ ദാസ്. ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തി പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനു സാധിച്ചു. നടൻ ദീപക് പറമ്പോലിനെയാണ് വിവാഹ ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ പാചക വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
കൊതിയൂറുന്ന മാമ്പഴ പുളിശ്ശേരിയുടെ റെസിപ്പിയുമായാണ് ഇത്തവണ താരം എത്തിയത്. ഇതിനായി ഒരു ചട്ടിയിൽ നല്ല പഴുത്ത മാമ്പഴങ്ങൾ തൊലി കളഞ്ഞ് വച്ചിട്ടുണ്ട്. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ശർക്കര പൊടി മുതലായവ ഇട്ട് കൊടുക്കുന്നു. തുടർന്ന് കുറച്ചു വെള്ളമൊഴിക്കുന്നു. ഇത് അടുപ്പിൽ വച്ചു വേവിക്കുന്നു. ഒരു ജാറിൽ അൽപ്പം തേങ്ങ, ജീരകം എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുന്നു. ഇതിലേക്ക് അൽപ്പം തൈര് ഒഴിച്ച് വീണ്ടും അടിക്കുന്നു.
Also Read: ‘അപ്പോള്‍ ഇതായിരുന്നല്ലേ ആ കാരണം’! എഗ്ഗ് പഫ്സില്‍ പകുതി മുട്ട വയ്ക്കുന്നതിനു പിന്നിലെ രഹസ്യം
വേവിച്ച മാങ്ങയിലേക്ക് അരച്ച് വച്ചത് ഒഴിച്ചുകൊടുക്കുന്നു. ഇതിനു ശേഷം നന്നായി ഇളക്കി തിളപ്പിക്കുന്നു. ഇനി ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുന്നു, ഇതിലേക്ക് അൽപ്പം ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിൽ ഒഴിക്കുന്നു. മാമ്പഴ പുളിശ്ശേരി റെഡി. ഇത് ചോറിനൊപ്പം കഴിക്കുന്നതും വീഡിയോയിൽ ഉണ്ട്.