AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg Puff: ‘അപ്പോള്‍ ഇതായിരുന്നല്ലേ ആ കാരണം’! എഗ്ഗ് പഫ്സില്‍ പകുതി മുട്ട വയ്ക്കുന്നതിനു പിന്നിലെ രഹസ്യം

Half Egg Puff Secret: പലപ്പോഴും ഇത് കഴിക്കുമ്പോൾ ചിലർക്കെങ്കിലും തോന്നിയ സംശയമാകും പകുതി മുട്ട വയ്ക്കുന്നുതിനു പിന്നിലെ രഹസ്യം.മുഴുവനായി വച്ചാൽ എന്താണ് കുഴപ്പമെന്ന് വരെ ചിന്തിച്ചവരാണ് നമ്മൾ. എന്നാൽ ഇതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല...

Egg Puff: ‘അപ്പോള്‍ ഇതായിരുന്നല്ലേ ആ കാരണം’! എഗ്ഗ് പഫ്സില്‍ പകുതി മുട്ട വയ്ക്കുന്നതിനു പിന്നിലെ രഹസ്യം
Egg Puffs
sarika-kp
Sarika KP | Published: 12 May 2025 11:55 AM

മുട്ട പഫ്സ് മലയാളികൾക്ക് ഒരു വികാരമാണ്. പഫ്സും ചൂടുചായ അല്ലേങ്കിൽ നാരങ്ങ വെള്ളം കഴിക്കുന്നവരാണ് നമ്മളിൽ മിക്കവരും. പഴംപൊരി, ഉഴുന്നുവട, പരിപ്പുവട എന്നീ പലഹാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ചായകടകളിൽ മുട്ട പഫ്സ് രം​ഗത്ത് എത്തിയത്.  പിന്നീട്
മിക്ക ആഘോഷങ്ങളിലും മുട്ട പഫ്സാണ് താരം. മുട്ട മാത്രം വാണിരുന്ന പഫ്സിന്റെ ഇടയിലേക്ക് ചിക്കനും, മീറ്റും, ബനാനയും മഷ്റൂമുമൊക്കെ ഇടംപിടിച്ചു. എന്നാലും ഇന്നും ആളുകൾക്ക് പ്രിയം ‍മുട്ട പഫ്സിനോടാണ്. എന്നാൽ പലപ്പോഴും ഇത് കഴിക്കുമ്പോൾ ചിലർക്കെങ്കിലും തോന്നിയ സംശയമാകും പകുതി മുട്ട വയ്ക്കുന്നുതിനു പിന്നിലെ രഹസ്യം.മുഴുവനായി വച്ചാൽ എന്താണ് കുഴപ്പമെന്ന് വരെ ചിന്തിച്ചവരാണ് നമ്മൾ. എന്നാൽ ഇതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല.

പഫ്സിന്റെ ഷേയ്പ്പ് നിലനിർത്താനാണ് മുട്ടയുടെ പകുതി വയ്ക്കുന്നത്. അതിൽ മുഴുവൻ മുട്ട വച്ചാൽ മസാലയുമായി ചേർന്ന് അടച്ച്‍‍വച്ച് ബേയ്ക്ക് ചെയ്യുവാൻ പ്രയാസമാണ്. ഇത് മാത്രമല്ല സവാളയുടെ മസാലക്കൂട്ടിൽ പകുതി മുട്ട ചേരുമ്പോഴാണ് മസാലയുടെ രുചിയോടെ എഗ്ഗ് പഫ്സ് കഴിക്കാൻ പറ്റുന്നത്.മുഴുവൻ മുട്ട വെക്കുന്നത് നഷ്ടം വരുത്താനും കാരണമാകും.

Also Read:ലാലേട്ടന് ഇഷ്ടപ്പെട്ട ഈ ഡെസേർട്ട് നമ്മുക്കും തയ്യാറാക്കിയാലോ? ആകെ വേണ്ടത് ഒരു നേന്ത്രപ്പഴം !

മുട്ട പഫ്സ് തയ്യാറാക്കാം

വേണ്ട ചേരുവകൾ

  • പുഴുങ്ങിയ മുട്ട 4 എണ്ണം

മസാലയ്ക്കു വേണ്ടത്

  • സവാള 3 എണ്ണം
  • ഇഞ്ചി ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി 4 അല്ലി
  • എണ്ണ 2 ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
  • മുളക് പൊടി 2 ടീസ്പൂൺ
  • കുരുമുളക് പൊടി 1/2 ടീസ്പൂൺ
  • മല്ലി പൊടി 3/4 ടീസ്പൂൺ
  • ഗരം മസാല 1/4 ടീസ്പൂൺ
  • വെള്ളം ആവശ്യത്തിന്
  • പഫ്സ് ഷീറ്റ് (എല്ലാ supermarket ലും കിട്ടും )
  • മുട്ട – ഒരെണ്ണം നന്നായി ബീറ്റ് ചെയ്തു വയ്ക്കുക

പുഴുങ്ങിയ മുട്ട തൊലികളഞ്ഞ് രണ്ടായി മുറിച്ച് മാറ്റി വെയ്ക്കുക. ഇതിനു ശേഷം മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്തു കൊടുക്കുക, നന്നായി വയറ്റി കഴിഞ്ഞു ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി എന്നിവ ചെറിയ തീയിൽ ഇട്ടു ഒന്നു മൂപ്പിച്ചതിനു ശേഷം കുറച്ചു വെള്ളം കൂടെ ഒഴിച്ചു ഒന്നും കൂടെ വഴറ്റി മാറ്റി വയ്ക്കുക.

അടുത്തതായി പഫ്‌സ് ഷീറ്റിലേക്ക് തയ്യാറാക്കി വച്ച മസാലയും മുട്ടയും വച്ച് മടക്കുക.ഇതിന്റെ മുകളിലേക്ക് ബീറ്റ് ചെയ്ത മുട്ട ഒന്ന് തേച്ച് കൊടുക്കുക. ഇത് എന്നിട്ട് കുക്കറിൽ മീഡിയം തീയിൽ വച്ച് വേവിക്കുക.