Rice and Dal combination: വിഷു സദ്യ കഴിക്കുമ്പോൾ ചോറിനേയും പരിപ്പിനേയും പ്രത്യേകം ശ്രദ്ധിച്ചോളൂ… ചില ചിട്ടകളുണ്ട്

Authentic Kerala Style Parippu Curry: കൂടുതൽ നാരുകൾ ലഭിക്കാൻ വെളുത്ത അരിക്ക് പകരം ബ്രൗൺ റൈസ്, റെഡ് റൈസ് അല്ലെങ്കിൽ കുത്തിയരി ഉപയോഗിക്കുന്നത് ഉത്തമമാണ്. ചോറിലും പരിപ്പിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. പരിപ്പിൽ പ്രോട്ടീൻ ഉണ്ടെങ്കിലും അത് മാത്രം പേശികളുടെ വികാസത്തിന് മതിയാകില്ല. അതിനാൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുന്ന രീതിയിൽ പ്ലേറ്റ് ക്രമീകരിക്കണം.

Rice and Dal combination: വിഷു സദ്യ കഴിക്കുമ്പോൾ ചോറിനേയും പരിപ്പിനേയും പ്രത്യേകം ശ്രദ്ധിച്ചോളൂ... ചില ചിട്ടകളുണ്ട്

Sadhya

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 10:32 PM

സദ്യയിലെ ആദ്യവട്ടകറികളിൽ പ്രധാനികളാണ് പ്രിയപ്പെട്ട കോമ്പിനേഷനാണ് ചോറും പരിപ്പ് കറിയും. ഇത് ചിലർ ഒഴിവാക്കാറുണ്ട്. ​ഗ്യാസ് തന്നെയാണ് കാരണം. എന്നാൽ ഏറെ ​ഗുണങ്ങളുള്ള ഈ കോമ്പിനേഷൻ ഏറെ ​ഗുണങ്ങളുള്ളതാണ്. കഴിക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഈ ഭക്ഷണത്തിലൂടെ പൂർണ്ണമായ ഗുണം ലഭിക്കൂ. ഡയറ്റ് ചെയ്യുന്നവരും ഇത് മാറ്റി നിർത്തേണ്ട കാര്യമില്ല.

എങ്ങനെ തയ്യാറാക്കാം

ആദ്യം ഒരു ചീനച്ചട്ടിയിൽ ചെറുപയർ പരിപ്പ് ഇട്ട് ചെറുതായി ഒന്ന് ചൂടാക്കുക (നിറം മാറരുത്, നല്ല മണം വരുന്നത് വരെ). ഇത് കറിക്ക് കൂടുതൽ രുചി നൽകും. വറുത്ത പരിപ്പ് നന്നായി കഴുകി ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിലോ പാത്രത്തിലോ വേവിക്കുക. പരിപ്പ് നന്നായി വെന്തുടയുന്നതാണ് പാകം. തേങ്ങ, ജീരകം, പച്ചമുളക്, 2 ചുമന്നുള്ളി എന്നിവ അല്പം വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

ALSO READ : Summer Healthcare: വേനലിൽ ഇറുകിയ ജീൻസ് ധരിക്കുന്നത് അപകടകരം?; കാരണവും ഉണ്ടാകുന്ന ദോഷങ്ങളും

വെന്ത പരിപ്പിലേക്ക് ആവശ്യത്തിന് ഉപ്പും തയ്യാറാക്കിയ തേങ്ങ അരപ്പും ചേർക്കുക. ഇത് നന്നായി ഇളക്കി ചെറിയ തീയിൽ തിളപ്പിക്കുക. ഒരുപാട് കുറുകിപ്പോയാൽ അല്പം ചൂടുവെള്ളം ചേർക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളക്, അരിഞ്ഞ ചുമന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഉള്ളി ചുവന്ന നിറമാകുമ്പോൾ ഇത് പരിപ്പുകറിയിലേക്ക് ഒഴിക്കുക. പാൻ അടച്ചുവെച്ച് കുറച്ചു സമയം കഴിഞ്ഞ് ഉപയോഗിക്കാം. വിളമ്പുന്നതിന് തൊട്ടുമുൻപ് ഒരു ടീസ്പൂൺ നെയ്യ് ചേർത്താൽ കറിക്ക് നല്ലൊരു മണവും സ്വാദും ലഭിക്കും.

ഡയറ്റ് ചെയ്യുന്നവർ എങ്ങനെ കഴിക്കണം…

പ്ലേറ്റിന്റെ പകുതി ഭാഗവും സാലഡോ പച്ചക്കറികളോ കൊണ്ട് നിറയ്ക്കുക. ഇതിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുകയും ചെയ്യും. ചോറിന്റെയും പരിപ്പിന്റെയും അളവ് കുറച്ച് പകരം ഗ്രീക്ക് യോഗർട്ട്, പനീർ, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രോട്ടീൻ വർദ്ധിപ്പിക്കുക. കൂടുതൽ നാരുകൾ ലഭിക്കാൻ വെളുത്ത അരിക്ക് പകരം ബ്രൗൺ റൈസ്, റെഡ് റൈസ് അല്ലെങ്കിൽ കുത്തിയരി ഉപയോഗിക്കുന്നത് ഉത്തമമാണ്. ചോറിലും പരിപ്പിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. പരിപ്പിൽ പ്രോട്ടീൻ ഉണ്ടെങ്കിലും അത് മാത്രം പേശികളുടെ വികാസത്തിന് മതിയാകില്ല. അതിനാൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുന്ന രീതിയിൽ പ്ലേറ്റ് ക്രമീകരിക്കണം.

 

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു