Pineapple Payasam Recipe: ഫാദേഴ്സ് ഡേയൊക്കെ അല്ലേ! നിങ്ങളുടെ ഡാഡി കൂളിന് രുചിയൂറും പൈനാപ്പിള്‍ പായസം തയ്യാറാക്കി നൽകിയാലോ?

Homemade Pineapple Payasam Recipe: ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ഡാഡി കൂളിന് രുചിയൂറും പൈനാപ്പിള്‍ പായസം വീട്ടിൽ തയ്യാറാക്കി നൽകിയാലോ?

Pineapple Payasam Recipe: ഫാദേഴ്സ് ഡേയൊക്കെ അല്ലേ! നിങ്ങളുടെ ഡാഡി കൂളിന് രുചിയൂറും പൈനാപ്പിള്‍ പായസം തയ്യാറാക്കി നൽകിയാലോ?

Pineapple Payasam

Updated On: 

15 Jun 2025 11:33 AM

കരുതലിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമാണ് അച്ഛൻ. അങ്ങനെയുള്ള അച്ഛന്മാരോട് സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ ഒരു ദിനമാണ് ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ഡാഡി കൂളിന് രുചിയൂറും പൈനാപ്പിള്‍ പായസം വീട്ടിൽ തയ്യാറാക്കി നൽകിയാലോ?

ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ – ഒരെണ്ണം വലുത് (നന്നായി പഴുത്തത്)
ശര്‍ക്കര- 300 ഗ്രാം
തേങ്ങ- ഒന്നര മുറി (അര കപ്പ് ഒന്നാം പാലും, ഒരു കപ്പ് രണ്ടാം പാലും ഒന്നര കപ്പ് മൂന്നാം പാലും തയ്യാറാക്കുക)
നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്- പത്തെണ്ണം
കിസ്മിസ്- പത്തെണ്ണം
ചുക്ക്- കാല്‍ ടീസ്പൂണ്‍(പൊടിച്ചത്)
ജീരകം- കാല്‍ ടീസ്പൂണ്‍(പൊടിച്ചത്)
ഏലയ്ക്ക- കാല്‍ ടീസ്പൂണ്‍(പൊടിച്ചത്)
തേങ്ങാക്കൊത്ത്- ഒരു ടേബിള്‍ സ്പൂണ്‍

Also Read:യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാറുണ്ടോ? ഈ ലെമൺ റൈസ് തയ്യാറാക്കി കൂടെകൂട്ടിക്കോളൂ

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞ് അതിന്റെ കറുത്ത ഭാ​ഗങ്ങൾ നീക്കിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എടുക്കുക.. ഇത് മിക്സിയില്‍ നല്ലപോലെ അടിച്ചെടുക്കുക. പായസം തയാറാക്കേണ്ട പാത്രത്തിലേക്ക് അരച്ച പൈനാപ്പിൾ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം ശര്‍ക്കര പാനിയാക്കി അതിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്തിളക്കുക. അത് തിളയ്ക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കി വച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് പൊടിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ വിതറി യോജിപ്പിക്കുക. നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തിന് മുകളില്‍ ഒഴിച്ച് വിളമ്പാം.

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ