Triprayar Ekadasi 2025: രോഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
Triprayar Ekadasi 2025: ഏകാദശിയോട് അനുബന്ധിച്ച് വിവിധ പൂജകളും വഴിപാടുകളും ഉണ്ടാകും. തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്...
വൃശ്ചിക മാസത്തിലെ കറുത്ത പക്ഷത്തിൽ വരുന്ന ഏകാദശിയാണ് തൃപ്രയാർ ഏകാദശി. നാലമ്പലങ്ങളിൽ വരുന്ന ഏറ്റവും പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലാണ് ഇത് പ്രധാനമായും അനുഷ്ഠിക്കുന്നത്. ക്ഷേത്രത്തിന്റെ വാർഷികാഘോഷം കൂടിയാണ് തൃപ്രയാർ ഏകാദശി. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ വർഷത്തെ തൃപ്രയാർ ഏകാദശി ഡിസംബർ 15നാണ്.
വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകദേശ ഗുരുവായൂർ ഏകാദശിയായും കൃഷ്ണപക്ഷ ഏകാദശി തൃപ്രയാർ ഏകാദശിയായും ആണ് അറിയപ്പെടുന്നത്. ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് ചതുർബാഹുവായ തൃപ്രയാറിലെ അപ്പൻ എന്നാണ് വിശ്വാസം. ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ച് പ്രാർത്ഥിച്ചാൽ എല്ലാ ദുരിതവും ദാരിദ്ര്യവും നീങ്ങും എന്നും വിശ്വസിക്കപ്പെടുന്നു.
ALSO READ:തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഏകാദശിയുടെ തലേദിവസം ആയ ദശമി ദിനം,അതായത് ഇന്നുമുതലാണ് ഏകാദശിയുടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. രാവിലെ പഞ്ചരത്ന കീർത്തനാലാപനം ആരംഭിക്കും.ഏകാദശിയുടെ മുന്നോടിയായി 41 ദിവസം മുൻപ് തന്നെ നിറമാല ആരംഭിച്ചിരുന്നു. വൈകിട്ട് 3 മണിക്കാണ് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കുക.തിങ്കളാഴ്ച്ച രാവിലെ 8 മുതൽ ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും.
കൂടാതെ ഏകാദശിയോട് അനുബന്ധിച്ച് വിവിധ പൂജകളും വഴിപാടുകളും ഉണ്ടാകും. തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ് കതിനാവെടി സമർപ്പണവും മീനൂട്ടും. 10, 10,1001 എന്ന ക്രമത്തിലാണ് വഴിപാട് നടത്തുക. ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കുന്നതിന് വേണ്ടി ഭഗവാൻ മത്സ്യത്തിന്റെ രൂപം ധരിച്ച് എത്തുന്നു എന്നാണ് ഈ മീനൂട്ട് എന്ന ആചാരത്തിന് പിന്നിലെ വിശ്വാസം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അകലുന്നതിന് മീനൂട്ട് നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം.കൂടാതെ ഭഗവാനെ ആട്ടിയ എണ്ണ വാത പിത്ത രോഗങ്ങൾക്ക് മികച്ച ഔഷധമാണെന്നും വിശ്വസിക്കപ്പെടുന്നു.