Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Actress Assault Case: അതിജീവിതയും മഞ്ജുവാര്യരും കേസിൽ നിന്നും കുറ്റവിമുക്തമാക്കപ്പെട്ട ദിലീപും പറയുന്നത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണല്ലോ..
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിധി വന്നതിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കണം എന്ന ആവശ്യവുമായി നടനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ പ്രേംകുമാർ. മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ എന്ന് പ്രേംകുമാർ. അതിജീവിതയും മഞ്ജുവാര്യരും കേസിൽ നിന്നും കുറ്റവിമുക്തമാക്കപ്പെട്ട ദിലീപും പറയുന്നത് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണല്ലോ.. അത് കൃത്യമായി കണ്ടെത്തണമെന്നാണ് പ്രേംകുമാറിന്റെ ആവശ്യം. അയ്യപ്പ കെ വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.
അത് കൃത്യമായി കണ്ടെത്തണമെന്നും പ്രേംകുമാർ പറഞ്ഞു. അയ്യപ്പ കെ വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഞ്ജു വാര്യർ പറഞ്ഞതിന് ഒരു ഗൂഢാലോചന. പിന്നീട് പ്രോസിക്യൂഷനും കണ്ടെത്തിയത് സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ്. കൃത്യം നടത്തിയ ഒന്നാം പ്രതിയും പറഞ്ഞത് ഇതൊരു കൊട്ടേഷൻ ആണ് ഗൂഢാലോചന ഉണ്ട് എന്നാണ്. അതിജീവിതയും ഇത് ആവർത്തിച്ചു പറയുന്നു. കൊട്ടേഷൻ എന്ന് പറയുമ്പോൾ ഇതിന് പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടാകുമല്ലോ. വെറുതെ വിട്ട ദിലീപും പറയുന്നത് ഇതിനകത്ത് ഒരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ്. പൊതുസമൂഹവും ഇപ്പോൾ ഗൂഢാലോചന ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അപ്പോൾ തീർച്ചയായും ഇത് അന്വേഷിക്കണ്ടേ എന്നും പ്രേംകുമാർ ചോദിച്ചു.
ഇതിൽ വ്യക്തത വരണം. എന്താണ് ഗൂഢാലോചന നടത്തിയത് ആരാണ് ആർക്കെതിരെ ഒക്കെയാണ് ഗൂഢാലോചന നടന്നിട്ടുള്ളത് എന്നതും കൃത്യമായി കണ്ടെത്തണം. എല്ലാവരും ഒരേ സ്വരത്തിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ കോടതിക്ക് മാത്രം അത് ബോധ്യമായില്ല എന്നാണ് പറയുന്നത്. അതിന്റെ മറ്റു വിശദാംശങ്ങളിലേക്ക് താൻ കടക്കുന്നില്ല എന്നും പ്രേംകുമാർ.