AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി

No Salman Ali Agha On ICC Poster: ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെതിരെ പിസിബി. ഇക്കാര്യം പരിഹരിക്കണമെന്ന് പിസിബി ആവശ്യപ്പെട്ടു.

Abdul Basith
Abdul Basith | Published: 14 Dec 2025 | 08:30 AM
ഐസിസി പോസ്റ്ററിൽ തങ്ങളുടെ ക്യാപ്റ്റൻ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൻ്റെ ടിക്കറ്റ് വില്പനയുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് സൽമാൻ അലി ആഘയ്ക്ക് ഇടം ലഭിക്കാതിരുന്നത്. (Image Credits- PTI)

1 / 5
സൂര്യകുമാർ യാദവ് (ഇന്ത്യ), എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), മിച്ചൽ മാർഷ് (ഓസ്ട്രേലിയ), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), ദസുൻ ശാനക (ശ്രീലങ്ക) എന്നീ അഞ്ച് ക്യാപ്റ്റന്മാരാണ് പോസ്റ്ററിൽ ഉള്ളത്. ഇതിൽ സൽമാൻ അലി ഇല്ലാത്തത് ഐസിസിയുടെ ശ്രദ്ധയിൽപെടുത്തിയതായി പിസിബി അറിയിച്ചു.

2 / 5
ഏഷ്യാ കപ്പിൻ്റെ സമയത്തും പാകിസ്താൻ ക്രിക്കറ്റ് ഇത്തരം പ്രതിസന്ധി നേരിട്ടിരുന്നു എന്ന് പിസിബി പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രോഡ്കാസ്റ്റർമാർ പ്രമോഷണൽ ക്യാമ്പയിൻ നടത്തിയപ്പോൾ തങ്ങളുടെ ക്യാപ്റ്റൻ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

3 / 5
ഐസിസി ടി20 റാങ്കിങ് നോക്കുമ്പോൾ പാകിസ്താൻ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇല്ല. എങ്കിലും പാകിസ്താൻ്റെ സമ്പന്നമായ പാരമ്പര്യം പരിഗണിക്കുമ്പോൾ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ടീമുകളിൽ ഒന്നാണ് പാകിസ്താനെന്നും പിസിബി പ്രതിനിധിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്.

4 / 5
2026 ഫെബ്രുവരി- മാർച്ച് മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൻ്റെ ഫൈനൽ മാർച്ച് എട്ടിന് നടക്കും. പാകിസ്താൻ, നമീബിയ, യുഎസ്എ, നെതർലൻഡ് എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യ എതിരാളികൾ.

5 / 5