Travel snack : യാത്രകളിൽ വയർ നിറച്ചു കഴിക്കാവുന്ന ഹെൽത്തി സ്നാക്കുകൾ ഇവയെല്ലാം
Healthy snacks for travel: പ്രോട്ടീൻ ധാരാളമായി അടങ്ങിയതും, കനം കുറഞ്ഞതും, മൊരിഞ്ഞതുമായ മഖാന (താമര വിത്ത്) യാത്രയിൽ കഴിക്കാൻ പറ്റിയ ഒന്നാംതരം ലഘുഭക്ഷണമാണ്.

ഫിറ്റ്നസ് കാര്യമായി നോക്കുന്നവർക്ക് യാത്രകളിൽ പലപ്പോഴും സ്നാക്സുകൾ ഒഴിവാക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഒന്നും ഒഴിവാക്കാതെ തന്നെ യാത്രപോകാം.. ഈ സ്നാക്സുകൾ കയ്യിലെടുത്തോളൂ... പ്രോട്ടീൻ ധാരാളമായി അടങ്ങിയതും, കനം കുറഞ്ഞതും, മൊരിഞ്ഞതുമായ മഖാന (താമര വിത്ത്) യാത്രയിൽ കഴിക്കാൻ പറ്റിയ ഒന്നാംതരം ലഘുഭക്ഷണമാണ്. എണ്ണയിൽ വറുത്ത ചിപ്‌സുകൾക്ക് പകരം വയ്ക്കാവുന്ന ഏറ്റവും നല്ല ബദലാണ്.

ഓട്ട്സ് ചിപ്‌സുകൾ - നന്നായി മൊരിഞ്ഞ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സുകൾക്ക് പകരം ഓട്ട് ചിപ്‌സുകൾ തിരഞ്ഞെടുക്കാം. ഇവ ബേക്ക് ചെയ്തവയായതിനാൽ ആരോഗ്യകരമാണ്. കൂടാതെ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദീർഘദൂര യാത്രകളിൽ ആവശ്യമായ ഊർജ്ജം ലഭിക്കുന്നു.

മിക്സ്ഡ് ട്രെയിൽസ് : ഉണങ്ങിയ പഴങ്ങൾ, നട്‌സുകൾ (പരിപ്പുകൾ), വിത്തുകൾ , ഡാർക്ക് ചോക്ലേറ്റ് എന്നിവ ചേർത്ത ട്രെയിൽ മിക്സ് തിരഞ്ഞെടുക്കാം. പ്രോട്ടീൻ, ഫൈബർ, നല്ല രുചി എന്നിവയുടെ കൃത്യമായ ബാലൻസ് ഇതിലൂടെ ലഭിക്കുന്നു. മധുരമോ എരിവോ ആവശ്യമുള്ളതിനനുസരിച്ച് ഇവ കസ്റ്റമൈസ് ചെയ്യാനും സാധിക്കും.

പ്രോട്ടീൻ ബാറുകൾ: ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാതെ വരുമ്പോൾ പ്രോട്ടീൻ ബാറുകൾ കഴിക്കാം. വലുപ്പം കുറഞ്ഞതും, എളുപ്പത്തിൽ വയറു നിറയ്ക്കുന്നതുമായ ഇവ പെട്ടെന്നുള്ള ഊർജ്ജത്തിന് സഹായിക്കും.

ഈന്തപ്പഴം ലഡ്ഡു: ഈന്തപ്പഴം, നട്‌സുകൾ, വിത്തുകൾ എന്നിവ ചേർത്തുണ്ടാക്കുന്ന പരമ്പരാഗത ലഡ്ഡുവിന് ആധുനിക രീതിയിലുള്ള മാറ്റം നൽകിയിട്ടുള്ളതാണ് ഇത്. നന്നായി പോഷകം നൽകുന്ന ഇവ എളുപ്പത്തിൽ കേടുകൂടാതെ സൂക്ഷിക്കാം. രാത്രി യാത്രകളിലും കാൽനട യാത്രകളിലും പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഈന്തപ്പഴം ലഡ്ഡു വളരെ ഉത്തമം.