AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Egg: ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?

Longevity Egg Goes Viral:ഈ ഒരു മുട്ട കഴിച്ചാൽ ഏഴ് വയസ്സ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന നിരവധി സഞ്ചാരികളാണ് ഈ മുട്ട കഴിക്കുന്നത്.

Viral Egg: ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?
Longevity Egg
sarika-kp
Sarika KP | Updated On: 02 Nov 2025 13:42 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ ഒരു മുട്ടയുണ്ട്, ‘ലോഞ്ചിവിറ്റി എഗ്ഗ് എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇതൊരു സാധാരണ മുട്ടയല്ല. അതുകൊണ്ട് തന്നെയാകണം ഈ മുട്ട വൈറലായതും. ഈ ഒരു മുട്ട കഴിച്ചാൽ ഏഴ് വയസ്സ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന നിരവധി സഞ്ചാരികളാണ് ഈ മുട്ട കഴിക്കുന്നത്.

എന്നാൽ ഈ മുട്ടയ്ക്കായി വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണം വരെ യാത്ര ചെയ്യണം. എല്ലാം കൊണ്ടും സാധാരണ മുട്ടയെ അപേക്ഷിച്ച് പ്രത്യേകതയുണ്ട്. സാധാരണയായി അടുപ്പില്‍ വച്ചല്ല ഈ മുട്ടകള്‍ വേവിച്ചെടുക്കുന്നത്. ഈ സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ന്യൂയി തൻ തായ് ഹോട്ട് സ്പ്രിങ്സ് പാർക്കിലെ സ്വാഭാവിക ചൂടുറവകളിലാണ് ഈ മുട്ടകള്‍ വേവിക്കുന്നത്.

Also Read: നാലുമണിപ്പലഹാരത്തിലെ റേഷനരി മധുരം… ഓർമ്മയുണ്ടോ ആ അരിയുണ്ട ?

മലയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന ഈ ഉറവകളുടെ വെള്ളം ചൂടാണ്. ഈ വെള്ളത്തിൽ ധാരാളം ധാതുക്കളുടെ സാന്നിധ്യമുണ്ട്. 65 ഡിഗ്രി സെല്‍ഷ്യസ് മുതൽ 75 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള ഈ വെള്ളത്തിൽ ഏകദേശം 15-20 മിനിറ്റ് സമയം കൊണ്ടാണ് മുട്ട വേവിക്കുന്നത്. ഈ പ്രത്യേക രീതിയിൽ വേവിക്കുമ്പോൾ മുട്ടയ്ക്ക് ഒരു പ്രത്യേക സ്വാദും ഗുണവും ലഭിക്കുമെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്!

നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഈ മുട്ട കഴിച്ചാൽ ലഭിക്കുന്നതെന്നാണ് സ്ഥലവാസികളുടെ വാദം. ചൂടുനീരുറവകളിലെ ധാതുക്കളുമായി ചേരുമ്പോൾ ഇതിന് പ്രത്യേക ഗുണം ലഭിക്കുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ഈ ലോഞ്ചിവിറ്റി എഗ്ഗ് കഴിക്കുന്നത് ദീർഘായുസ്സ് നൽകുമെന്നും കുറഞ്ഞത് 7 വയസ്സ് കുറഞ്ഞതായി തോന്നുമെന്നും ഒരു ഐതിഹ്യം പോലെ ഇവർ പറയുന്നു. എന്നാല്‍, ഇക്കാര്യത്തിൽ യാതൊരു ശാസ്ത്രീയ വിശദീകരണങ്ങളും ലഭ്യമല്ല. ന്യൂയി തൻ തായി ഹോട്ട് സ്പ്രിങ്‌സ് പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഇവിടത്തെ ചൂടുനീരുറവകളിൽ കുളിക്കാനും, വെള്ളത്തിൽ മുട്ട വേവിച്ച് കഴിക്കാനും സൗകര്യമുണ്ട്.