Malabar Kalyana Biriyani Recipe: മലബാറുകാരുടെ കല്യാണ ബിരിയാണി കഴിച്ചാലോ? വീട്ടിലുണ്ടാക്കാം ഈസിയായി
Malabar Style Kalyana Biriyani Recipe In Malayalam: കൈമ / ജീരകശാല അരിയുടെ പ്രത്യേക സുഗന്ധവും, നെയ്യിൽ വാട്ടിയ മസാലയും, കൃത്യമായ ദം ഇടലുമാണ് ഈ ബിരിയാണിയെ മറ്റ് ബിരിയാണികളിൽ നിന്ന് എക്കാലവും വേറിട്ടുനിർത്തുന്നത്. നല്ല നാടൻ രുചിയിൽ മലബാർ കല്യാണ ബിരിയാണി നമുക്ക് വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിന് സഹായിക്കുന്ന റെസിപ്പിയും കിടിലൻ ടിപ്സും നമുക്ക് നോക്കിയാലോ.

Malabar Kalyana Biriyani
മലബാറിലെ കല്യാണവീടുകളിലെയും സൽക്കാരങ്ങളിലെയും പ്രധാന ആകർഷണമാണ് ബിരിയാണി. കൈമ / ജീരകശാല അരിയുടെ പ്രത്യേക സുഗന്ധവും, നെയ്യിൽ വാട്ടിയ മസാലയും, കൃത്യമായ ദം ഇടലുമാണ് ഈ ബിരിയാണിയെ മറ്റ് ബിരിയാണികളിൽ നിന്ന് എക്കാലവും വേറിട്ടുനിർത്തുന്നത്. നല്ല നാടൻ രുചിയിൽ മലബാർ കല്യാണ ബിരിയാണി നമുക്ക് വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിന് സഹായിക്കുന്ന റെസിപ്പിയും കിടിലൻ ടിപ്സും നമുക്ക് നോക്കിയാലോ.
നമ്മൾ ഇവിടെ പറയാൻ പോകുന്ന റെസിപ്പി ബീഫ് ബിരിയാണിയുടേതാണ്. എല്ലോട് കൂടിയ ബീഫ് ചേർത്ത് തയ്യാറാക്കുന്ന ആ കിടിലൻ മലബാർ സ്പെഷ്യൽ ബിരിയാണിയുടെ രുചി കഴിച്ചു തന്നെ അറിയണം. ബീഫിന് പകരും ചിക്കനും മട്ടനുമെല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ റെസിപ്പി ട്രൈ ചെയ്തോളൂ.
ALSO READ: കരിക്കും ചെമ്മീനും ചേർന്നാൽ സംഗതി സൂപ്പർ! നാടൻ ചെമ്മീൻ മസാല
ആവശ്യമായ ചേരുവകൾ:
ബീഫ് -1 കിലോ, ജീരകശാല അരി -1 കിലോ, വെള്ളം -1 ഗ്ലാസ് അരിക്ക്- 1.5 ഗ്ലാസ് വെള്ളം, ഓയിൽ -5 ടേബിൾ സ്പൂൺ, ഏലക്ക -4 എണ്ണം, ഗ്രാമ്പു-4 എണ്ണം, ഇഞ്ചി വെളുത്തുള്ളി ചതച്ചത് -3 ടേബിൾ സ്പൂൺ, പച്ച മുളക് ചതച്ചത് -1 ടേബിൾ സ്പൂൺ, വലിയ ഉള്ളി-6 എണ്ണം, തക്കാളി -5 എണ്ണം, കുരുമുളക് പൊടി -1.5 ടീസ്പൂൺ, ഗരം മസാല പൊടി -1 ടീസ്പൂൺ, മല്ലി പൊടി -1 ടീസ്പൂൺ, തൈര് -3 ടേബിൾ സ്പൂൺ, ഉപ്പ്-ആവശ്യത്തിന്, പഞ്ചസാര: ഒരു ടേബിൾ സ്പൂൺ, നെയ്യ് -4ടേബിൾ സ്പൂൺ, അണ്ടിപ്പരിപ്പ് -2ടേബിൾ സ്പൂൺ, പട്ട -ഒരു കഷ്ണം, പട്ട ഇല -2,3 എണ്ണം, മല്ലിയില -ആവശ്യത്തിന്, പുതിന -ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഏലക്ക, ഗ്രാമ്പു , പട്ടയില എന്നിവ ഇട്ട ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇട്ട് ഒന്ന് വഴറ്റിയെടുക്കണം. അതിലേക്ക് പച്ച മുളക് ചതച്ചത് ഇട്ട് വഴറ്റിയ ശേഷം ഒരു വലിയ ഉള്ളി അരിഞ്ഞിട്ട് ചേർത്ത് നന്നായി വഴറ്റി കൊടുക്കുക. ഉള്ള വാടി വരുമ്പോൾ തക്കാളി ചേർത്ത ശേഷം കഴുകി വൃത്തിയാക്കിയ ബീഫ് ഇടുക. ഇതിൻ്റെ മുകളിലേക് കുരുമുളക് പൊടിയും, മല്ലിപ്പൊടിയും, ഗരം മസാല പൊടി ചേർത്ത് തൈരും ചേർത്ത് ആവശ്യത്തിന് മല്ലിയിലയും പുതീനയും ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ശേഷം ചെറുതീയിൽ 45 മിനിറ്റ് വേവിച്ചെടുക്കുക.
ഈ സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ചെമ്പിഓയിലും നെയ്യും യോജിപ്പിച്ചൊഴിച്ചു കുറച്ച് സവാള വറുത്തെടുക്കുക. വറുത്തെടുക്കുമ്പോൾ പഞ്ചസാര കൂടി ചെർത്തു കൊടുക്കുന്നത് നല്ലതാണ്. ശേഷം അതേ ചെമ്പിൽ ഏലക്ക, ഗ്രാമ്പു, പട്ടയില, പട്ട, അണ്ടിപ്പരിപ്പ് ഇവ ചേർത്ത് 1 ഗ്ലാസ് അരിക്ക് 1.5 ഗ്ലാസ് വെള്ളം എന്ന അളവിൽ ഒഴിച്ച് അടച്ചു വെച്ച് തിളപ്പിക്കുക. നേരത്തെ വറുത്തു വെച്ച ഉള്ളി എല്ലാം വേവിച്ചു വെച്ച ബീഫ് മസാലയിലേക് ഇട്ടു യോജിപ്പിച്ചെടുക്കുക. ശേഷം ഇത് ദം ഇടാനുള്ള മറ്റൊരു ചെമ്പിലേക്ക് മാറ്റുക .
മാറ്റിയ ബീഫിലേക്ക് മല്ലിയില പുതിന എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. അരി വെന്ത ശേഷം ബീഫ് മസാലയുടെ മുകളിൽ ലെയർ ആക്കി ഇടുക. ഇടക്കിടക്കു വറുത്തെടുത്ത ഉള്ളിയും, മല്ലിയിലയും , പുതിയനയും, നെയ്യും, ഗരം മസാല പൊടിയും ഇട്ടു കൊടുത്തു ആവി പുറത്തു പോകാത്ത വിധം ഫോയിൽ പേപ്പർ കൊണ്ട് മൂടി അടച്ചുവച്ച് കുറഞ്ഞത് 45-60 മിനിറ്റ് ദം ഇടുക. നല്ല കിടലൻ കല്ല്യാണ ബിരിയാണി റെഡി.
English Summary:
Learn how to cook authentic Malabar Style Kalyana Biryani in your home kitchen using fragrant Kaima rice. Follow this easy step-by-step recipe guide to make them.