AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sainik School Admission: സൈനിക സ്കൂൾ പ്രവേശനം: 6, 9 ക്ലാസുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, പരീക്ഷ ജനുവരിയിൽ

Sainik School Entrance Exam 2027: രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് എക്‌സാമിനേഷൻ (AISSEE) പ്രവേശന പരീക്ഷ നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ രണ്ട് വരെയാണ് ആണ്. പ്രവേശന പരീക്ഷ 2027 ജനുവരി 31-ന് നടത്താനാണ് നിലിവിൽ നിശ്ചയിച്ചിരിക്കുന്നത്. 

Sainik School Admission: സൈനിക സ്കൂൾ പ്രവേശനം: 6, 9 ക്ലാസുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, പരീക്ഷ ജനുവരിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Nov 2026 | 01:09 PM

രാജ്യത്തെ മികച്ച സൈനിക സ്കൂളുകളിലും എഐഎസ്എസ്ഇഇ അനുമതി ലഭിച്ച സൈനിക സ്കൂളുകളിലും 2027-28 അധ്യയന വർഷത്തേക്ക് ആറ്, ഒമ്പത് ക്ലാസുകളിൽ പ്രവേശനം നേടുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ രണ്ട് വരെയാണ് ആണ്. പ്രവേശന പരീക്ഷ 2027 ജനുവരി 31-ന് നടത്താനാണ് നിലിവിൽ നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് എക്‌സാമിനേഷൻ (AISSEE) പ്രവേശന പരീക്ഷ നടത്തുന്നത്. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.

ALSO READ: സിബിഎസ്ഇ പരീക്ഷ 2027; ടൈംടേബിൾ എപ്പോൾ അറിയാം? ഇനിയും വൈകുമോ

യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ WWW.RESULTBHARAT.COM എന്നീ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒഎംആർ രീതിയിലാണ് പരീക്ഷ നടത്തുക. 150 മിനിറ്റ് നീണ്ടു നിൽക്കുന്നതാണ് ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പടെ പതിമൂന്ന് ഭാഷകളിൽ പരീക്ഷ എഴുതാൻ സാധിക്കും. മൂന്നൂറ് മാർക്കിനുള്ള 125 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇത്തവണത്തെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജനുവരി 25 ഓട് കൂടി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപേക്ഷ ഫീസിൻ്റെ വിവരങ്ങൾ

ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് (EWS) വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 850 രൂപയാണ് അപേക്ഷാ ഫീസായി ചോദിക്കുന്നത്. എസ്‌സി/ എസ്‌ടി (SC/ ST) വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 700 രൂപയാണ് അപേക്ഷ ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ഡിസംബർ രണ്ടാം തീയതി രാത്രി 11.50 വരെ അപേക്ഷയോടൊപ്പം ഫീസ് സമർപ്പിക്കാനുള്ള അവസരം നൽകുന്നതാണ്. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെയുള്ള തീയതികളിൽ വിദ്യാർത്ഥികൾ‍ക്ക് അവസരം ലഭിക്കും.

അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി

2026-ലെ ആറാം ക്ലാസ് പ്രവേശനത്തിന്:

ഏറ്റവും കുറഞ്ഞ പ്രായം : 10 വയസ്സ്

കൂടിയ പ്രായം : 12 വയസ്സ്

അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ 2015 ഏപ്രിൽ മാസം ഒന്നിനും 2017 മാർച്ച് മാസം 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

2026-ലെ ഒമ്പതാം ക്ലാസ് പ്രവേശനത്തിന്:

കുറഞ്ഞ പ്രായം : 13 വയസ്സ്

കൂടിയ പ്രായം : 15 വയസ്സ്

അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ 2012 ഏപ്രിൽ മാസം ഒന്നിനും 2014 മാർച്ച് മാസം 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിധം

  1. NTA-യുടെ ഔദ്യോഗിക വെബ്സൈറ്റുകളായ exams.nta.nic.in/ sainik-school-society അല്ലെങ്കിൽ nta.ac.in സന്ദർശിക്കുക.
  2. “AISSEE 2026 Registration / Apply Online” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. സാധുതയുള്ള ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക (OTP പരിശോധന ആവശ്യമാണ്).
  4. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
  5. ഫോട്ടോ, ഒപ്പ്, ഇടത് കൈയിലെ തള്ളവിരൽ പതിപ്പ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകളും ആവശ്യമായ മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക.
  6. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI വഴി അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  7. നൽകിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം അപേക്ഷാ ഫോം സമർപ്പിക്കുക.
  8. ഭാവിയിലെ ആവശ്യങ്ങൾക്കായി സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്ത് സൂക്ഷിക്കുക.

English Summary:

NTA All India Sainik School Entracne Exam (NTA-AISSEE) has Released Official Notification for Online Application form for All India Sainik School Entrance Exam AISSEE 2027 Admission for Class 6 and 9. Check All Details, Like Age Limit, Eligibility Details.

Follow Us