AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chemmeen Karikku Varattiyathu: കരിക്കും ചെമ്മീനും ചേർന്നാൽ സംഗതി സൂപ്പർ! നാടൻ ചെമ്മീൻ മസാല തയ്യാറാക്കാം

Chemmeen Karikku Varattiyathu Recipe: കരിക്കും ചെമ്മീനും ചേർന്നാൽ പിന്നെ രുചി പറയേണ്ടതില്ല. നാടൻ ശൈലിയിൽ തയ്യാറാക്കുന്ന ഈ അടിപൊളി കരിക്ക് ചെമ്മീൻ മസാല ചോറിനൊപ്പവും അപ്പത്തിനൊപ്പവും ഒരുപോലെ ഇണങ്ങുന്ന കറിയാണ്. ചെമ്മീൻ വൃത്തിയാക്കുമ്പോൾ അതിൻ്റെ പുറത്തുള്ള കറുത്ത വരപോലുള്ള ഞരമ്പ് കളയാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ വയറിന് അസ്വസ്ഥത ഉണ്ടായേക്കാം. ഇളനീരിന്റെ മധുരവും മസാലയുടെ എരിവും ഒരേപോലെ ഒത്തുവരുന്ന ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

Chemmeen Karikku Varattiyathu: കരിക്കും ചെമ്മീനും ചേർന്നാൽ സംഗതി സൂപ്പർ! നാടൻ ചെമ്മീൻ മസാല തയ്യാറാക്കാം
Chemmeen Karikku VarattiyathuImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 05:25 PM

കടൽ വിഭവങ്ങളിൽ പലർക്കും ഇഷ്ടമുള്ള ഒന്നാണ് ചെമ്മീൻ. വിപണിയിൽ പലപ്പോഴും കിട്ടാതെ വരാറുമുണ്ട്. ചെമ്മീൻ കിട്ടിയാൽ പല വിഭവങ്ങൾ ട്രൈ ചെയ്യാത്തവർ ആരാണുള്ളത്. അത്തരത്തിൽ ഒരു വെറൈറ്റി ഡിഷാണ് ഇവിടെ പറയാൻ പോകുന്നത്. കരിക്കും ചെമ്മീനും ചേർന്നാൽ പിന്നെ രുചി പറയേണ്ടതില്ല. നാടൻ ശൈലിയിൽ തയ്യാറാക്കുന്ന ഈ അടിപൊളി കരിക്ക് ചെമ്മീൻ മസാല ചോറിനൊപ്പവും അപ്പത്തിനൊപ്പവും ഒരുപോലെ ഇണങ്ങുന്ന കറിയാണ്. ഇളനീരിന്റെ മധുരവും മസാലയുടെ എരിവും ഒരേപോലെ ഒത്തുവരുന്ന ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ALSO READ: ചായക്കടയിലെ നെയ് വട ഇനി വീട്ടിൽ കിട്ടും! പെർഫെക്റ്റ് ആയി ഉണ്ടാക്കാൻ ഈ റെസിപ്പി പിന്തുടരൂ

ആവശ്യമായ ചേരുവകൾ

1/2 കിലോ ചെമ്മീൻ (വൃത്തിയാക്കി, നാര് നീക്കം ചെയ്തത്), 1 ഇളം തേങ്ങ (അല്പം മൂപ്പുള്ളത്, ഇതിലെ കാമ്പ് ചെറിയ കഷ്ണങ്ങളായി മുറിച്ചത്), 3 ഇടത്തരം സവാള, 1/2 ഇഞ്ച് കഷ്ണം ഇഞ്ചി, 4 പച്ചമുളക്, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല , വെള്ളം, വെളിച്ചെണ്ണ, ഉപ്പ് – പാകത്തിന് എന്നിവയാണ് ഈ കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

കരിക്ക് ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ, വൃത്തിയാക്കിയ ചെമ്മീൻ, ഇളനീർ കാമ്പ്, വെള്ളം, ഉപ്പ്, പച്ചമുളക്, കറിവേപ്പില, അരിഞ്ഞ ഇഞ്ചിയുടെ പകുതി എന്നിവ ചേർത്ത് യോജിപ്പിക്കുക. മിതമായ തീയിൽ വച്ച് വേണം വേവിക്കാൻ. ചെമ്മീൻ പാതി വെന്തു കഴിയുമ്പോൾ, അരിഞ്ഞുവെച്ച സവാളയുടെ പകുതി ചേർത്ത് നന്നായി ഇളക്കുക. ചെമ്മീൻ പൂർണ്ണമായും വേവുന്നതുവരെയും വെള്ളം വറ്റുന്നതുവരെയും കുറഞ്ഞ തീയിൽ വെക്കുക.

മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി, അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. സവാള സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. തീ കുറച്ച ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർക്കുക. മസാലകളിൽ നിന്ന് നല്ല മണം വരുന്നത് വരെ ഒരു മിനിറ്റ് നേരം വഴറ്റുക. ഇതിലേക്ക് വേവിച്ച ചെമ്മീനും ഇളനീർ കാമ്പും ചേർത്ത മിശ്രിതം ഇടുക. മസാല ചെമ്മീനിലും ഇളനീർ കഷ്ണങ്ങളിലും എല്ലായിടത്തും നന്നായി പിടിക്കുന്ന തരത്തിൽ ഇളക്കുക.

ചേരുവകളെല്ലാം ഇരുണ്ട നിറമാവുകയും മസാല ചെമ്മീനിൽ നന്നായി പിടിക്കുകയും ചെയ്യുന്നത് വരെ, ഇടയ്ക്കിടെ ഇളക്കിക്കൊണ്ട് ഇടത്തരം തീയിൽ വേവിച്ചെടുക്കകു. ഇതോടെ ചെമ്മീൻ കരിക്ക് വരട്ടിയത് റെഡി. ഇത് നല്ല ചൂടോടെ ചോറിനും ചപ്പാത്തിക്കും, അപ്പത്തിനും കൂടെ കഴിക്കാം. ചെമ്മീൻ വൃത്തിയാക്കുമ്പോൾ അതിൻ്റെ പുറത്തുള്ള കറുത്ത വരപോലുള്ള ഞരമ്പ് കളയാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ വയറിന് അസ്വസ്ഥത ഉണ്ടായേക്കാം.

English Summary:

Chemmeen Karikku Varattiyathu is a delicious and Kerala-style prawn dish that combines fresh prawns with tender coconut. Check How to make this unique dish at home.

Follow Us